'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അമ്പതിനോട് അടുക്കുമ്പോൾ ഇരട്ടകുഞ്ഞുങ്ങളുടെ അമ്മ'; സന്തോഷം പങ്കിട്ട് സുമ ജയറാം!

1980കളിലും 90കളിലും മലയാള സിനിമയിൽ സഹതാരമായി സജീവമായിരുന്ന നടിയായിരുന്നു സുമ ജയറാം. മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം സുമ ജയറാം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു സുമ ജയറാം. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുമ സുപരിചിതയാകുന്നത്. 1988ൽ ആയിരുന്നു സിനിമയിലേക്കുള്ള സുമയുടെ ആദ്യ ചുവടുവെപ്പ് ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെ സംഭവിച്ചത്. മാലതി എന്ന കഥാപാത്രത്തെയായിരുന്നു സുമ അവതരിപ്പിച്ചത്. പിന്നീട് സുമ ശ്രദ്ധിക്കപ്പെട്ടത് 1990ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടേട്ടൻ എന്ന സിനിമയിലൂടെയാണ്.

കൗമാരപ്രായത്തിലായിരിക്കുമ്പോഴാണ് സുമ കുട്ടേട്ടനിൽ വിദ്യാർഥിനിയുടെ വേഷത്തിൽ അഭിനയിച്ചത്. സുമയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ കോമ്പിനേഷൻ സീനുകൾ ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മമ്മൂട്ടിക്ക് പുറമെ മോഹൻലാലിനും ദിലീപിനും ഒപ്പമെല്ലാം തിളങ്ങിയ സുമ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ആദ്യമായി അമ്മയായ സന്തോഷമാണ് സുമ ജയറാം പങ്കുവെച്ചിരിക്കുന്നത്. അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സുമ അമ്മയായത്.

എൺപതുകളിലും തൊണ്ണൂറുകളിലും നിറ സാന്നിധ്യം

എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള സുമ നേരത്തെ ​അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. 2018ൽ ആയിരുന്നു സുമയുടെ വിവാഹം. ബാല്യകാല സുഹൃത്തിനെയാണ് സുമ ഭർത്താവായി തെരഞ്ഞെടുത്തത്. ലല്ലുഷ് ഫിലിപ്പ് മാത്യുവാണ് താരത്തിന്റെ ഭർത്താവ്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ഈ അഭിനേത്രിയുടെ മഴയെത്തും മുമ്പേയിലെ വേഷവും വളരെ ശ്രദ്ധേയമാണ്. ക്രൈ ഫയൽ, ഇഷ്ടം, ഭർത്താവുദ്യേഗം തുടങ്ങിയ ചിത്രങ്ങളും 2001ൽ സുമ ചെയ്തു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുമ ജയറാമും ഭർത്താവ് ലല്ലുവും യാത്രകളേയും ഭക്ഷണത്തേയും ഇഷ്ടപ്പെടുന്നവരാണ്. ‌

ബാല്യകാല സുഹൃത്തുമായുള്ള വിവാഹം

ഇടയ്ക്കിടെ യാത്രകളുടെ വിശേഷങ്ങളും സുമ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും പിറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അഭിമാനത്തോടെ ഞങ്ങൾ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിക്കുന്നുവെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ കുറിച്ചിട്ടുണ്ട്. ​ഗർഭിണി ആയിരുന്ന സമയത്തെ ബേബി ഷവറിന്റേയും വളകാപ്പിന്റേയും ചിത്രങ്ങളും സുമ പങ്കുവെച്ചിരുന്നു.

അമ്പതിനോട് അടുക്കുമ്പോൾ ഇരട്ട കുഞ്ഞുങ്ങൾ

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിൽ നിർമ്മാതാവിന്റെ വേഷത്തിലും സുമ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആർട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷമാണ് അഭിനയത്തിൽ നിന്നും സുമ ഇടവേളയെടുത്തത്. പ്രിയ താരത്തിന്റെ പുതിയ സന്തോഷത്തിൽ ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X