'തിരുകി കയറ്റിയ കഥാപാത്രം, പ്രതീക്ഷിച്ചത് ഇതല്ല'; 'ആറാട്ട് ലാലേട്ടൻ ചിത്രമാണെ'ന്ന് വിമർശിച്ചവരോട് സ്വാസിക!

ടെലിവിഷൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും മലയാളികൾക്ക് പരിചിതയാണ് സ്വാസിക വിജയ്. ഒട്ടേറെ നല്ല കഥാപാത്രങ്ങളും സിനിമയിൽ സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വാസിക എന്ന നടിയെ സിനിമാ പ്രേമികൾ ശ്രദ്ധിച്ച് തുടങ്ങിയത് കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരി റോൾ അഭിനയിച്ചതിലൂടെയാണ്. ഇപ്പോഴും തേപ്പുകാരിയെന്ന് കേൾക്കുമ്പോഴെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖവും സ്വാസികയുടേതാണ്. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ സ്വാസിക മിനി സ്ക്രീൻ പ്രേക്ഷകരുടെ സീതയാണ്. ഫ്ലവേഴ്സിലെ സീത എന്ന സീരിയലിലെ സ്വാസികയുടെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സ്വാസികയെ കാണുമ്പോൾ പരിചയം പുതുക്കാൻ ഓടി ചെല്ലുന്നവർ ആദ്യം വിളിക്കുന്നതും സീതയെന്നാണ്. സീരിയലിൽ സ്വാസികയുടെ നായകനായിരുന്ന ഷാനവാസ് സീതയ്ക്ക് രണ്ടാം ഭാ​ഗം ഉടൻ വരുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സീതയിൽ അഭിനയിക്കുന്നതിന് വേണ്ടി സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലെ നായക വേഷത്തിൽ നിന്ന് ഷാനവാസ് അടുത്തിടെ പിന്മാറിയിരുന്നു. സിനിമയിലേക്ക് എത്തിയാൽ സീരിയൽ കുറയുകയാണ് സാധാരണ സംഭവിക്കുന്നത്. എന്നാൽ‌ സ്വാസികയുടെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചിട്ടില്ല. കൈ നിറയെ സിനിമയും സീരിയലുകളുമാണ് താരത്തിന്.

ആറാട്ടിലെ സ്വാസിക

ഷൂട്ടിങ് തിരക്കുകൾക്കിടയിലും സ്വന്തമായി ഒരു യുട്യൂബ് ചാനലും സ്വാസികയ്ക്കുണ്ട്. സ്വാസിക അഭിനയിച്ച് ഏറ്റവും പുതിയതായി റിലീസിനെത്തിയ സിനിമ മോഹൻലാലിന്റെ ആറാട്ടാണ്. ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ലഭിച്ച നെ​ഗറ്റീവ് കമന്റുകൾക്ക് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലേട്ടന്റെ മക്കൾ എന്ന ക്യാപ്ഷനോടെ നടി മാളവിക മേനോനൊടപ്പമുള്ള ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും സ്വാസിക കുറിച്ചിട്ടുണ്ട്. തുടക്കക്കാരെന്ന നിലയിൽ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ആറാട്ട് കണ്ട ശേഷം സ്വാസിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിമർശിച്ച് ആരാധകർ

ആളുകൾക്ക് ഇഷ്ടപ്പെടുന്ന പല എലമെൻ്റ്സും ചിത്രത്തിലുണ്ട്. പഴയ സിനിമകളിലെ ഡയലോഗുകളൊക്കെ പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ കഴിയും. ഇത് സെലിബ്രേറ്റ് ചെയ്യാനുള്ള മൂവിയാണ്. ഫാമിലി പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന എല്ലാ കാര്യങ്ങളും സിനിമയിലുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു. സ്വാസിക അടക്കം ചില താരങ്ങളുടെ കഥാപാത്രങ്ങൾ ആ സിനിമയ്ക്ക് ആവശ്യമില്ലാത്തതായിരുന്നുവെന്നും സ്വാസികയെ സൈഡ് റോളുകളിൽ കാണാനല്ല നായികയായി കാണാനാണ് ആ​ഗ്രഹമെന്നും സ്വാസികയെ കുറിച്ച് കമന്റുകൾ വന്നിരുന്നു. ഇത് ഒരു ലാലേട്ടൻ മൂവി ആണെന്നായിരുന്നു ആരാധകർക്ക് സ്വാസികയുടെ മറുപടി. ശരിക്ക് പറഞ്ഞാൽ ലാലേട്ടന്റെ ആറാട്ട് തന്നെയാണ് ചിത്രമെന്നും ഇതുപോലെയൊരു മാസ് മൂവിക്കായി എല്ലാവരും കാത്തിരിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറാട്ട് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Recommended Video

ആറാട്ട് ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി -മോഹന്‍ലാല്‍
സമ്മിശ്രപ്രതികരണവുമായി ആറാട്ട് പ്രദർശനം

50 ശതമാനം ഒക്കുപ്പൻസിയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കലക്ഷൻ നേടിയെന്നാണ് സിനിമാ വ്യവസായത്തിൻറെ വിലയിരുത്തൽ. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിൻറെ പേര്. നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട് എന്നാണ് ചിത്രത്തിൻറെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്ലോട്ട്. ബോക്സ് ഓഫീസിൽ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്. ആർ.ഡി ഇല്യൂമിനേഷൻസും ശക്തിയും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നടത്തിയത്. വിജയരാഘവൻ, സായ് കുമാർ, സിദ്ദിഖ്, റിയാസ് ഖാൻ, ജോണി ആൻറണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, അശ്വിൻ, ലുക്മാൻ, അനൂപ് ഡേവിസ്, രവികുമാർ, ഗരുഡ റാം, പ്രഭാകർ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന, സീത തുടങ്ങിയ താരങ്ങളും സിനിമയിൽ ഭാ​ഗമായിട്ടുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X