ആവശ്യമില്ലാത്തതിൽ തൊടല്ലേ, പിള്ളേരാവുമ്പോൾ പറയാം! ഭാര്യയ്ക്ക് കിടിലന്‍ സമ്മാനം കൊടുത്ത് പ്രേം

വിവാഹത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങള്‍ കണ്ടിട്ടുള്ള ആളാണ് സ്വാസിക വിജയ്. ആഗ്രഹിച്ച പോലൊരു ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു. സീരിയല്‍ നടനായ പ്രേം ജേക്കബാണ് നടിയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ജനുവരിയില്‍ വിവാഹിതരായ താരങ്ങള്‍ ഇപ്പോഴും ഹണിമൂണ്‍ ആഘോഷങ്ങളിലാണ്.

ഇതിനിടെ വിവാഹശേഷമുള്ള സ്വാസികയുടെ ആദ്യ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് പ്രേം. സ്വാസികയുടെ യൂട്യൂബ് ചാനലിലൂടെ പുതിയതായി ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍. ഭാര്യയുടെ പിറന്നാളിന് സര്‍പ്രൈസായി താന്‍ സമ്മാനം നല്‍കുന്നതിനെക്കുറിച്ച് ആയിരുന്നു പ്രേം പറഞ്ഞത്.

swasika

സ്വാസികയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടയില്‍ പോവുകയും അവിടെ ഭാര്യ ഏതൊക്കെ സാധനങ്ങളില്‍ തൊടുന്നു അതൊക്കെ വാങ്ങിക്കുകയാണ് തന്റെ ലക്ഷ്യം. അവസാനം ബില്ല് ചെയ്യുമ്പോള്‍ ആയിരിക്കും സ്വാസിക കാര്യം അറിയുക. അങ്ങനെ ഒരു സര്‍പ്രൈസ് കൊടുക്കാമെന്നാണ് പ്രേം തീരുമാനിച്ചത്. അങ്ങനെ ഇരുവരും ഷോപ്പില്‍ എത്തുകയും സ്വാസിക ഇഷ്ടമുള്ളതൊക്കെ എടുക്കുകയും ചെയ്തു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോലും സ്വാസിക പോയി തൊട്ടതോടെ അതും പ്രേം എടുത്തിരിക്കുകയാണ്.

അങ്ങനെ സ്വാസിക അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ എടുത്തപ്പോള്‍ ഭാര്യ തൊട്ടതും നടിക്ക് ആവശ്യമില്ലാത്തതുമായ എല്ലാ സാധനങ്ങളും പുറകില്‍ നിന്നും രഹസ്യമായി താരം എടുത്തു... ഇതൊന്നും സ്വാസിക അറിയുന്നില്ലായിരുന്നു. ഒടുവില്‍ ബില്ല് ചെയ്യാന്‍ നേരത്താണ് ഇതൊക്കെ ആരാ വാങ്ങിയത് എന്ന് ചോദ്യം വരുന്നത്. നീ ഇഷ്ടപ്പെട്ടത് ആണല്ലോ എന്ന് പറയുമ്പോള്‍ ഇല്ലല്ലോ എന്നായി നടി. നിനക്ക് ആഗ്രഹം ഉണ്ടായിരുന്നതല്ലേ ഇരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ആവശ്യമില്ലാത്ത ചിലതും അതിനൊപ്പം ഉണ്ടായിരുന്നു. ഇതൊക്കെ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പോലും അറിയില്ലെന്നാണ് നടി പറയുന്നത്.

ഇത് നിനക്ക് ബര്‍ത്ത്‌ഡേക്ക് ഉള്ള അഡ്വാന്‍സ് ഗിഫ്റ്റ് ആണ്. നീ തൊടുന്നതൊക്കെ എടുക്കുമെന്ന് തീരുമാനിച്ചാണ് വന്നതെന്ന് പ്രേം പറഞ്ഞപ്പോള്‍ തനിക്ക് ഈ കളി ഇഷ്ടപ്പെട്ടുവെന്നും എല്ലാ ദിവസവും ഇങ്ങനെ വേണമെന്നുമൊക്കെയാണ് നടി ആവശ്യപ്പെട്ടത്. ഒരു സാധനം വാങ്ങാന്‍ വന്നതാണ്. ഒടുവില്‍ 4000 രൂപയ്ക്ക് മുകളിലുള്ള ബില്ല് ആണ് വന്നത്.

swasika

കുഞ്ഞ് കുഞ്ഞ് സാധനത്തിലാണ് തൊട്ടതെങ്കിലും വലിയൊരു ബില്ല് വന്നു. അടുത്ത മാസത്തെ നിന്റെ സാലറിയില്‍ ഇതൊക്കെ പിടിച്ചോളാം എന്നായി നടന്‍. ഇത്രയും ബുദ്ധിയൊക്കെ കുഞ്ചുവിന് ഉണ്ടായിരുന്നോന്നാണ് നടി ഭര്‍ത്താവിനോട് ചോദിക്കുന്നത്. ഇതോടെ ഞാന്‍ റൊമാന്റിക് ആണോ അല്ലയോ എന്ന് പറയാന്‍ പ്രേം ആവശ്യപ്പെട്ടു. ഈ ലോകത്തുള്ള ഏറ്റവും വലിയ റൊമാന്റിക് ഹീറോ നിങ്ങളാണെന്നാണ് ഭര്‍ത്താവിനെ കുറിച്ചുള്ള സ്വാസികയുടെ അഭിപ്രായം.

അതേ സമയം താരദമ്പതിമാര്‍ക്ക് ആശംസ നേരുകയാണ് ആരാധകര്‍. രണ്ടാളുടെയും കെമിസ്ട്രിയും സ്‌നേഹവുമൊക്കെ അഭിനന്ദനാര്‍ഹമാണ്. സിന്ദൂരം തൊട്ടിട്ട് സ്വാസികയെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും നിങ്ങള്‍ രണ്ടാളും മെയിഡ് ഫോര്‍ ഈച്ച് അദറാണെന്നുമൊക്കെയാണ് കമന്റുകള്‍...

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X