കുടുംബമോ സിനിമയോ എന്ന ഘട്ടം വന്നു, അമേരിക്കയിലേക്ക് കൂട് മാറ്റം; സുവർണയുടെ ഇന്നത്തെ ജീവിതം

മലയാളികൾ മറക്കാത്ത മുഖമാണ് നടി സുവർണ മാത്യുവിന്റേത്. ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ അഭിനയിച്ച സുവർണ മാത്യു ഇന്ന് അമേരിക്കയിൽ കുടുംബ ജീവിതം നയിക്കുകയാണ്. അഭിനയ രം​ഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുന്നു. സിനിമാ തിരക്കുകൾക്കിടെയാണ് സുവർണ മാത്യു വിവാഹം ചെയ്യുന്നത്. വിവാ​ഹ ശേഷവും ചില സിനിമകളിൽ സുവർണ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ പൂർണമായും മാറി നിന്നു. ഇതേക്കുറിച്ച് ഒരിക്കൽ സുവർണ സംസാരിച്ചിട്ടുണ്ട്.

രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോയി വെെകുന്നേരം വീട്ടിൽ തിരിച്ചെത്തുന്ന ഭർത്താവായിരുന്നു എന്റെ സങ്കൽപ്പം. 2003 ലാണ് ഞാൻ വിവാഹം ചെയ്തത്. നേരറിയാൻ സിബിഐ, ചന്ദ്രമുഖി, അവിചാരിതം എന്നിങ്ങനെയുള്ള എന്റെ പ്രധാന സിനിമകളെല്ലാം ചെയ്തത് കല്യാണം കഴിഞ്ഞ ശേഷമാണ്. വിവാഹം കഴിഞ്ഞ് നാല് വർഷത്തോളം നാട്ടിൽ തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് യുഎസിൽ പോകുകയും വരികയും ചെയ്യുന്ന സമയം. എന്റെ വിസയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. വെറുതെ വീട്ടിലിരിക്കേണ്ട, നല്ല പ്രൊജക്ടുകൾ ചെയ്തോളൂ എന്ന് എന്റെ ഭർത്താവ് തന്നെ പറഞ്ഞു.

Suvarna Mathew

ഒരു ഘട്ടത്തിൽ വന്ന് പോകുന്നത് വളരെ ബുദ്ധിമുട്ടാകുകയും ഏതെങ്കിലും ഒരു സ്ഥലത്ത് സ്ഥിരമായി ജീവിച്ചാലേ ജീവിതം മുന്നോട്ട് പോകൂ എന്നൊരു അവസ്ഥ വന്നപ്പോൾ ഞാൻ യുഎസിൽ തന്നെ സെറ്റിൽഡ് ആകാൻ തീരുമാനിച്ചു. സിനിമയാണോ കുടുംബമാണോ പ്രധാനം എന്ന സാഹചര്യം വന്നപ്പോൾ കുടുംബത്തിന് പ്രാധാന്യം കൊടുത്തു. സിനിമ എനിക്കപ്പോൾ മിസ് ചെയ്തിട്ടില്ല.

സാധാരണ ജീവിതം നയിച്ചു. എനിക്കവിടെ സുഹൃത്തുക്കളുണ്ട്. ആറ് കുടുംബങ്ങളുടെ ഒരു ​ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. അവരുമായി മാസത്തിലൊരിക്കൽ മീറ്റ് ചെയ്യും. ആ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. വർ​ഗീസ് ജേക്കബ് എന്നാണ് ഭർത്താവിന്റെ പേര്. മാവേലിക്കരയാണ് അവരുടെ വീട്. പഠിച്ചതെല്ലാം ബോംബെയിലാണ്. എന്റെ ഭർതൃമാതാവ് ബോംബെയിലെ ഒരു സ്കൂൾ പ്രിൻസിപ്പൾ ആയിരുന്നു. ഭർതൃപിതാവും ബോംബെയിൽ ജോലി ചെയ്തു.

പിന്നീടവർ യുഎസിലേക്ക് ഷിഫ്റ്റ് ചെയ്തു. ഭർത്താവ് സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്. ഞാനവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നെന്നും സുവർണ മാത്യു പറഞ്ഞു. ഇടയ്ക്ക് അമേരിക്കയിൽ നിന്നും വന്നപ്പോൾ ചട്ടക്കാരി, ഇസാക്കിന്റെ കഥകൾ എന്നീ സിനിമകളിൽ സുവർണ മാത്യു അഭിനയിച്ചിട്ടുണ്ട്. കരിയറിൽ സജീവമായിരുന്ന കാലത്ത് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്.

പാലായിലാണ് സുവർണ ജനിച്ചതും വളർന്നതും. മാതാപിതാക്കൾ മാത്യുവും എൽസമ്മയും. 1992 ലെ മിസ് കേരള വിജയിയായിരുന്നു സുവർണ. പിന്നാലെ സിനിമാ രം​ഗത്തേക്ക് എത്തി. വലയം എന്ന സിനിമയിലൂടെയാണ് സുവർണ അഭിനയ രം​ഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് മക്കളാണ് സുവർണയ്ക്കും ഭർത്താവ് ജേക്കബ് വർ​ഗീസിനുമുള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X