ഭർത്താവ് എന്നെ ഡോമിനേറ്റ് ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം! പക്ഷേ പ്രേം അങ്ങനെയല്ല, വിവാഹത്തെ കുറിച്ച് സ്വാസിക

നടി സ്വാസിക വിജയ് വിവാഹിതയാവാന്‍ ഒരുങ്ങുകയാണ്. സീരിയല്‍ നടന്‍ കൂടിയായ പ്രേം ജേക്കബുമായിട്ടുള്ള വിവാഹത്തെ കുറിച്ച് അടുത്തിടെയാണ് നടി വെളിപ്പെടുത്തിയത്. ഇതോടെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ കാത്തിരുന്നവര്‍ പോലും ഞെട്ടി. ഇരുവരും ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ പ്രേമിനെ പറ്റിയും തങ്ങളുടെ വിവാഹത്തെ കുറിച്ചും സ്വാസിക തുറന്ന് സംസാരിച്ചിരിക്കുകയാണ്. താന്‍ പ്രണയത്തിലായെങ്കിലും വിവാഹം കഴിക്കാമെന്നുള്ള തീരുമാനം വളരെ പെട്ടെന്ന് എടുത്തതാണെന്നാണ് മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.

swasika-prem

'ആദ്യമായി പ്രേമിനെ കാണുന്നത് മനംപോലെ മംഗല്യം എന്ന സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ്. അന്ന് പ്രേമിന്റെ സൗണ്ട് ഭയങ്കരമായി ശ്രദ്ധിച്ചിരുന്നു. ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ പോലും വേറിട്ട് നില്‍ക്കുന്ന ടൈപ്പ് വോയിസാണ് പ്രേമിന്റേത്. ഒരു ദിവസം തമാശ രൂപേണ ലൊക്കേഷനില്‍ വച്ചാണ് പ്രേമിനോട് പ്രണയത്തെ പറ്റി ഞാന്‍ പറയുന്നത്. അന്ന് പ്രേം അതിന് മറുപടിയൊന്നും തന്നിരുന്നില്ല.

സീരിയലൊക്കെ കഴിഞ്ഞതിന് ശേഷമാണ് പ്രണയത്തെ പറ്റി ചിന്തിക്കുന്നത്. പ്രണയ വിവാഹമാണെങ്കിലും ഇഷ്ടമാണ് എന്നൊന്നും പറയുകയോ തിരിച്ചു പറയുകയോ ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം മനസിലാക്കി വന്നപ്പോള്‍ വിവാഹം കഴിച്ചാലോ എന്ന അവസ്ഥയിലേക്ക് എത്തി. ഞങ്ങള്‍ പെരുമാറ്റത്തിലൂടെയും നോട്ടത്തിലൂടെയുമെല്ലാം ഇഷ്ടത്തിലാവുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഓക്കെയാണെന്ന് കണ്ടപ്പോള്‍ വീട്ടുകാരോട് സംസാരിച്ചു. പീന്നീട് അവരാണ് സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന്', സ്വാസിക പറയുന്നു.

വിവാഹം കഴിക്കാമെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും വിവാഹ തീയ്യതിയൊക്കെ പെട്ടെന്ന് കുറിച്ചതാണ്. എനിക്കൊരു ഗ്രാന്റ് വിവാഹമാണ് ഇഷ്ടം. ഗ്രാന്റ് എന്നുവെച്ചാല്‍ ഒരുപാട് പണം ചെലവാക്കി നടത്തുന്നു എന്നല്ല. ഒരുപാട് കുടുംബങ്ങള്‍ എത്തുക. അവരോടൊപ്പം ആഘോഷിക്കുക എന്നാണ് എന്റെ മനസ്സിലെ വിവാഹം. അങ്ങനെ തന്നെയാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വിവാഹത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനമായത് രണ്ട് മൂന്ന് ആഴ്ചകള്‍ കൊണ്ടാണ്്.

വിവാഹത്തിനുള്ള സാരി നടി ആര്യയുടെ കാഞ്ചീവരത്തില്‍ നിന്നാണ് എടുത്തത്. ബാക്കി റിസപ്ഷന്റെ വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യിപ്പിച്ചു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ അഭിലാഷാണ് മേക്കപ്പ് ചെയ്യുന്നത്. സാധാരണ വിവാഹത്തിന് വധു തന്നെയാണ് അവര്‍ക്ക് വേണ്ടതെല്ലാം വാങ്ങുന്നത്. എന്നാല്‍ താന്‍ ഹൈദരാബാദിലായത് കൊണ്ട് തന്റെ കാര്യത്തില്‍ അത് നടന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

swasika-prem

ഇവിടെയുള്ള മേക്കപ്പ് ആര്‍ടിസ്റ്റും ബാക്കി എല്ലാവരും ചേര്‍ന്നാണ് കാര്യങ്ങളൊക്കെ ചെയ്തത്. എന്റെ ടേസ്റ്റ് അവര്‍ക്കൊക്കെ അറിയാം. മേക്കപ്പ് ആര്‍ടിസ്റ്റ് വര്‍ഷങ്ങളായി എനിക്കൊപ്പമുള്ള ആളാണ്. അതുകൊണ്ട് എനിക്ക് ഏത് സ്‌റ്റൈല്‍ ചേരുമെന്നൊക്കെ അവര്‍ക്ക് നന്നായി അറിയാമെന്നാണ് നടി പറയുന്നത്.

ഇനി പ്രതിശ്രുത വരനെ കുറിച്ചാണെങ്കില്‍ 'പ്രേമിന് ഭയങ്കര ക്ഷമയുണ്ടെന്നാണ് നടി പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതാണ്. പ്രേം ഒട്ടും വഴക്കുണ്ടാക്കില്ല. എന്തുപറഞ്ഞാലും കേട്ടിരിക്കും. എല്ലാം ക്ഷമയോടെ കേള്‍ക്കാനുള്ള മനസ് അവനുണ്ട്. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും ഇഷ്ടം അഭിനയമാണ്. അഭിനയമെന്ന കലയെ, ആ മേഖലയോട് പാഷനേറ്റായിട്ടുള്ള ഒരു വ്യക്തിയാണ് പ്രേം. അപ്പോള്‍ എനിക്ക് പറ്റിയ പങ്കാളിയാകുമെന്ന് തോന്നി.

പിന്നെ എന്റെ ഭര്‍ത്താവ് എന്നെ ഡോമിനേറ്റ് ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. അങ്ങോട്ട് പോകണ്ട, വരണ്ട എന്നൊക്കെ പറയുന്ന ഭര്‍ത്താവ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രേം അങ്ങനയേ അല്ല. നേരെ വിപരീതമാണ് അദ്ദേഹത്തിന്റെ ക്യാരക്റ്റര്‍. എന്തു പറഞ്ഞാലും നീ ചെയ്‌തോ പൊക്കോ എന്നൊക്കെയാണ് പറയുക. അതിനി എനിക്ക് വേണ്ടി മാറ്റിയെടുക്കാനാവില്ല. പ്രേമിന്റെ സ്വാഭാവം അങ്ങനെയാണെന്നും സ്വാസിക വ്യക്തമാക്കുന്നു.

More from Filmibeat

Read more about: swasika സ്വാസിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X