ആ പെൺകുട്ടിയെ കുറിച്ച് എന്റെ മുന്നിൽ വെച്ച് അ​ദ്ദേഹം സംസാരിക്കും, പൈസയുള്ള ആളെയാണ് കല്യാണം കഴിച്ചത്; സുമ

By Desk

സൂപ്പര്‍താരങ്ങളോടൊപ്പം ഉള്‍പ്പെടെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായിരുന്ന സുമ ജയറാമിന്റെ വിവാഹം പതിനൊന്ന് വർഷം മുമ്പായിരുന്നു. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും യുട്യൂബ് വ്ലോ​ഗിങ്ങുമായും സുമ ആക്ടീവാണ്. അടുത്തിടെ ഭർത്താവിന്റെ അമിത മദ്യപാനത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം നടിക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

തന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സുമ സംസാരിച്ചതിനുശേഷം കോടീശ്വരനായ ഭർത്താവിന്റെ പണം തട്ടിയെടുത്ത് നടി സുഖ ജീവിതം നയിക്കുന്നുവെന്നായിരുന്നു കമന്റുകൾ. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ശ്രദ്ധയിൽപ്പെട്ട കമന്റുകൾക്കെല്ലാം വ്യക്തമായ മറുപടി പുതിയ വീഡിയോയിലൂടെ നൽകുകയാണ് സുമ ജയറാം. ഭർത്താവിനെ ഉപേക്ഷിച്ച് പോകുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടി സംസാരിച്ച് തുടങ്ങുന്നത്.

Suma Jayaram married life

മദ്യപാനിയായതുകൊണ്ട് ഞാൻ ഭർത്താവിനെ ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങുവാണെന്നൊക്കെ പറയുന്നത് കേട്ടു. ഞാൻ‌ അതിനുള്ള പുറപ്പാടാണെന്നൊക്കെ കണ്ടു. ഒരിക്കലും ഇല്ല. കാരണം എനിക്ക് നല്ലൊരു ലൈഫുണ്ട്. അത് വിട്ടിട്ട് ഞാൻ എന്തിനാണ് സിനിമയിലേക്ക് പോകുന്നത്. സിനിമ എന്റെ തൊഴിലാണ്. അത് ചെയ്താലെ എനിക്ക് ജീവിക്കാൻ പറ്റു.

പെണ്ണുങ്ങൾക്കും കയ്യിൽ പൈസ വേണ്ടേ?. നല്ലൊരു ക്യാരക്ടർ വന്നാൽ മാത്രമെ സിനിമ ചെയ്യു. അല്ലാതെ ഫാമിലി ലൈഫ് ഇട്ടെറിഞ്ഞിട്ട് ഞാൻ പോവുകയില്ല. വിവാഹം കഴിഞ്ഞശേഷം ഒരു രാത്രി പോലും ഞാൻ എന്റെ വീട്ടിൽ പോയി അമ്മയ്ക്കൊപ്പം നിന്നിട്ടില്ല. എപ്പോഴും ഭർത്താവിന് ഒപ്പമായിരുന്നു. ഭർത്താവ് ഒരിക്കൽ ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മാത്രമാണ് എന്റെ അമ്മയുടെ അടുത്ത് മക്കളെ ഞാൻ നോക്കാൻ ഏൽപ്പിച്ചത്.

അല്ലാതെ ഭർത്താവിനെ ഒറ്റയ്ക്കാക്കി എവിടെയും ഞാൻ പോയിട്ടില്ല. അദ്ദേഹത്തെയല്ല മദ്യത്തെയാണ് ഞാൻ വെറുത്തത്. അദ്ദേഹം സ്വന്തം ശരീരം നശിപ്പിക്കുന്നത് കണ്ടിട്ടാണ് ഞാൻ പറഞ്ഞത്. ഡിവോഴ്സിനെ കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. മടുത്തെങ്കിൽ പിരിയാമെന്ന് ഇടയ്ക്ക് ഞാൻ അദ്ദേഹത്തോട് പറയാറുണ്ടെന്നുമാണ് സുമ പറഞ്ഞത്. ഭർത്താവിന്റെ മദ്യപാനത്തെ കുറിച്ചൊക്കെ എന്റെ അമ്മയോട് പറഞ്ഞപ്പോൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് പറഞ്ഞത്.

എനിക്ക് ഇത് പറ്റുമെന്ന് തോന്നുന്നില്ലെന്ന് കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മയോട് ഞാൻ പറഞ്ഞിരുന്നു. പ്രണയിച്ച് വിവാ​ഹം കഴിച്ചതല്ലല്ലോ. അതുപോലെ അദ്ദേഹത്തിന് വേറൊരു പ്രണയം ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആ പെണ്ണ് മരിച്ചത്. എന്റെ മുന്നിൽ വെച്ച് തന്നെ ആ പെൺകുട്ടിയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. സംസാരിക്കുന്ന രീതി ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്.

Suma Jayaram married life

എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാൻ തന്നെ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഭർത്താവിന്റെ കുടുംബവുമായി അടുപ്പം സൂക്ഷിക്കാത്തതിന്റെ കാരണവും സുമ വെളിപ്പെടുത്തി. വിവാഹശേഷം വീട്ടിൽ വരുമ്പോൾ ജീൻസും ടോപ്പും ഉപയോ​ഗിക്കരുത് ചുരിദാർ മാത്രമെ ധരിക്കാവൂവെന്ന് ഭർത്താവിന്റെ വീട്ടിൽ നിന്നും പറഞ്ഞിരുന്നു. പലവിധ നിബന്ധനകൾ വന്നപ്പോൾ ഞാൻ അങ്ങോട്ട് പോകാതെയായി.

അതുപോലെ ഞാൻ എന്റെ വളർത്തുനായയുമായി അവിടെ ചെല്ലുമ്പോൾ നേരിട്ട് എന്നോട് പറയാതെ എന്റെ പട്ടിയെ നോക്കി ഇറങ്ങിപ്പോടിയെന്ന് അവർ പറയുന്നത് കണ്ടിട്ടുണ്ട്. അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് മനസിലാകും. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണം ഉപയോ​ഗിച്ചാണ് ഞാൻ വിവാഹം കഴിച്ചത്. അല്ലാതെ ഭർത്താവിന്റെ വീട്ടുകാർ പണം വീട്ടിൽ കൊണ്ട് തന്ന് കല്യാണം കഴിച്ചോളൂവെന്ന് പറഞ്ഞിട്ടില്ലെന്നും സുമ കൂട്ടിച്ചേർത്തു.

ഭർത്താവിന്റെ പണം ഉപയോ​ഗിച്ച് സുഖ ജീവിതം നയിക്കുന്നുവെന്ന കമന്റുകൾക്ക് സുമയുടെ മറുപടി ഇങ്ങനെയായിരുന്നു... പൈസയുള്ളയാളെ കല്യാണം കഴിച്ചിട്ട് അവൾ തുള്ളി നടക്കുകയാണ് എന്നുള്ള കമന്റുകൾ കണ്ടിരുന്നു. പൈസയുള്ള വീട്ടിലെ ആളെ തന്നെയാണ് കല്യാണം കഴിച്ചത്. എന്ന് കരുതി അവരുടെ സ്വത്തുക്കളൊന്നും എന്റെ പേരിൽ എഴുതി വെച്ചിട്ടില്ല. എഴുതിവെച്ചിട്ടാണ് ആളുകൾ ഇങ്ങനെ പറയുന്നതെങ്കിൽ ഓക്കെയായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബത്തിന് വീടും പെ​ട്രോൾ പമ്പും ഹോട്ടലുകളുമെല്ലാമുണ്ട്. ഇതൊന്നും എന്റെ പേരിൽ എഴുതി വെച്ചിട്ടില്ല. എന്റെ അക്കൗണ്ടിൽ പണവും തന്നിട്ടില്ല. ഇതൊന്നും ചെയ്യാതെ വെറുതെ ഒരു പെണ്ണിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇത്തരം കമന്റ്സുകൾ കാണുമ്പോൾ ചിരി വന്നിട്ടാണ് ഞാൻ മറുപടി പോലും തരാമെന്ന് കരുതിയതെന്നും സുമ ജയറാം പറഞ്ഞു.

More from Filmibeat

Read more about: malayalam actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X