ഈ ചെങ്ങായി പെണ്ണ് കെട്ടിയാല്‍ എല്ലാ പ്രശ്‌നവും മാറും! വിനോദിന്റെ തീരുമാനം അതല്ലായിരുന്നുവെന്ന് സുരഭി ലക്ഷ്മി

മലയാള സിനിമാപ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് സിനിമയില്‍ നിന്നും വീണ്ടുമൊരു വേര്‍പാടുണ്ടായിരിക്കുകയാണ്. നടന്‍ വിനോദ് തോമസിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കമുള്ളവര്‍. കഴിഞ്ഞ ദിവസമാണ് വിനോദിനെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമാണ് മരണമെന്ന സംശയത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമേ നടന്റെ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. ബാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരനാണ് കാറിനകത്ത് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

vinod

അതേ സമയം വിനോദിന്റെ വേര്‍പാട് നേരത്തെയായി പോയെന്ന് പറയുകയാണ് സിനിമാ താരങ്ങള്‍. അഭിനയത്തിന് വേണ്ടി ദാമ്പത്യ ജീവിതം പോലും മാറ്റിവെച്ച ഒരാളായിരുന്നു വിനോദെന്ന് പറയുകയാണ് നടി സുരഭി ലക്ഷ്മി. കുറി എന്ന സിനിമയില്‍ വിനോദിനൊപ്പം ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

'വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു! ജീവിതത്തിലെ ഓരോ അനുഭവങ്ങളെ കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും, ആവേശവും, നാടകവും, പാട്ടും, തമാശകളും ചര്‍ച്ചകളുമായി...

''കുറി ''എന്ന സിനിമയില്‍ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. പക്ഷേ അതിന് മുന്‍പേ അദ്ദേഹത്തിന്റെ പാട്ടുകള്‍ യൂട്യൂബില്‍ വന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരോടും ഏറെ ബഹുമാനത്തോട് കൂടി പെരുമാറുന്ന ഒരാള്‍.

'' mam' എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓര്‍മ്മയില്ല. പലവട്ടം ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്, എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്. അപ്പോള്‍ സാഗര്‍ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാല്‍ എല്ലാ പ്രശ്‌നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികള്‍ ഉണ്ടെങ്കില്‍ പറയൂ, തൃശ്ശൂര്‍ ഭാഗത്ത് ഞാനും നോക്കാം.

vinod

'' അതല്ല സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള്‍ ബഹുമാനം കൊടുക്കണം. അതുകൊണ്ടു തന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാന്‍ അതിന് പിന്നാലെ പോകുമ്പോള്‍ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാള്‍ എന്റെ ജീവിതം ഞാന്‍ അര്‍പ്പിക്കുന്നത് എന്റെ ''കല''ക്ക് വേണ്ടിയാണ്...'' അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുന്‍പേ'... എന്നും പറഞ്ഞാണ് സുരഭി കുറിപ്പ് അവസാനിപ്പിക്കുന്നത്.

'അപാര റേഞ്ചുള്ള നടനായിരുന്നു വിനോദ് തോമസ്. ഞാന്‍ എഴുതിയ രണ്ട് ഷോര്‍ട്ട് ഫിലിമുകളിലും ഒരു ആല്‍ബം സോങ്ങിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവില്‍ റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന ചിത്രത്തില്‍ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ചപ്പോള്‍ പോലും ഇത്ര വേഗം പോയ് മറയും എന്നു കരുതിയതേ ഇല്ല. ഒത്തിരി നേരത്തേ ആയിപ്പോയി. ഇനിയും ഒരുപാട് ദൂരങ്ങള്‍ താണ്ടേണ്ടതുണ്ടായിരുന്നു', എന്നാണ് വിനോദിനെ കുറിച്ച് മഹേഷ് ഗോപാല്‍ എഴുതിയിരിക്കുന്നത്.

ഹാപ്പി വെഡ്ഡിംഗ്, അയ്യപ്പനും കോശിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, നത്തോലി ചെറിയ മീനല്ല, കുറി, ഭൂതകാലം ഉള്‍പ്പടെ നിരവധി സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത നടനാണ് വിനോദ് തോമസ്. എങ്കിലും ലൈഫ് ഓഫ് വാച്ച്മാന്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ ക്യാരക്ടര്‍ മനസില്‍ നിന്ന് മായുന്നില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

More from Filmibeat

Read more about: vinod വിനോദ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X