കോടിശ്വരനും മദ്യപാനിയുമായ ഭര്‍ത്താവിനെ പിഴിഞ്ഞ് ജീവിക്കുന്നു? എനിക്കതിന്റെ ആവശ്യമില്ല, വ്യക്തത വരുത്തി നടി സുമ
ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലൂടെ മലയാളം സിനിമയില്‍ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. സൂപ്പര്‍താര സിനിമകളുടെ ഒക്കെ ഭാഗമായിരുന്ന നടി വളരെ വൈകിയാണ് വിവാഹിതയാകുന്നത്. നടിയുടെ കുടുംബവുമായി അടുത്ത സൗഹൃദം ഉള്ളതും ചെറുപ്പം തൊട്ടേ പരിചയമുള്ള ആളുമായിരുന്നു സുമയുടെ ഭര്‍ത്താവ് ലല്ലൂഷ്.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ നടി ഗര്‍ഭിണിയാവുകയും ഇരട്ട ആണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. മക്കളുടെ ജനനത്തിനുശേഷം തന്റെ ജീവിതം അത്ര സുഖകരമായ രീതിയിലല്ല പോകുന്നതെന്ന് നടി പറഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിന്റെ മദ്യപാന ശീലത്തെക്കുറിച്ചും നടി വെളിപ്പെടുത്തി.

ഇതോടെ സുമ ജയറാം ഡിവോഴ്‌സിന്റെ വക്കിലെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി ഇപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് വീഡിയോയിലാണ് ഭര്‍ത്താവിനെ കുറിച്ച് സുമ സംസാരിച്ചത്.
തന്റെ ജീവിതത്തെ കുറിച്ച് ആളുകള്‍ പറയുന്ന കമന്റുകള്‍ക്ക് സുമ നല്‍കിയ മറുപടിയിങ്ങനെയാണ്... 'കോടിശ്വരനായ എന്റെ ഭര്‍ത്താവിനെ പിഴിഞ്ഞ് ജീവിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല. കല്യാണം കഴിഞ്ഞ് വന്നാല്‍ ഏതൊരു ഭാര്യയെയും സംരക്ഷിക്കേണ്ടതും അവളുടെ കാര്യങ്ങള്‍ നോക്കേണ്ടതും ഭര്‍ത്താവിന്റെ കടമയാണ്. അതെന്റെ ഭര്‍ത്താവും ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹം മദ്യപിക്കുന്നതാണ് എനിക്കിഷ്ടമില്ലാത്തത്. അദ്ദേഹത്തെ താഴ്ത്തിക്കെട്ടി പറയാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.
പക്ഷേ അദ്ദേഹം ഭയങ്കരമായി മദ്യപിക്കുന്ന ആളാണ്. ഒരു ജീവിതം തുടങ്ങി കഴിയുമ്പോള്‍ അത് നിര്‍ത്തേണ്ട കടമ അദ്ദേഹത്തിന് ഉള്ളതല്ലേ. അദ്ദേഹം മദ്യപിക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പുള്ളത് അല്ലാതെ അദ്ദേഹത്തിനോട് അല്ല. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ അങ്ങേരെ കളഞ്ഞിട്ട് പോയിക്കൂടെ എന്നൊക്കെ പറയുന്നവരുണ്ട്.
ഇവിടെ ഒരു ഭാര്യയും ഭര്‍ത്താവും ജീവിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിനോട് പറയുന്നത് അയാള്‍ അനുസരിക്കണം. നേരെ തിരിച്ച് ഭര്‍ത്താവ് പറയുന്നത് ഭാര്യയും അനുസരിക്കുക. അങ്ങനെയാണെങ്കില്‍ കുടുംബജീവിതം ഹാപ്പിയായി പോകും. അല്ലാതെ ഭര്‍ത്താവിനെ താഴ്ത്തിക്കെട്ടാന്‍ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല.
വൈനോ ബീയറോ ഒരു ഗ്ലാസ് ഒക്കെ കുടിക്കാം. പക്ഷേ മദ്യം കുടിക്കുന്നതിന് പകരം മദ്യം ഇദ്ദേഹത്തെ മുക്കി കളഞ്ഞിരിക്കുകയാണ്. എന്റെ ഭര്‍ത്താവിനോട് അദ്ദേഹത്തെ നോക്കുന്ന ഡോക്ടര്‍ എല്ലാം പറഞ്ഞു കൊടുത്തതാണ്. നാളെ മദ്യം തീര്‍ന്നു പോകുമെന്ന രീതിയിലാണ് അദ്ദേഹം കുടിക്കുന്നത്. അതുകൊണ്ട് ഉണ്ടാവുന്ന പ്രശ്‌നം അദ്ദേഹത്തിന് തന്നെയാണ്. അത് മാറ്റണമെന്നാണ് പറഞ്ഞത്. എന്റെ മക്കള്‍ക്കും അദ്ദേഹത്തിനും നല്ലതിന് വേണ്ടിയാണ് ഞാന്‍ പറഞ്ഞത്.

വീഡിയോ കണ്ടിട്ടെങ്കിലും അദ്ദേഹത്തിന് മാറ്റം വരട്ടെ എന്ന് കരുതിയാണ് അത്രയും തുറന്നു പറഞ്ഞത്. പക്ഷേ അദ്ദേഹം ആ വീഡിയോ പോലും ഇതുവരെ കണ്ടിട്ടില്ല. ഒരു മദ്യപാനിയുടെ അടുത്ത് അങ്ങനെ പറഞ്ഞുകൊണ്ട് കാര്യമില്ലെന്ന് എനിക്കും മനസ്സിലായി. അതോടെ ഞാനും മിണ്ടാതെയിരിക്കാമെന്ന് തീരുമാനിച്ചു.
പിന്നെ ആളുകള്‍ കമന്റ് ആയി വന്നതാണ്. ഒരു സ്ത്രീ നന്നായി ജീവിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് കുശുമ്പ് തോന്നുമല്ലോ അതൊന്നും ഞാന്‍ കാര്യമായി എടുക്കുന്നില്ല. എന്റെ ജീവിതം എന്റെ കൈയിലാണ്. എന്റെ മക്കളുടെ കാര്യം നോക്കേണ്ടത് എന്റെ കടമയാണ് അത് ഞാന്‍ ചെയ്യുന്നു. ഹസ്ബന്‍ഡ് കൂടെ നില്‍ക്കണമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് പറ്റാത്തൊരു സാഹചര്യം വരികയാണെങ്കില്‍ അന്നേരം വിട്ടിട്ട് പോകുന്നതില്‍ യാതൊരു കുഴപ്പവുമില്ല. ഇന്ന് ഡിവോഴ്‌സ് എന്ന് പറയുന്നത് ഭയങ്കര സംഭവമൊന്നുമല്ല. ഏത് സമയത്തും ആര്‍ക്കുവേണമെങ്കിലും ഇട്ടിട്ടു പോകാം.
എന്റെ ഭര്‍ത്താവിന്റെ കൂടെ ജീവിക്കുന്നത് ടെന്‍ഷന്‍ ആണ്, കാര്യങ്ങള്‍ ഒന്ന് ശരിയാക്കി തരുമോ എന്ന് ഞാന്‍ വക്കീലിനോട് ചോദിച്ചിരുന്നു. ഇക്കാര്യം വക്കീല്‍ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞപ്പോള്‍ 'അവള്‍ അതൊക്കെ പറയും ഞങ്ങള്‍ തമ്മില്‍ സൗന്ദര്യം പിണക്കമേ ഉള്ളൂ' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഞാന്‍ ജീവിതത്തില്‍ നിന്ന് പോയാല്‍ പ്രശ്‌നമാണെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ മദ്യം അദ്ദേഹത്തെ കണ്‍ട്രോള്‍ ചെയ്തു വച്ചിരിക്കുകയാണ്. അതില്‍ നിന്ന് പുറത്ത് വരണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. നല്ലൊരു മനുഷ്യനാണ്. മക്കളുടെ കാര്യവും ബിസിനസും മറ്റുമൊക്കെ നോക്കി നല്ല രീതിയില്‍ ജീവിക്കാമെന്നും സുമ പറയുന്നു.


Click it and Unblock the Notifications











