'ഇരട്ട കുഞ്ഞുങ്ങളാണെന്ന് ആദ്യമെ അറിഞ്ഞു‌, അഞ്ചാം മാസം വീട്ടില്‍ പറഞ്ഞു, പ്രാർഥിച്ച് കിട്ടിയതാണ്'; സുമ ജയറാം

കുട്ടേട്ടൻ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സുമ ജയറാം. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സുമ ജയറാം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെ​ക്കാറുണ്ട്.

അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. സുമയുടേയും ഭർത്താവിന്റേയും വർഷങ്ങളായുള്ള പ്രാർഥനയുടേയും കാത്തിരിപ്പിന്റേയും ഫലമായാണ് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

മക്കളില്ലാത്ത വിഷമം ഏറെ അനുഭവിച്ചിട്ടുണ്ട് തങ്ങളെന്ന് സുമ ജയറാം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദൈവം തന്ന അനു​ഗ്രഹമായിട്ടാണ് മക്കളെ കാണുന്നത് എന്നാണ് സുമ ജയറാം പറയുന്നത്. ഇപ്പോഴിത തന്റെ കുഞ്ഞുങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ഫ്‌ളവേഴ്‌സ് ചാനലിലെ താരം വരും നേരം എന്ന ഷോയില്‍ സുമ പങ്കുവെച്ചിരിക്കുകയാണ്.

'വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദൈവം തന്ന നിധികളാണ് ഞങ്ങളുടെ മക്കള്‍. കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ തന്നതിന് ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നന്ദി പറയുന്നു.'

ഇരട്ട കുഞ്ഞുങ്ങളാണെന്ന് ആദ്യമെ അറിഞ്ഞു‌

'ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും ചികിത്സിച്ച ഡോക്ടേഴ്‌സുണ്ട്. മക്കളില്ലാത്തതിന്റെ വേദന നന്നായി അറിയാവുന്നത് കൊണ്ട് കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാറുണ്ട്. മക്കളില്ലാതെ ഒരുപാട് വേദനിച്ചു.'

'പക്ഷെ തന്നപ്പോള്‍ ഇരട്ട കുഞ്ഞുങ്ങളെ തന്നെ തന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഇരട്ടയാണെന്ന് തുടക്കത്തിലെ സ്‌കാനിങില്‍ മനസിലായിരുന്നു. പക്ഷെ അപ്പോഴൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. അഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വീട്ടില്‍ അറിയിച്ചത്.'

അഞ്ചാം മാസമാണ് വീട്ടില്‍ പറഞ്ഞത്

'മക്കള്‍ രണ്ട് പേരെയും നോക്കുക എന്നത് വലിയ ടാസ്‌ക്കാണ്. ഒരാള്‍ക്ക് അസുഖം വരുമ്പോഴേക്കും മറ്റെ ആള്‍ക്കും വരും. ഇവിടെ മക്കളെ നോക്കാന്‍ എനിക്ക് രണ്ട് ചേച്ചിമാര്‍ സഹായത്തിനുണ്ട്. പിന്നെ അമ്മയും.'

'എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പ്രായം എന്നെ ബാധിക്കുന്നില്ല. മനസില്‍ ഇപ്പോഴും പതിനാറുകാരിയാണ്. അത് തന്നെയാണ് എന്റെ സന്തോഷത്തിന്റെ രഹസ്യം. വണ്ണം കുറച്ചത് കാരണം ശരീരത്തിന് ഇപ്പോള്‍ നല്ല മാറ്റമുണ്ട്.'

പ്രാർഥിച്ച് കിട്ടിയതാണ്

'കാര്യമായ ഡയറ്റ് ഒന്നും ഫോളോ ചെയ്യുന്നില്ല. പക്ഷെ അരി ആഹാരം കുറച്ചു. വര്‍ക്കൗട്ട് ചെയ്യാറുണ്ട്. പക്ഷെ അതും ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ മാത്രമേ ചെയ്യാറുള്ളൂ. ഫാഷന്റെ കാര്യത്തില്‍ എല്ലാം പണ്ടെ വളരെ അധികം ശ്രദ്ധിയ്ക്കുമായിരുന്നു.'

'പണ്ട് ലൊക്കേഷനില്‍ പോകുമ്പോഴും നന്നായി സ്‌റ്റൈല്‍ ചെയ്തിട്ടാണ് പോകാറുള്ളത്. പക്ഷെ കഥാപാത്രം പാവാടയും ബ്ലൗസും ഇട്ട നാടന്‍ പെണ്‍കുട്ടിയായിരിക്കും. പുതിയ ഫാഷന്‍ ഡ്രസുകളും ബാഗുകളും ചെരുപ്പുകളുമാണ് എനിക്ക് ഏറ്റവും ക്രേസ്. ഏത് നാട്ടില്‍ പോയാലും ചെരുപ്പ് വാങ്ങണം എന്ന നിര്‍ബന്ധവുമുണ്ട്. ബിസിനസ്സ്മാനായ ലല്ലുഷ് ഫിലിപ്പാണ് ഭർത്താവ്.'

ഞങ്ങളുടേത് പ്രണയ വിവാഹം അല്ല

'ചെറുപ്പം മുതലേ ഞങ്ങളുടെ രണ്ട് കുടുംബത്തിനും പരസ്പരം അറിയാമായിരുന്നുവെങ്കിലും ഞങ്ങളുടേത് പ്രണയ വിവാഹം അല്ല. എനിക്ക് ചേട്ടനെ അറിയാമായിരുന്നു. അവരുടെ വീട്ടിലും പോയിട്ടുണ്ട്. പക്ഷെ എന്നെ അദ്ദേഹത്തിന് അറിയില്ലായിരുന്നു.'

'വിവാഹം ആലോച്ചിച്ച് ചേട്ടന്റെ വീട്ടില്‍ നിന്നും വരികയായിരുന്നു. തീര്‍ത്തും ഔദ്യോഗികപരമായിട്ടാണ് പിന്നീട് എല്ലാം നടന്നത്. ഇനി സിനിമയില്‍ നല്ല വേഷം കിട്ടിയാല്‍ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. സ്വന്തമായി സിനിമ നിര്‍മിച്ച് അഭിനയിക്കാനും തയ്യാറാണ്.'

സീരിയലില്‍ നിന്നും കോളുകള്‍ വന്നിരുന്നു

'സീരിയലില്‍ നിന്നും കോളുകള്‍ വന്നിരുന്നു. പക്ഷെ ഇപ്പോള്‍ സീരിയല്‍സ് ചെയ്യാന്‍ താത്പര്യമില്ല' സുമ ജയറാം വ്യക്തമാക്കി. 2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്തറയുമായുള്ള സുമയുടെ വിവാഹം.

2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും മക്കൾ ജനിച്ചത്. സുമ1988ൽ ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X