ആണ്‍കുട്ടിയോടാണ് കൂടുതലിഷ്ടമെന്ന് സ്വാതി നിത്യാനന്ദ്, ആ ഇഷ്ടത്തിന് പിന്നിലെ കാരണം ഇതാണ്

ഭ്രമണമെന്ന പരമ്പരയിലൂടെയാണ് സ്വാതി നിത്യാനന്ദ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. നാമം ജപിക്കുന്ന വീടുമായാണ് താരമിപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയായാണ് ഈ പരമ്പര തുടങ്ങിയത്. ഭ്രമണം കഴിഞ്ഞപ്പോള്‍ത്തന്നെ ഈ സീരിയലിലേക്ക് ജോയിന്‍ ചെയ്തിരുന്നു. കൊവിഡ് കാരണം സീരിയലിന്റെ സംപ്രേഷണം നീണ്ടുപോവുകയായിരുന്നു.

ഈ സമയത്ത് വേറെ പ്രൊജക്ടുകളൊന്നും ഏറ്റെടുത്തിരുന്നില്ലെന്നും സ്വാതി പറയുന്നു. ഇന്ത്യന്‍ സിനിമാഗാലറിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സ്വാതി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭ്രമണം തീരും മുന്‍പായാണ് ഈ സീരിയലിന്റെ കഥ കേട്ടത്. ഒരേ സമയത്ത് ഒന്നിലധികം പ്രൊജക്ട് ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. ഹരിതയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ആരതി.

അന്നുണ്ടായ നെഗറ്റീവ്‌സൊക്കെ പോസിറ്റീവാക്കി മാറ്റണം. തികച്ചും പോസിറ്റീവായ കഥാപാത്രമാണ് ആരതി. വീടിന്റെ നെടുംതൂണായ കഥാപാത്രമാണ് ആരതി. സന്തുഷ്ടകരമായ കുടുംബമാണ്. കുടുംബത്തില്‍ വരുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളുമൊക്കെ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നത് ആരതിയാണ്. ബോള്‍ഡായിട്ടുള്ള കഥാപാത്രമാണ്. ഭ്രമണത്തിലെ ഹരിത തുടക്കത്തില്‍ നെഗറ്റീവില്‍ നിന്നും പിന്നീട് പോസിറ്റീവായി മാറിയതാണ്. ഹരിതയെ സ്വീകരിച്ച പോലെ തന്നെ ആരതിയേയും സ്വീകരിക്കണമെന്നും താരം പറയുന്നു.

Swathy

എന്‍രെ മാതാവ് ചെയ്തുകൊണ്ടിരിക്കുകയാണ് ഭര്‍ത്താവ്. പുതിയ പ്രൊജക്ടൊക്കെ വരുന്ന സമയത്ത് അദ്ദേഹത്തോട് പറയാറുണ്ട്. എന്‍രെ കാര്യത്തില്‍ അങ്ങനെ അധികം പുള്ളി ഇടപെടാറില്ല. വിവാഹത്തിന് മുന്‍പായിരുന്നു ഈ പ്രൊജക്ട് ഏറ്റെടുത്തത്. ഈ സീരിയലിന്റെ നിര്‍മ്മാതാവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ധൈര്യമായി ജോയിന്‍ ചെയ്‌തോളാനായിരുന്നു പറഞ്ഞതെന്നും സ്വാതി പറഞ്ഞിരുന്നു. കൊവിഡിന് മുന്‍പ് ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോഴാണ് സംപ്രേഷണം തുടങ്ങിയത്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സീരിയലൊരുക്കുന്നത്. സിനിമയിലേക്ക് അവസരം ലഭിച്ചാല്‍ ചെയ്യാനാഗ്രഹമുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ ഡിസ്റ്റന്റായാണ് ഡിഗ്രി ചെയ്യുന്നത്. കോളേജ് ലൈഫ് മിസ്സ് ചെയ്യുന്നതില്‍ സങ്കടമുണ്ട്. പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടമാണ്. ലക്ചറര്‍ ആവാനിഷ്ടമാണ്. ആണ്‍കുഞ്ഞിനെ ഭയങ്കര ഇഷ്ടമാണ്. കുഞ്ഞിലേ മുതലേ തന്നെ ആണ്‍കുട്ടികളെ ഒരുപാടിഷ്ടമാണെന്നും സ്വാതി പറയുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X