'വാണിക്ക് 53 വയസുണ്ടോ? മുപ്പത്തിയഞ്ചൊക്കയെ കണ്ടാൽ പറയൂ, സുരഭിയുമായി ഇത്ര ബന്ധമുണ്ടെന്ന് പ്രതീക്ഷിച്ചില്ല'

ബെസ്റ്റ് ആക്ടറെന്ന റിയാലിറ്റിഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കി. ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനോടകം സുരഭിയുടെ അഭിനയമികവിന് ദേശീയ തലത്തിൽ വരെ അം​ഗീകാരങ്ങൾ ലഭിച്ചു.

സിനിമയിൽ‌ ഒട്ടേറെ സൗഹൃദങ്ങളുള്ള വ്യക്തിയാണ് സുരഭി. പക്ഷെ നടി വാണി വിശ്വനാഥുമായി ഇത്രയേറെ നല്ലൊരു സൗഹൃദം സുരഭിക്കുണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത് വാണിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള സുരഭിയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ആക്ഷൻ ഹീറോയിനെന്ന് കേട്ടാൽ മലയാളികൾ‌ക്ക് ആദ്യം ഓർമ വരിക വാണി വിശ്വനാഥിനെയാണ്.

Vani Viswanath

അത്രത്തോളം സ്വാ​ഗും സ്റ്റൈലുമാണ് ആക്ഷൻ ചെയ്യുമ്പോഴും ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും വാണിക്ക്. ശാലീന സുന്ദരിയും പുരുഷന്റെ അവ​ഗണനയും പീഡനവും സഹിക്കുന്ന മലയാള സിനിമയിലെ സ്ഥിരം ക്ലീഷേ നായിക കഥാപാത്രങ്ങളെ പൊളിച്ചടുക്കി കൊണ്ടാണ് നായികയായി വാണി വിശ്വനാഥ് കുറച്ച് അ​ധികകാലം മലയാള സിനിമയിൽ നിലനിന്നിരുന്നത്. പോലീസ് വേഷം ഇത്ര മനോഹരമായി ഇണങ്ങുന്ന അഭിനേത്രി മലയാളത്തിൽ വേറെയുണ്ടോയെന്ന് സംശയമാണ്.

മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും ഒപ്പം നിന്ന് മുഖത്തുനോക്കി പഞ്ച് ഡയലോഗ് പറഞ്ഞ് ഒരു കാലത്ത് വാണി വാങ്ങിക്കൂട്ടിയ കയ്യടികൾക്ക് കണക്കില്ല. പോലീസ് വേഷത്തിൽ എത്തുമ്പോൾ വാണിയുടെ ഓരോ സീനിലും ജീവൻ തുടിക്കുന്നവയാണ്. ഫൈറ്റ് സീനിലും നായകനോടൊപ്പം തകർത്തുകേറുന്ന നായിക അതായിരുന്നു വാണി.

നായികയായും വില്ലത്തിയായും സ്വഭാവ നടിയായും മലയാള സിനിമയിൽ ഒരുകാലത്ത് തകർത്താടിയ വാണി വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. 2002ൽ ആയിരുന്നു ബാബുരാജുമായുള്ള വാണിയുടെ വിവാഹം. ആ ബന്ധത്തിൽ രണ്ട് മക്കളും വാണിക്കുണ്ട്. പിന്നീട് ഒരിടവേളയ്ക്കുശേഷം വീണ്ടും വാണി അഭിനയത്തിലേക്ക് തിരിച്ചെത്തി. രണ്ടാം വരവിൽ സഹനടി വേഷങ്ങളായിരുന്നു ഏറെയും ചെയ്തത്.

മന്നാർ മത്തായി സ്പീക്കിങ് 2 ആണ് ഏറ്റവും അവസാനം വാണിയുടേതായി റിലീസ് ചെയ്തത്. അതിനുശേഷം താരം വീണ്ടും അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും ഫിറ്റനസും സൗന്ദര്യവും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സുരഭിയുടെ പിറന്നാൾ ആശംസ കണ്ട് ആരാധകരും അത്ഭുതപ്പെട്ടത്.

Vani Viswanath

വാണിക്ക് അമ്പത്തിമൂന്ന് വയസുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും മുപ്പത്തിയഞ്ചൊക്കയെ തോന്നുന്നുള്ളുവെന്നുമാണ് കമന്റുകൾ ഏറെയും. കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി. വാണിചേച്ചിയുടെ കൂടെ റൈഫിൾ ക്ലബ്ബിൽ.

40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി നേതൃത്വം വഹിക്കുകയും കുഞ്ഞനുജത്തിയെ പോലെ ചേർത്ത് നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് സുരഭി കുറിച്ചത്. ഒരിടവേളയ്ക്കുശേഷം വാണി വിശ്വനാഥ് അഭിനയിക്കുന്ന സിനിമയാണ് റൈഫിൾ ക്ലബ്ബ്.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസെന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു നടനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം ഒരുക്കുന്നു. മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്.

More from Filmibeat

Read more about: vani viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X