Don't Miss!
- Sports
IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളിയാര്, ഗില്ലോ, പൃഥ്വിയോ? ആദ്യ ടി20 പ്രിവ്യു, സാധ്യതാ 11
- News
ഒടുവിൽ അയൽക്കാരനോട് സത്യം വെളിപ്പെടുത്തി കോടികൾ ലോട്ടറിയടിച്ച ഭാഗ്യവാൻ
- Lifestyle
കഷ്ടകാലം മാറും, സൗഭാഗ്യങ്ങള്‍ തേടിയെത്തും; വസന്ത പഞ്ചമിയില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ
- Technology
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- Automobiles
മാസ്ട്രോയേക്കാള് 'ഭീമന്'; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
'വിവാഹ മോചനത്തിന് ശേഷം ഒരുമിച്ചിരുന്നൊരു ചായയും കുടിച്ചിട്ടാണ് പിരിഞ്ഞത്'; നടി സുരഭി ലക്ഷ്മി!
നാടക വേദികളിൽ നിന്നും സീരിയൽ മേഖലയിലെത്തി പിന്നീട് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനയത്രിയാണ് സുരഭി ലക്ഷ്മി. ഇതിനോടകം ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ സുരഭിയെ തേടിയെത്തുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടും വിധത്തിൽ അഭിനയിച്ചു പൂർത്തീകരിക്കാൻ സുരഭിക്ക് സാധിക്കുകയും ചെയ്തു.
മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭിയെ തേടിയെത്തി. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ൽ കേരള ക്രിട്ടിക്സ് അവാർഡിലും സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു.

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുൽമോഹർ, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകളാണ്. കോഴിക്കോട് ജില്ലയിലെ നരിക്കുനിയാണ് സുരഭിയുടെ നാട്. ഗ്രാമപ്രദേശമായ നരിക്കുനിയിൽ നിന്നും സിനിമാ ലോകത്തെത്തിയ സുരഭി നാടിന്റെ അഭിമാനമാണ്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തം നാട്ടുകാരിക്ക് ലഭിച്ചതിൽ നരിക്കുനിയിലെ നാട്ടുകാരും ഏറെ അഭിമാനത്തിലാണ്. സുരഭിയുടെ നാട് എന്നാണ് ഇപ്പോൾ നരിക്കുനി അറിയപ്പെടുന്നത് പോലും. സിനിമാ ജീവിതം വിജയം നിറഞ്ഞതാണെങ്കിലും കുടുംബ ജീവിതത്തിൽ താളപ്പിഴകൾ സുരഭിക്ക് സംഭവിച്ചിരുന്നു.
വിവാഹമോചനത്തെ കുറിച്ച് സുരഭി ഫ്ലവേഴ്സിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മനസ് തുറന്നിരിക്കുകയാണ്. 'വിവാഹ ജീവിതത്തിൽ ഞങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ സൗഹൃദം സൂക്ഷിച്ചിരുന്നു. കോടതിയിലേക്ക് വിവാഹമോചനത്തിന് പോകുംമുമ്പ് ഞങ്ങൾ മാറി താമസിക്കുകയായിരുന്നു.'
'കോടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോൾ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാൻ പോകുന്നത് എന്നോർത്ത്... വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്തു.'

'ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കിൽ ഞാൻ ആ സെൽഫി ഇട്ടതും വലിയ ചർച്ചയായിരുന്നു' സുരഭി പറയുന്നു. സൗബിൻ നായകനായ കള്ളൻ ഡിസൂസയാണ് സുരഭി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.
ആശ എന്ന കഥാപാത്രത്തെയാണ് കള്ളൻ ഡിസൂസയിൽ സുരഭി അവതരിപ്പിച്ചിരിക്കുന്നത്. അനുരാധ, തല, പൊരിവെയിൽ, പദ്മ തുടങ്ങിയവയാണ് മറ്റ് വരാനിരിക്കുന്ന സുരഭിയുടെ പ്രധാന ചിത്രങ്ങൾ.
-
അവർക്ക് എന്റെ ശരീരമാണ് പ്രശ്നം! ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നും; മാനസികമായി തളർന്നെന്ന് രശ്മിക
-
പ്രശസ്ത നടന്റെ മരണം; വിലാപയാത്രയ്ക്കിടെ ആ നടന്റെ കോമാളിത്തരം; ഇറക്കിവിട്ടുവെന്ന് ടിനി ടോം
-
മാഡത്തിന്റെ കാര്യത്തിലായിരുന്നു എനിക്ക് പേടി, റിലീസ് ചെയ്ത ശേഷം വന്ന കോൾ; മഞ്ജുവിനെക്കുറിച്ച് സംവിധായകൻ