'ലക്ഷങ്ങളുടെ വരുമാനമല്ലേ നഷ്ടമായത്, ഇനി ആരും ലൈക്കോ സബ്സ്ക്രൈബോ ചെയ്യുകയേ വേണ്ട'; സ്വാസികയും പ്രേമും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മാത്രമല്ല ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സ്വാസിക വിജയ്. അടുത്തിടെയാണ് നടനും മോഡലുമായ പ്രേം ജേക്കബിനെ സ്വാസിക ജീവിതപങ്കാളിയാക്കിയത്. ഇവരുടെ വിവാഹാഘോഷചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായതാണ്. ഇപ്പോൾ താരങ്ങൾ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. അതിസുന്ദരിയായി ഭർത്താവ് പ്രേമിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സ്വാസിക സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.
സ്വാസികയുടെയും പ്രേമിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടേയും വിവാഹത്തിന് പ്രത്യേക മതാചാര പ്രകാരമുള്ള ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. പുടവ അല്ലെങ്കില്‍ മന്ത്രകോടി കൊടുക്കുന്ന ചടങ്ങ് ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളതാണെന്നും അതുകൊണ്ട് ആ ചടങ്ങ് വിവാഹത്തിനുണ്ടാകുമെന്നും സ്വാസിക നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഒരുമിച്ച് സീരിയലിൽ അഭിനയിച്ചപ്പോഴാണ് സ്വാസിക പ്രേമിനോട് തന്റെ പ്രണയം പറഞ്ഞത്. മനംപോലെ മംഗല്യം സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. ഒരു റൊമാന്റിക് സീൻ ഷൂട്ടിന്റെ ഇടയിലാണ് സ്വാസിക പ്രേമിനെ പ്രൊപ്പോസ് ചെയ്തത്. വളരെ നാളുകളായി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഒരു യുട്യൂബ് ചാനൽ സ്വാസികയ്ക്കുണ്ടായിരുന്നു.
വിവാഹ വിശേഷങ്ങളെല്ലാം ആ യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരിലേക്ക് സ്വാസിക എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ ചാനൽ തനിക്ക് നഷ്ടമായിയെന്ന വിവരം പങ്കിട്ട് എത്തിയിരിക്കുകയാണ് സ്വാസിക. ചാനൽ ഹാക്കായിയെന്നും അതിന് പകരമായി താൻ പിഎസ് ഫോർ എവർ എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചതായും സ്വാസിക പുതിയ വീഡിയോയിലൂടെ അറിയിച്ചു.
എന്റെ യുട്യൂബ് ചാനൽ ഹാക്കായി പോയി. അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റാകും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട. പഴയ വീഡിയോസും കാണണ്ട. ഞങ്ങൾ ഒരുമിച്ചുള്ള വിശേഷങ്ങളൊക്കെയും മറ്റൊരു ചാനൽ വഴിയുണ്ടാകും.
ആന്റമാൻ നിക്കോബാർ ഐലന്റിലേക്കാണ് ഞങ്ങൾ ഒരുമിച്ചൊരു യാത്ര പോകുന്നത്. ആ വിശേഷങ്ങൾ പങ്കിടുമെന്നും സ്വാസികയും പ്രേമും പുത്തൻ വീഡിയോയിൽ പറഞ്ഞു. ഒട്ടനവധി സബ്സ്ക്രൈബേഴ്സ് സ്വാസികയുടെ നഷ്ടപ്പെട്ടുപോയ യുട്യൂബ് ചാനലിന് ഉണ്ടായിരുന്നു. താരദമ്പതികളുടെ പുതിയ വീഡിയോ എത്തിയതോടെ ആശ്വസ കമന്റുകളുമായി ആരാധകരും എത്തി.

ലക്ഷങ്ങളുടെ വരുമാനം അല്ലെ നഷ്ടം ഉണ്ടായത്. എത്രയും വേഗം അത് തിരികെ പിടിക്കാൻ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാ രംഗത്തെത്തി പിന്നീട് മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത താരമാണ് സ്വാസിക വിജയ്.
പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിരുന്നു. പ്രേമും ചുരുങ്ങിയ സമയം കൊണ്ട് കുടുംബപ്രേക്ഷകരെ സമ്പാദിച്ച മിനിസ്ക്രീൻ താരമാണ്.


Click it and Unblock the Notifications