'ജെസ്റ്റ് വൗ... 63 ആം വയസിൽ ഈ റോൾ കൺവിൻസിങായി ചെയ്യാൻ ലാലേട്ടൻ അല്ലാതെ വേറെ ആര്?'; സ്വാസിക കുറിച്ചത്!

ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സംവിധാന സംരംഭമായ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിൽ‌ എത്തിയത്. മലയാളത്തില്‍ സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രം കൂടിയായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തിയേറ്ററുകളെല്ലാം തന്നെ പ്രീ ബുക്കിങ് കൊണ്ട് റിലീസ് ദിവസം തന്നെ ഫുള്ളായിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍ എന്ന റോൾ.

അതുകൊണ്ട് തന്നെ ആദ്യമായി മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോൾ എന്ത് വിസ്മയമാണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ ഒരു വിഭാ​ഗം പ്രതീക്ഷയ്ക്കൊത്ത് സിനിമ ഉയർന്നില്ലെന്നാണ് കുറിച്ചത്. നിരവധി പേർ ആദ്യത്തെ രണ്ട് ദിവസം സിനിമയെ വിമർശിച്ച് എത്തിയിരുന്നു. എന്നാലിപ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Swasika, mohanlal

മാത്രമല്ല കുടുംബംങ്ങൾ അടക്കം തിയേറ്ററിലേക്ക് എത്തുന്നുമുണ്ട്. ഇപ്പോൾ സിനിമയ്ക്ക് നല്ല നിരൂപണങ്ങൾ എഴുതി ഇടുമ്പോൾ പരിഹസിച്ചുള്ള കമന്റുകൾ അത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്ഥിതിയുമുണ്ട്. മലൈക്കോട്ടൈ വാലിബന്‍ തനിക്ക് നല്ല അനുഭവമായിരുന്നുവെന്ന് കുറിച്ച പലരുടെയും സോഷ്യൽമീ‍ഡിയ പോസ്റ്റുകൾക്ക് വന്ന പ്രധാന കമന്റ് ഇങ്ങനെ എഴുതുന്നതിന് ദിവസക്കൂലിയാണോ മാസക്കൂലിയാണോ?, എത്ര കിട്ടി തുടങ്ങിയവയാണ്.

മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് സെലിബ്രിറ്റികൾ കമന്റ് കുറിക്കുമ്പോഴും ഇതേ സ്ഥിതിയാണ്. അതേസമയം ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ കണ്ട അനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് നടി സ്വാസിക വിജയ്.

63 ആം വയസിൽ മല്ലന്റെ റോൾ കൺവിൻസിങായി ചെയ്യാൻ ലാലേട്ടൻ അല്ലാതെ വേറെ ആരുമില്ലെന്നാണ് സ്വാസിക കുറിച്ചത്. സിനിമാപ്രേമി എന്ന നിലയിൽ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാ​ഗത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും സ്വാസിക കുറിച്ചു. 'വൗ... ജെസ്റ്റ് വൗ... 63 ആം വയസിൽ ഒരു മല്ലന്റെ റോൾ ഇത്ര കൺവിൻസിങായി ചെയ്യാൻ ലാലേട്ടൻ അല്ലാതെ വേറെ ആര്?. ഇതുവരെ കാണാത്ത ഈ ലോകത്ത് നമ്മളെ കൂട്ടികൊണ്ട് പോവാൻ ലിജോ ചേട്ടൻ അല്ലാതെ വേറെ ആര്?.'

'കണ്ട് കഴിഞ്ഞ് ഇതുപോലെ ഒരു അതിഗംഭീര എക്സ്പീരിയൻസ് ലഭിച്ച ചിത്രങ്ങൾ ചുരുക്കം. രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയിൽ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു', എന്നാണ് സ്വാസിക കുറിച്ചത്. നേരത്തെ നടി മഞ്ജു വാര്യരും മലൈക്കോട്ടൈ വാലിബൻ തനിക്ക് അതി​ഗംഭീര അനുഭവമാണ് സമ്മാനിച്ചതെന്ന് വിശദീകരിച്ച് എത്തിയിരുന്നു.

Swasika, mohanlal

വാലിബൻ സിനിമയെ കുറിച്ച് പോസിറ്റീവ് റിവ്യു ഇട്ടതിന്റെ പേരിൽ മഞ്ജു വാര്യർക്കും ഇപ്പോൾ സ്വാസികയ്ക്കും നിരവധി നെ​ഗറ്റീവ് കമന്റുകളും അധിക്ഷേപവും ലഭിക്കുന്നുണ്ട്. നാളുകൾ നീണ്ട കഠിനാധ്വനത്തിലൂടെയും വർ‌ക്ക് ഔട്ടിലൂടെയുമാണ് മോഹൻലാൽ വാലിബനായി മാറിയത്.

തിരശ്ശീലയിൽ ഒരു യോദ്ധാവായും മല്ലനായും പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ മോഹൻലാലിന് ഈ പ്രായത്തിൽ പോലും വലിയ പ്രിപ്പറേഷൻസ് ഒന്നുമില്ലാതെ അനായാസം കഴിഞ്ഞുവെന്നത് മലൈക്കോട്ടൈ വാലിബൻ കാണുമ്പോൾ വ്യക്തമാകും. മലയാളം കണ്ടതിൽ ഏറ്റവും ഫിസിക്കൽ ഫ്ലെക്സിബിലിറ്റിയുളള നടനായാണ് മോഹൻലാലിനെ കുറിച്ച് മലൈക്കോട്ടൈ വാലിബൻ കണ്ടശേഷം പ്രേക്ഷകർ പറയുന്നത്.

കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. രാജ്യത്തിന് പുറത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്റ്റ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

More from Filmibeat

Read more about: swasika mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X