For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവ് പറയുന്നത് അനുസരിക്കും; നിയന്ത്രിക്കുന്ന ഭർത്താവ് പ്രശ്നമല്ലെന്ന് സ്വാസിക

  |

  ടെലിവിഷൻ രം​ഗത്ത് സജീവമായിരുന്ന സ്വാസിക ഇന്ന് മലയാളത്തിലെ മുൻനിര നായികനടി ആയി മാറിയിരിക്കുകയാണ്. സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ തുടക്ക കാലം മുതലേ ചെയ്തിരുന്ന സ്വാസികയ്ക്ക് വലിയ ജനശ്രദ്ധ അന്ന് ലഭിച്ചിരുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന സിനിമയിലൂടെ ആണ് സ്വാസികയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  സ്വാസികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണിതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇറോട്ടിക് ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സിനിമയിൽ വലിയ മേക്ക് ഓവറോടെയാണ് സ്വാസിക എത്തിയിരിക്കുന്നത്. റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  Also Read: 'ഉർവശിയെക്കാൾ നല്ലത് ശോഭനയാണെന്ന് പലരും എന്നോട് പറഞ്ഞിരുന്നു, ലാലിനെപ്പോലെ മമ്മൂട്ടിക്കാവില്ല'; ഭദ്രൻ

  ‌ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. ചതുരത്തിന് ശേഷം തന്റെ കരിയറിൽ വലിയ മാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതാലും എന്നാൽ അക്കാര്യത്തിൽ ഉറപ്പില്ലെന്നും സ്വാസിക പറയുന്നു. 24 ന്യൂസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക.

  'ഏറ്റവും വലിയ ആ​ഗ്രഹമെന്നത് എനിക്ക് ആരോ​ഗ്യം ഉള്ള കാലത്തോളം അഭിനയിക്കണം എന്നതാണ്. ക്യാരക്ടർ റോൾ ആയിട്ടും നെ​ഗറ്റീവ് റോൾ ആയിട്ടും നായിക ആയിട്ടുമെല്ലാം. അല്ലാതെ കുറച്ച് നാൾ അഭിനയിച്ചിട്ട് പോവുക എന്നതല്ല. ഒരുപാട് ആളുകൾ സ്വാസിക എന്ന അഭിനേത്രിയെ ഇഷ്ടമാണെന്ന് പറയുക എന്നതൊക്കെയാണ് സുന്ദരമായ സ്വപ്നം. അതിലേക്ക് എത്താൻ ഇനിയും കുറേ ദൂരമുണ്ട്,' സ്വാസിക പറഞ്ഞു.

  Also Read: വസ്ത്രമില്ലാതെയാണ് ബുദ്ധിമുട്ടിയത്; നിക്കറിന്റെ പുറകില്‍ ഓട്ടയുണ്ടായിരുന്നു, പഴയ ജീവിതത്തെ കുറിച്ച് തങ്കച്ചന്‍

  സ്നേഹത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടും സ്വാസിക പങ്കുവെച്ചു. 'കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന് തന്നെയാണ് തന്റെ ആ​ഗ്രഹം. പക്ഷെ അതിന് വേണ്ടി തിരക്ക് പിടിക്കുന്നില്ല. ഇത്ര വയസ്സായി. അത് കൊണ്ട് കല്യാണം കഴിക്കണം എന്ന ചിന്തയൊന്നുമില്ല. പക്ഷെ കല്യാണം കഴിക്കുന്നില്ല എന്ന മനോഭാവവും ഇല്ല. കല്യാണം പവിത്രമായി കാണുന്ന ആളാണ് ഞാൻ'

  'ഞാൻ ഏതോ ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു, എന്റെ ഭർത്താവ് കുറച്ച് നിയന്ത്രണങ്ങൾ വെക്കുന്ന ആളായാലും എനിക്ക് കുഴപ്പമില്ലെന്ന്. എനിക്ക് കുഴപ്പമില്ലെന്നേ ഞാൻ പറഞ്ഞുള്ളൂ. എല്ലാ സ്ത്രീകളും അങ്ങനെ ആവണം എന്ന് ഞാൻ പറയുന്നില്ല. ഭർത്താവിന് ഭക്ഷണം പാചകം ചെയ്യുന്നത് എനിക്കിഷ്ടമാണ്. എന്റെ ഭർത്താവ് വരുന്നത് വരെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്'

  'രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം, അതെത്രത്തോളം പ്രാക്ടിക്കൽ ആവുമെന്ന് അറിയില്ല. അത് എന്റെ ഇഷ്ടമാണ്. ഡൊമിനേറ്റിം​ഗ് പവറുള്ള ഭർത്താവും നോ പറയേണ്ട ആവശ്യം ഉണ്ടെങ്കിൽ നോ പറയാനും അത് സ്വീകരിക്കാനും എനിക്ക് ഇഷ്ടമാണ്. അതാണ് എന്റെ വിവാഹ സങ്കൽപ്പവും പ്രണയ സങ്കൽപ്പവും'

  സിനിമാ മേഖലയിലേക്കുള്ള കടന്ന് വരവിനെ പല കുടുംബങ്ങളും എതിർക്കുന്നതിന് കാരണവും സ്വാസിക പറഞ്ഞു. സിനിമാ അഭിനയം ഒരു സ്ഥിരം ജോലി ആവുമോ എന്ന് അറിയില്ല. പ്രവചിക്കാൻ പറ്റാത്ത ഒരു മേഖല ആണ്. നമ്മൾ പഠിച്ച് ഒരു എൻജിനീയറോ ഡോക്ടറോ ടീച്ചറോ ഒക്കെ ആയിക്കഴിഞ്ഞാൽ നമുക്കറിയാം ഇത് ജീവിതകാലം മുഴുവൻ നമുക്ക് ഉണ്ടാവുന്ന ജോലി ആണെന്ന്. സിനിമാ മേഖല അങ്ങനെ അല്ലെന്നും സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  Actress Swasika About Her Future Husband; Says She Likes To Obey Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X