പ്രസവം കഴിഞ്ഞ് പത്താം ദിവസം മുതൽ വീണ്ടും ഡാന്‍സ് തുടങ്ങി; ഇക്കാര്യത്തില്‍ റെക്കോര്‍ഡ് അമ്മയ്ക്കാണെന്ന് സൗഭാഗ്യ

നടി താര കല്യാണും അമ്മ സുബ്ബലക്ഷ്മിയും താരയുടെ മകള്‍ സാഭാഗ്യയുമൊക്കെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അവര്‍ക്കിടയിലേക്ക് ഒരു കുഞ്ഞുവാവ കൂടി എത്തിയതിന്റെ സന്തോഷമാണ് ഇപ്പോഴുള്ളത്. സൗഭാഗ്യ-അര്‍ജുന്‍ ദമ്പതിമാര്‍ക്ക് ജനിച്ച മകള്‍ക്ക് സുദര്‍ശന എന്നാണ് പേരിട്ടിരിക്കുന്നത്. പേരക്കിടാവിന്റെ ജനനത്തോടെ വലിയ സന്തോഷത്തിലാണ് താരയുടെ കുടുംബമിപ്പോള്‍. അടുത്തിടെ താരയുടെയും അന്തരിച്ച ഭര്‍ത്താവും നടനുമായ രാജറാമിന്റെയും വിവാഹ വാര്‍ഷികമായിരുന്നു.

അന്നേ ദിവസം താര പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായി. ഇപ്പോഴിതാ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ഭര്‍ത്താവിനെ ആദ്യം കണ്ടതിനെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ താര വെളിപ്പെടുത്തുകയാണ്. മാത്രമല്ല ഗര്‍ഭിണിയായ കാലത്തും ഡാന്‍സുമായി മുന്നോട്ട് പോവുകയായിരുന്നു എന്നാണ് നടിമാര്‍ പറയുന്നത്.

മരിച്ച് പോയ ഭർത്താവിനെ കുറിച്ച് താര കല്യാൺ

ഭര്‍ത്താവായിരുന്ന രാജാറാമിനെ കുറിച്ച് താര പറയുന്നതിങ്ങനെയാണ്.. 'രാജകുമാരിയും നെയ്ത്തുകാരനും എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഷോട്ടില്‍ വെച്ച് രാജേട്ടനെ താന്‍ കാണുന്നത് മഹാവിഷ്ണുവിന്റെ വേഷത്തിലാണെന്നാണ് താര പറയുന്നത്. കൂടുതല്‍ അറിഞ്ഞപ്പോള്‍ വിവാഹം ആലോചിച്ചാലോ എന്ന് അമ്മയ്ക്ക് തോന്നി. 1991 മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കല്യാണം. അഭിനയവും ആങ്കറിങ്ങുമായി രാജേട്ടന്‍ കൈവെക്കാത്ത മേഖലകളില്ല. രാജേട്ടന്‍ പോയ ശേഷം എന്നെ നോക്കിയത് മകള്‍ സൗഭാഗ്യ ആണെന്നാണ് താര കല്യാണ്‍ പറയുന്നത്.

സിനിമയിൽ നഷ്പെടുത്തിയ ആ വലിയ അവസരം

തന്റെ വിവാഹം ഉറപ്പിച്ച സമയത്താണ് തമിഴ് സിനിമയില്‍ നിന്ന് നായികയാവാനുള്ള ഓഫര്‍ വരുന്നത് ചെന്നൈയില്‍ വെച്ച് നടത്തിയ ഓഡിഷനില്‍ നന്നായി അഭിനയിച്ചു കാണിച്ചു. പിന്നീട് ഷൂട്ടിംഗിനായി ഡ്രസ്സിന് അളവെടുക്കാന്‍ വന്നപ്പോഴാണ് സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറയുന്നത്. നടി മീനയാണ അതില്‍ പിന്നീട് അഭിനയിച്ചത്. മീനയുടെ സിനിമ എന്‍ട്രി കൂടി ആയിരുന്ന 'എന്‍ രാജാവിന്‍ മനസ്സിലെ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രമായി അത് മാറുകയും ചെയ്തു.

 സൗഭാഗ്യയെ അഭിനയത്തിലേക്ക് വിടാന്‍ താല്‍പര്യമില്ല

താന്‍ അഭിനയത്തില്‍ സജീവമാണെങ്കിലും സൗഭാഗ്യയെ സിനിമയിലേക്കും സീരിയലിലേക്ക് വിടാന്‍ താല്‍പര്യമില്ലെന്നാണ് താര പറയുന്നത്. അങ്ങനെ ഒരു ഫെയിം അവള്‍ക്കു വേണ്ട. അത്ര കഷ്ടപ്പെടാനും വയ്യ. അതേ സമയം താരയുടെ അമ്മയും നടിയുമായ സുബ്ബലക്ഷ്മിക്ക് സിനിമയില്‍ ഓഫര്‍ വന്നത് മകളുടെ കൂടെ സെറ്റില്‍ പോയതോട് കൂടിയാണ്. നടന്‍ സിദ്ദിഖ് അമ്മയുമായി നല്ല കൂട്ടായിരുന്നു. ഒരു ദിവസം സിദ്ദിഖും രഞ്ജിത്ത് സാറും കൂടി വീട്ടില്‍ വന്നിരുന്നു. അങ്ങനെയാണ് നന്ദനത്തിലെ വേശാമണിയമ്മാള്‍ എന്ന കഥാപാത്രം ഉണ്ടാവുന്നത്. രാപ്പകല്‍ സിനിമയില്‍ മേക്കപ്പ് ബോക്‌സ് തപ്പി നടക്കുന്ന മുത്തശ്ശി, റിയല്‍ ആയിട്ടും തന്റെ അമ്മയുടെ സ്വഭാവം തന്നെയാണ്. ഷൂട്ടിങ്ങിന് പോവുമ്പോള്‍ മേക്കപ്പും ലിപ്സ്റ്റിക്കും ഇട്ടു കൊടുത്തില്ലെങ്കില്‍ അമ്മ പിണങ്ങുമെന്നാണ് താര പറയുന്നത്.

അർജുൻ ആയിരുന്നു അമ്മയുടെ നല്ല സ്റ്റുഡൻ്റ്

അതേ സമയം ഭര്‍ത്താവ് അര്‍ജുനെ കുറിച്ച് സൗഭാഗ്യയും സംസാരിച്ചിരുന്നു. ഡാന്‍സ് ക്ലാസില്‍ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടിയായിരുന്നു അര്‍ജുന്‍ ചേട്ടന്‍. മഹാ ചട്ടമ്പി ആണെങ്കിലും ആള് വളരെ ജനുവിന്‍ ആയിരുന്നു. ഏഴാം ക്ലാസില്‍ വച്ചാണ് ഞാന്‍ ചേട്ടനെ ലാസ്റ്റ് കണ്ടത്. പിന്നീട് 25 വയസ്സില്‍ വീണ്ടും കാണുമ്പോഴാണ് പ്രണയവും പിന്നീട് വിവാഹവും നടക്കുന്നത്. എന്റെ ടിക്ടോക്കില്‍ ഉം യൂട്യൂബ് വീടുകളിലും ഇല്ല കട്ട സപ്പോര്‍ട്ട് നല്‍കുന്നത് ചേട്ടനാണെന്നാണ് താരപുത്രി വ്യക്തമാക്കുന്നത്.

ഗര്‍ഭിണിയായിരുന്ന സമയത്തും ഡാന്‍സ് ഒപ്പമുണ്ട്

ഗര്‍ഭിണിയായിരുന്ന സമയത്തും ഡാന്‍സ് ക്ലാസുമായി മുന്നോട്ട് പോയതിനെ പറ്റി സൗഭാഗ്യ പറഞ്ഞിരുന്നു. ഡെലിവറി കഴിഞ്ഞ പത്ത് ദിവസം മുതല്‍ ഓണ്‍ലൈനില്‍ ക്ലാസ് തുടങ്ങി. ഇക്കാര്യത്തില്‍ എന്നെക്കാള്‍ റെക്കോര്‍ഡ് അമ്മയ്ക്ക് ആണെന്നാണ് സൗഭാഗ്യ പറയുന്നത്. താര കല്യാണ്‍ മകളെ ഗര്‍ഭിണിയാണെന്ന് അറിയുന്നത് മൂന്നാം മാസത്തിലാണ്. ഇഷ്ടമുള്ളതെല്ലാം ചെയ്‌തോളാന്‍ ഡോക്ടര്‍ പറഞ്ഞതോടെ ഒന്‍പതാം മാസം വരെ ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തു. അവസാനത്തെ ചെക്കപ്പിന് ചെന്നപ്പോള്‍ ഇനി വൈകേണ്ട സിസേറിയന്‍ ചെയ്‌തേക്കമെന്ന് പറഞ്ഞു. ശേഷം 30 ദിവസം കഴിഞ്ഞ് ഡാന്‍സ് ക്ലാസ് വീണ്ടും തുടങ്ങി. പിന്നെ പ്രോഗ്രാമുകളുമായി ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ യാത്രകളായിരുന്നു. ആ യാത്രകളില്‍ ഒരു കിറ്റും ബാഗും കൂടി എന്നല്ലാതെ മറ്റു വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് താര പറയുന്നത്. നിലവിൽ ചെന്പരത്തി എന്ന സീരിയലിലാണ് താര അഭിനയിക്കുന്നത്. ടിക് ടോകിലും മറ്റുമൊക്കെ സജീവമാവുന്നതിനൊപ്പം ഡാൻസുമായി മുന്നോട്ട് പോവുകയാണ് സൌഭാഗ്യ. അർജുൻ ടെലിവിഷൻ പരന്പരയിൽ അഭിനയിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X