Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'ഡബ്ല്യുസിസിയുടെ ആവശ്യം ഇല്ല, ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം സിനിമ മേഖല'; നടി സ്വാസിക
കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച് തന്റേതായ ഒരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി സ്വാസിക വിജയ്.
വൈഗൈ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു സ്വാസികയുടെ തുടക്കം. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ സ്വാസിക അഭിനയിച്ചു. 2016ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനും സ്വർണ കടുവയുമാണ് സ്വാസികയ്ക്ക് സിനിമയിൽ സ്ഥാനം നേടി കൊടുത്തത്.

കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സ്വാസിക ഒരു തേപ്പുകാരിയായ കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സ്വാസിക സീത എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നതും.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി അത് മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സ്വാസിക ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആയിരുന്നു സ്വാസികയുടെ അവസാന റിലീസ് ചിത്രം.
Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ
ഇതുവരെ സ്വാസിക ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു ചതുരത്തിലെ സെലൈന. അതുകൊണ്ട് തന്നെ പ്രേക്ഷകരും ടീസർ ഇറങ്ങിപ്പോൾ മുതൽ ആവേശത്തിലായിരുന്നു. ചതുരം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും എല്ലാവരും ഒരുമിച്ച് അഭിനന്ദിച്ചത് സ്വാസികയുടെ അഭിനയത്തെയാണ്.
പലരും ചെയ്യാൻ മടിക്കുന്ന ബോൾഡ് രംഗങ്ങൾ പോലും സ്വാസിക ചതുരത്തിൽ ചെയ്തിട്ടുണ്ട്. സിനിമയിൽ സജീവമായികൊണ്ടിരിക്കുന്ന സ്വാസിക മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയായ ഡബ്ല്യുസിസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
'ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം സിനിമ മേഖലാണെന്നും ഡബ്ല്യുസിസിയുടെ ആവശ്യം ഇല്ലെന്നും സ്വാസിക ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്വാസികയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം....ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.'
'ധൈര്യം നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാധിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ?.'
'ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ... എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല.'
'നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ഫോർസ്ഫുള്ളി റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവർ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിർക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങൾക്കുമുണ്ട്.'
'വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം സിനിമയാണ്. ഭർത്താവിന്റെ കാല് തൊട്ട് തൊഴുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാൻ പറയുന്നില്ല.'
'അതൊരു മോശം ആചാരമാണെന്നും എനിക്ക് അറിയാം. പക്ഷെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് അത് ഫോളോ ചെയ്യാൻ ഞാൻ മാക്സിമം ട്രൈ ചെയ്യും' സ്വാസിക വിജയ് പറഞ്ഞു. സ്വാസികയുടെ വാക്കുകൾ വൈറലായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റുകൾ കുറിച്ചു.

റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചതുരം ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായി എത്തിയ മറ്റ് താരങ്ങൾ. ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്.