നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം! ഈ വാര്‍ത്ത വന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. സീത എന്ന പരമ്പരയായിരുന്നു സ്വാസികയ്ക്ക് ഏറ്റവുമധികം ആരാധകരെ സമ്മാനിച്ചത്. ഷാനവാസ് ഷാനുവിനൊപ്പമുള്ള പ്രണയ രംഗങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. സീരിയലുകളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തതോടെ സ്വാസികയെ തേടി ബിഗ് സ്‌ക്രീനിലേക്കും അവസരങ്ങള്‍ വന്നു.
സിനിമയിലെത്തിയതിന് ശേഷം തേപ്പുക്കാരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഇതിനിടെ ഉണ്ണി മുകുന്ദനുമായി സ്വാസിക അടുപ്പത്തിലാണെന്ന് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ വന്നതിന്റെ ഉത്ഭവം എവിടെയാണെന്ന് പറയുകയാണ് നടിയിപ്പോള്‍. റിമി ടോമി അവതാരകയായിട്ടെത്തിയ ഒന്നും ഒന്നും മൂന്ന് എന്ന ഷോയില്‍ നിന്നുമായിരുന്നു സ്വാസിക മനസ് തുറന്നത്.

ഏത് താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേള്‍ക്കുന്നതാണ് ഇഷ്ടമെന്നായിരുന്നു റിമി ടോമി സ്വാസികയോട് ചോദിച്ചത്. ടൊവിനോ തോമസ് എന്ന ഉത്തരം നടി നല്‍കി. പിന്നാലെ 'സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം' എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. അത് സത്യമാണോ എന്ന് റിമി ചോദിക്കുകയാണ്. ആ വാര്‍ത്തകള്‍ തെറ്റാണ്. മാാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ടെഴുതിയ കുറിപ്പാണ് ഇതിന് കാരണം. പോസ്റ്റിന് താഴെ ഇംഗ്ലീഷിലെഴുതിയ വാക്കുകളായിരുന്നു തെറ്റിദ്ധാരണയ്ക്ക് കാരണം.

പൊതുവേ ഞാന്‍ കുറച്ച് റൊമാന്റിക് ആണ്. ഒരു പ്രണയരോഗിയാണോ എന്ന് റിമി ചോദിക്കുമ്പോള്‍ അല്ലെന്നും പക്ഷേ പ്രണയം എപ്പോഴും മനസിലുണ്ടെന്ന് സ്വാസിക പറയുന്നു. ചിലരോട് നമുക്ക് ചില ക്രഷ് തോന്നും. അവരെ നോക്കും. അവരുമായി മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് നോക്കി കൊണ്ടിരിക്കുകയാണ്. ആ യാത്രയിലാണ് ഞാനിപ്പോഴെന്നും നടി പറയുന്നു. ഈ വര്‍ഷം തന്നെ അത് അവസാനിക്കുമെന്ന് സ്വാസിക വെളിപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ ഒരാളെ കണ്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തോട് പറയാന്‍ കാത്തിരിക്കുകയാണെന്നമാണ് നടി പറഞ്ഞത്.

'സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം എന്ന് കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി തുറന്ന് നോക്കി. ഉണ്ണിയുടെ മാമാങ്കം സിനിമ കണ്ടിട്ട് ഫേസ്ബുക്കില്‍ ഞാന്‍ സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുന്‍പ് 'ഒറീസ' എന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാന്‍ തോന്നി.

ഉണ്ണിയുടെ കഠിന പ്രയത്‌നത്തിന് നല്ലൊരു ഫലം കിട്ടി. വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. 'Fell in love with him once again, crush forever' എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോട് തോന്നിയ സ്‌നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് കൂടി ഫേസ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയൊരു വാര്‍ത്ത ആയതെന്ന് സ്വാസിക പറയുന്നു.


Click it and Unblock the Notifications