ഭ്രമണത്തിലെ ഹരിതയുടെ വിവാഹം തീരുമാനിച്ച ഫോണ്‍ കോള്‍! ഉണ്ണി മുകുന്ദനോട് പ്രണയമായിരുന്നില്ല
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണം എന്ന പരമ്പരയില്‍ ഹരിതയായെത്തിയ സ്വാതിയുട വിവാഹം അടുത്തിടെയായിരുന്നു നടന്നത്. ക്യാമറാമാനായ പ്രതീഷ് നന്ദനെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ലോക് ഡൗണ്‍ സമയത്തെ വിവാഹത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള വിവാദങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്ന് സംസാരിച്ചിരുന്നു. സീരിയലിലെ പോലെ തന്നെയായല്ലോയെന്നും വൈകാതെ തന്നെ ഈ ബന്ധം വിവാഹമോചനത്തിലേക്ക് എത്തുമെന്നുമൊക്കെയായിരുന്നു ചിലര്‍ പറഞ്ഞത്.
തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വാതി പറഞ്ഞിരുന്നു. ഇരുവീട്ടുകാരും സന്തോഷത്തിലാണ്. എടുത്ത തീരുമാനത്തിലും ഇപ്പോഴത്തെ ജീവിതത്തിലും താനും സംതൃപ്തയാണെന്നും സ്വാതി പറയുന്നു. മുന്‍പൊരു ചാനല്‍ പരിപാടിക്കിടയില്‍ വെച്ചായിരുന്നു സ്വാതി ഉണ്ണി മുകുന്ദനാണ് പ്രിയ നടനെന്ന് പറഞ്ഞത്. ഇത് പ്രണയമായി വ്യാഖ്യാനിക്കുകയായിരുന്നു ചിലര്‍. ഇതേക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സ്വാതി നിത്യാനന്ദ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

മാസ്ക് വെക്കാറുണ്ടായിരുന്നു
കൊറോണയ്ക്ക് മുന്‍പ് തന്നെ മാസ്‌ക് വെക്കുന്ന ശീലമുണ്ടായിരുന്നു പ്രതീഷേട്ടന്. ലൊക്കേഷനില്‍ വെച്ച് അധികമൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. അങ്ങനെയൊരു പ്രകൃതമായതിനാല്‍ തുടക്കത്തിലേ അദ്ദേഹത്തിന് ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ അങ്ങോട്ടേക്ക് വിളിച്ചപ്പോള്‍ ഉപദേശിക്കുകയായിരുന്നു അദ്ദേഹം. ഉപദേശം പിന്നീട് വഴിമാറി പ്രണയത്തിലേക്ക് എത്തുകയായിരുന്നു. എങ്കിലേ എന്നോട് പറ എന്ന ഡയലോഗ് ഇടയ്ക്ക് പറയാറുണ്ടായിരുന്നുവെങ്കിലും 2 മാസത്തിന് ശേഷമായാണ് മറുപടി കൊടുത്തത്.

ബന്ധം ശക്തമായത്
പ്രണയം വീട്ടിലറിഞ്ഞതോടെ നിബന്ധന കടുക്കുകയായിരുന്നു ഫോണൊക്കെ വാങ്ങി വെച്ചിരുന്നു. കോണ്‍ടാക്ട് ചെയ്യാന്‍ വഴിയില്ലായിരുന്നു. ആ സമയത്താണ് തങ്ങളുടെ ബന്ധം ശക്തമായതെന്ന് താരം പറയുന്നു. പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ പിരിയാന്‍ തീരുമാനിച്ചിരുന്നു. കുറച്ച് നാള്‍ കോണ്‍ടാക്ടില്ലാതെ കഴിയാനായിരുന്നു തീരുമാനിച്ചത്. ഇനിയിങ്ങനെ മിണ്ടാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചിരുന്നു. ആ ഫോണ്‍ കോളിന് ശേഷമായാണ് ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചത്.

ഉണ്ണി മുകുന്ദനോട് പ്രണയം?
മുന്‍പൊരിക്കല്‍ പ്രിയ നടന്‍ ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ ഇതുവരെ നേരില്‍ കണ്ടിട്ട് പോലുമില്ല. പിന്നീടൊരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തോട് പ്രണയമാണ് എനിക്കെന്നായിരുന്നു ആളുകളുടെ ധാരണ. ആ സമയത്ത് താന്‍ പ്രണയത്തിലായിരുന്നുവെന്നും ഇതേക്കുറിച്ച് അദ്ദേഹം ചോദിച്ചിരുന്നുവെന്നും സ്വാതി പറയുന്നു.

ചിരിയായിരുന്നു
വല്ല മണ്ടത്തരവും പറഞ്ഞോയെന്നായിരുന്നു അദ്ദേഹത്തിന്‍രെ ചോദ്യം. സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹവും വീട്ടുകാരും ചിരിക്കുകയായിരുന്നു. തങ്ങള്‍ക്കിടയിലെ തമാശകളിലൊന്നാണ് അതെന്നപം സ്വാതി പറയുന്നു. പറഞ്ഞത് പോലെയുള്ളൊരാളെയല്ല സ്വാതിക്ക് ലഭിച്ചതെന്നും ഉണ്ണി മുകുന്ദനേയും പ്രതീഷിനേയും താരതമ്യപ്പെടുത്തിയും വിമര്‍ശകര്‍ എത്തിയപ്പോള്‍ ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്.


Click it and Unblock the Notifications