പ്രതീഷിനോട് ചേര്‍ന്നുനിന്ന് സ്വാതി നിത്യാനന്ദ്! വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ഇങ്ങനെ!ചിത്രം വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണമെന്ന പരമ്പരയിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ഹരിത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറുന്നതായിരുന്നു കഥാപാത്രം. ശരത് , മുകുന്ദന്‍, മനീഷ് കൃഷ്ണ, റോസ്ലിന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സ്വാതിയുടെ അരങ്ങേറ്റം. നേരത്തെ ചെമ്പട്ട് എന്ന പരമ്പരയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ദേവിയുടെ വേഷത്തിലായതിനാല്‍ താരത്തെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

ലോക് ഡൗണ്‍ സമയത്തായിരുന്നു സ്വാതിയുടെ വിവാഹം. ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഭ്രമണത്തിന്റെ സെറ്റില്‍ വെച്ചുള്ള സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതും വിവാഹത്തിലേക്ക് എത്തിയതും. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് പിന്നാലെയായി താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദം തുടരുന്നതിനിടയിലായിരുന്നു മറുപടിയുമായി താരമെത്തിയത്. വിവുധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു സ്വാതി തന്‍രെ നിലപാട് വ്യക്തമാക്കിയത്. വിവാഹത്തിന് മുന്‍പുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

വിവാഹത്തിന് മുന്‍പ്

വിവാഹത്തിന് മുന്‍പ്

പ്രതീഷിനോട് ചേര്‍ന്നുനിന്നുള്ള ചിത്രവുമായാണ് സ്വാതി നിത്യാനന്ദ് എത്തിയത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വിവാഹത്തിന് മുന്‍പുള്ള ചിത്രമെന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് വേദനിക്കാതെ മുന്നേറൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ക്യൂട്ട് കപ്പിള്‍സാണ് നിങ്ങളെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്.

സന്തോഷവതിയാണ്

സന്തോഷവതിയാണ്

പ്രതീഷിനെ വിവാഹം ചെയ്യാനുള്ള തന്റെ തീരുമാനം തെറ്റിയിട്ടില്ലെന്നും വിവാഹ ശേഷവും താന്‍ സന്തോഷവതിയാണെന്നും താരം പറഞ്ഞിരുന്നു. രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ഭ്രമണത്തിലെ പോലെയായല്ലോയെന്നും വൈകാതെ തന്നെ വിവാഹമോചനം ഉണ്ടാവുമല്ലോയെന്നുമൊക്കെയായിരുന്നു വിമര്‍ശകര്‍ താരത്തോട് ചോദിച്ചത്. ഇത്തരത്തിലുള്ള കമന്റുകള്‍ വേദനിപ്പിച്ചുവെന്നും താനും ഭര്‍ത്താവും സന്തോഷത്തോടെ കഴിയുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നും താരം ചോദിച്ചിരുന്നു.

അഭിനയവും പഠനവും

അഭിനയവും പഠനവും

വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവമാണ് ഭര്‍ത്താവ്. വിവാഹ ശേഷവും താന്‍ അഭിനയം തുടരുമെന്നും സിനിമയില്‍ നിന്നും മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തോടൊപ്പം തന്നെ പഠനവും കൊണ്ടുപോവും. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് സ്വാതി. ഇടയ്ക്ക് അരുണ്‍ രാഘവിനൊപ്പമുള്ള നൃത്തവുമായും താരമെത്തിയിരുന്നു. അവാര്‍ഡ് നൈറ്റിലെ നൃത്തപരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഭര്‍ത്താവിനെക്കുറിച്ച്

ഭര്‍ത്താവിനെക്കുറിച്ച്

പ്രതീഷ് ഡ്രഗ് അഡിക്റ്റാണെന്നും നേരത്തെ വിവാഹിതനാണെന്നും 2 കുട്ടികളുമുണ്ടെന്ന തരത്തിലുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. സഹോദരിയുടെ കുഞ്ഞിനൊപ്പമുള്ള ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതേക്കുറിച്ചായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. ചിരിക്കാത്തയാളാണല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്ന തന്നെപ്പോലെ തന്നെ അദ്ദേഹവും ചിരിക്കണമെന്ന് പറഞ്ഞാല്‍ അത് സാധ്യമാവുമോയെന്നായിരുന്നു സ്വാതി വിമര്‍ശകരോട് ചോദിച്ചത്.

പുതിയ പരമ്പര

പുതിയ പരമ്പര

വൈകാതെ തന്നെ പുതിയ പരമ്പരയുമായി താനെത്തുന്നുണ്ടെന്നും സ്വാതി പറഞ്ഞിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ് ഇനി അഭിനയിക്കുന്നത്. പൈലറ്റ് ഷൂട്ട് നേരത്തെ കഴിഞ്ഞതാണെന്നും ലോക് ഡൗണായതോടെ ചിത്രീകരണം നീളുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായതിനാല്‍ ഈ രണ്ട് സ്ഥലങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും തങ്ങള്‍ സെറ്റിലാവുന്നതെന്നും താരം പറഞ്ഞിരുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X