'പ്രേമിന് തറ മലയാളം വരില്ല... പ്രോപ്പർ മലയാളത്തിലേക്ക് എത്തിയിട്ടില്ല, നോർത്ത് ഇന്ത്യനാണെന്ന് പറയാറുണ്ട്'

പ്രണയ വിവാഹമായിരുന്നു സ്വാസിക വിജയിയുടെയും പ്രേമിന്റേയും. ഇക്കഴിഞ്ഞ ജനുവരി 26ന് ആഘോഷമായി നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. ഒരുമിച്ച് സീരിയലിൽ അഭിനയിച്ചതോടെയാണ് പ്രേമും സ്വാസികയും പ്രണയത്തിലായത്. സീത സീരിയലിനുശേഷം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ നടിയാണ് സ്വാസിക. ഇപ്പോൾ സ്വാസികയ്ക്ക് നൽകുന്ന അതേ സ്നേഹമാണ് പ്രേം ജേക്കബിനും പ്രേക്ഷകർ നൽകുന്നത്.

സ്വാസിക ഇപ്പോൾ സീരിയലിനെക്കാൾ കൂടുതൽ സജീവം സിനിമയിലാണ്. ചതുരത്തിനുശേഷം സ്വാസികയ്ക്ക് സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുമുണ്ട്. വാസന്തിയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നേടിയ സ്വാസിക അടുത്തിടെ ജിഞ്ചർ മീ‍ഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഭർത്താവ് പ്രേമിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

Prem Jacob Swasika
Photo Credit: instagram

പ്രേമിന്റെ ലുക്ക് കണ്ട് അദ്ദേഹം നോർത്ത് ഇന്ത്യനാണോയെന്ന് പ്രേക്ഷകർക്ക് സംശയമുണ്ടെന്നാണ് സ്വാസിക പറഞ്ഞത്. കുഞ്ചുവിനെ (പ്രേം) ആരോട് ചോദിച്ചാലും നല്ല അഭിപ്രായം മാത്രമെ പറയാറുള്ളു. എന്നെ മാത്രമല്ല അമ്മയേയും സുഹൃത്തുക്കളേയും എല്ലാം ലിസൺ ചെയ്യാൻ കുഞ്ചു സമയം കണ്ടെത്താറുണ്ട്. ബാം​ഗ്ലൂരുള്ള കുഞ്ചുവിന്റെ ഫ്രണ്ട്സിനെ കാണാൻ പോകുമ്പോൾ അവർക്കൊക്കെ കുഞ്ചു വരുന്നത് ഭയങ്കര സന്തോഷമാണ്.

ഒന്നും മിണ്ടാത്ത ആളോട് എങ്ങനെയാണ് ആളുകൾക്ക് ഇത്ര അറ്റാച്ച്മെന്റും സ്നേഹവും വരുന്നതെന്ന് ഞാൻ ആലോചിച്ചിരുന്നു. പിന്നീട് മനസിലായി കുഞ്ചു എല്ലാവരേയും കേൾക്കാൻ തയ്യാറാകുന്നത് കൊണ്ടാണ് എല്ലാവർക്കും ഈ സ്നേഹമുള്ളതെന്ന്. കാരണം ഇന്നത്തെ കാലത്ത് നമ്മളെ കേൾക്കാൻ ആരും ഇല്ല. എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നെപ്പോലെ എല്ലാവർക്കും ധൃതിയാണ്. കാര്യങ്ങൾ സമാധാനമായി കേൾക്കുന്ന ഒരാൾ ഒരാളുടെയും ജീവിതത്തിലില്ല.

അതുകൊണ്ടാണ് എല്ലാവരും പറയുന്നത് കുഞ്ചുവിന്റെ അടുത്ത് എന്ത് വേണമെങ്കിലും പറയാം സംസാരിക്കാമെന്ന് ആളുകൾ പറയുന്നത്. എല്ലാ റിലേഷൻഷിപ്പും മെയ്ന്റെയ്ൻ ചെയ്യാൻ പറ്റുന്നുവെന്നത് നല്ല ക്വാളിറ്റിയാണ്. അതുപോലെ മലയാളി ഓഡിയൻസിന് എന്റെ മുഖം ഇഷ്ടമാവില്ലെന്ന് പ്രേം ഇടയ്ക്ക് പറയാറുണ്ട്.

കാരണം എല്ലാവരും വിചാരിക്കുന്നത് പ്രേം നോർത്ത് ഇന്ത്യനാണെന്നാണ്. ആദിത്യ റോയ് കപൂറിന്റെ ഫോട്ടോ കാണുമ്പോൾ കുഞ്ചുവിനെപ്പോലെയുണ്ടല്ലോയെന്ന് എനിക്ക് തോന്നാറുണ്ട്. ആദ്യം കുഞ്ചുവിനെ കണ്ടപ്പോൾ നോർത്ത് ഇന്ത്യനായിരിക്കും എന്ന് തന്നെയാണ് എനിക്കും തോന്നിയത്.

ഹിന്ദിയുമായി എന്തെങ്കിലും കണക്ഷനുള്ളയാളാകും എന്നൊക്കെയാണ് എനിക്ക് തോന്നിയത്. ഇത്രയും തനിനാടനാണെന്നുള്ളത് അറിയില്ലായിരുന്നു. പിന്നെ കുഞ്ചുവിന്റെ മലയാളം പ്രോപ്പർ മലയാളത്തിലേക്ക് എത്തിയിട്ടില്ല. തറ മലയാളം വരുന്നില്ല. ലോക്കലാകുന്നില്ല. ലുക്ക് കണ്ട് നോർത്ത് ഇന്ത്യനാണെന്നും ആളുകൾ പറയാറുണ്ടെന്നാണ് സ്വാസിക പറഞ്ഞത്.

Prem Jacob Swasika
Photo Credit: instagram

വിദേശത്ത് പോലും പോയി പഠിക്കാത്തയാളാണെന്നും വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നുവെന്നും സ്വാസിക കൂട്ടിച്ചേർത്തു. മോഡലിങ്ങിലൂടെയാണ് പ്രേം അഭിനയത്തിലേക്ക് എത്തിയത്. ഇപ്പോൾ തമിഴ്, തെലുങ്ക് സീരിയലുകളിലാണ് പ്രേം സജീവം. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. പ്രേമിന്റെ സഹോദരനും നടനാണ്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.

പൂജ വിജയ് എന്നാണ് യഥാർഥ പേര്. 2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു.

ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ റിത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം, വാസന്തി എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

ലബ്ബർ പന്ത് എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ ഏറ്റവും പുതിയ റിലീസ്. 2014 മുതലാണ് സീരിയലുകളിൽ സ്വാസിക അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X