'ആ പാവത്തിനെ ഒന്ന് സ്നേഹിക്കൂ പ്രേം... ഒരു അകൽച്ച തോന്നുന്നു...'; ഭാര്യ വീട്ടിൽ പ്രേമിന് പരമസുഖം... വീഡിയോ!
സോഷ്യൽമീഡിയയിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി കപ്പിളാണ് അഭിനേതാക്കളായ സ്വാസിക വിജയിയും പ്രേം ജേക്കബും. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ ബീച്ച് വെഡ്ഡിങായിരുന്നു നടത്തിയത്. സൂരേഷ് ഗോപി, ദിലീപ് തുടങ്ങി ഒട്ടുമിക്ക സെലിബ്രിറ്റികളും ഒഴുകിയെത്തിയ വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.
സിനിമയിലും സീരിയലിലും ഒരുപോലെ തിരക്കുള്ള നടിയാണ് സ്വാസിക. പ്രേം ജേക്കബും അതുപോലെ തന്നെയാണ്. അഭിനയത്തിന് പുറമെ ഇരുവരും മോഡലിങിലും സജീവമാണ്. വിവാഹശേഷം വലിയ അവധിയൊന്നും എടുക്കാതെ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും അവരുടെ ജോലികളുമായി തിരക്കിലായി. ഇരുവരുടെയും ഹണിമൂൺ ആന്റമാൻ നിക്കോബാർ ദ്വീപിലേക്കായിരുന്നു.

ഒരുമിച്ച് നായകനും നായികയുമായി സീരിയിൽ ചെയ്തശേഷമാണ് പ്രേമും സ്വാസികയും പ്രണയത്തിലായത്. സ്വാസിക തന്നെയാണ് ആദ്യം പ്രണയം പറഞ്ഞതും. കുടുംബങ്ങൾ കൂടി പിന്തുണച്ചതോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഒരു യുട്യൂബ് ചാനൽ കൂടി സ്വാസികയ്ക്കുണ്ട്. മൂന്ന് ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ സ്വാസിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.
ഭർത്താവ് പ്രേമിനേയും കൂട്ടി തന്റെ വീട്ടിൽ നിൽക്കാൻ വന്നപ്പോഴുള്ള വിശേഷങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് സ്വാസികയുടെ പുതിയ വീഡിയോ. മരുമകനായി വിഭവ സമൃദ്ധമായ വിരുന്ന് തന്നെയാണ് അമ്മായിയമ്മയും അമ്മൂമ്മയും ചേർന്ന് ഒരുക്കിയിരുന്നത്. പ്രേമിനായി സ്‌പെഷ്യല്‍ വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നതെല്ലാം.
രാവിലെ പുട്ടും മുട്ടക്കറിയും ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കന്‍ കറിയുമൊക്കെയായി ആഘോഷമായിരുന്നു. സ്വാസികയുടെ വീട്ടിൽ ചെന്നാൽ പ്രേമിന് ഏറെയും പ്രിയപ്പെട്ടത് അവിടെയുള്ള വളർത്ത് മൃഗങ്ങളാണ്. നിരവധി പൂച്ചകളെയും നായകളേയുമെല്ലാം സ്വാസിക പരിപാലിക്കുന്നുണ്ട്. പിന്നെ കുടുംബസമേതവും കപ്പിളായും സിനിമയ്ക്ക് പോയ വിശേഷങ്ങളും വീഡിയോയിൽ സ്വാസിക പങ്കിട്ടിട്ടുണ്ട്. വീഡിയോ വൈറലായതോടെ ആരാധകരെല്ലാം കമന്റുമായി എത്തി.
രണ്ട് പേരും ക്യൂട്ട് കപ്പിളാണ്, രണ്ട് പേരും വളരെ ജെനുവിനായി തോന്നുന്നു, ഇങ്ങനെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ, അമ്മയെ വിഷമിപ്പിക്കരുത് നന്നായി ജീവിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഏറെയും ചിലർ പ്രേമിന് സ്വാസികയോട് അടുപ്പം കുറവുള്ളതായി തോന്നുന്നുവെന്നും കമന്റുകളുണ്ട്.

ആ പാവത്തിനെ ഒന്ന് സ്നേഹിക്കൂ പ്രേം... ഒരു അകൽച്ച തോന്നുന്നു എന്നിങ്ങനെയും കമന്റുകളുണ്ട്. ചിലർ പ്രേമിനോട് സ്വാസിക കൊഞ്ചി സംസാരിക്കുന്നതിനെ കുറ്റപ്പെടുത്തിയും കമന്റുകൾ കുറിച്ചിട്ടുണ്ട്. എന്നാൽ കമന്റുകളോടൊന്നും സ്വാസിക പ്രതികരിച്ചിട്ടില്ല. സീത സീരിയലിൽ അഭിനയിച്ചതിനുശേഷം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വീട്ടിലെ കുട്ടി ഇമേജാണ് സ്വാസികയ്ക്ക്.
നടിയുടെ ഇടതൂർന്ന നീളൻ മുടിക്ക് ആരാധകർ ഏറെയാണ്. അടുത്തിടെ പുതിയൊരു സിനിമയിൽ ഒരു കഥാപാത്രം ചെയ്യുന്നതിനായി താരം അത് മുറിച്ചു. അതിനുശേഷം സ്വാസികയുടെ മുടിയെ കുറിച്ച് ഓർത്ത് വിഷമിച്ചുള്ള കമന്റുകളാണ് ഏറെയും വരാറുള്ളത്. ആ സിനിമയുടെ ഷൂട്ട് കഴിയുമ്പോൾ താൻ വീണ്ടും മുടി വളർത്തി തുടങ്ങുമെന്ന് അടുത്തിടെ സ്വാസിക പറഞ്ഞിരുന്നു.


Click it and Unblock the Notifications