'കേൾവി ശക്തി കുറഞ്ഞിട്ട് ഏഴ് വർഷം, അമ്മയ്ക്ക് ഭയമാണ്, ഒരു ലക്ഷത്തിന്റെ ഹിയറിങ് എയ്ഡ് വെച്ചു'; താര കല്യാൺ

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് നടി താര കല്യാണിന്റേത്. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താര കല്യാൺ ഡാൻസ് അക്കാദമിയും യുട്യൂബ് വ്ലോ​ഗിങുമെല്ലാമായി സജീവമാണ്. താരയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് താരത്തിന്റെ യുട്യൂബ് ചാനൽ വഴിയാണ്.

താരയെപ്പോലെ തന്നെ അമ്മ സുബ്ബലക്ഷ്മിയും നടിയാണ്. ഹിന്ദിയിലടക്കം നിരവധി സിനിമകളിലും പരസ്യങ്ങളിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കല്യാണരാമനിലെ മുത്തശ്ശിയെന്ന ലേബലിലാണ് ആളുകൾ വേ​ഗത്തിൽ സുബ്ബലക്ഷ്മിയെ തിരിച്ചറിയുന്നത്.

ഇപ്പോഴിത താര കല്യാണിന്റെ പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അമ്മയുടെ ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചാണ് പുതിയ വീഡിയോയിൽ താര കല്യാൺ പറയുന്നത്.

വാർധക്യം മൂലം അമ്മ സുബ്ബലക്ഷ്മിക്ക് കേൾവി ശക്തിയിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ആശുപത്രയിലേക്ക് വരാൻ കൂട്ടാക്കാത്ത ആളാണ് അമ്മയെന്നും അതിനാൽ കള്ളം പറഞ്ഞ് അമ്മയെ കൂട്ടി‌കൊണ്ടുപോവുകയാണെന്നും പറഞ്ഞാണ് താര കല്യാൺ വീഡിയോ ആരംഭിക്കുന്നത്.

കേൾവി ശക്തി കുറഞ്ഞിട്ട് ഏഴ് വർഷം

തൈറോയിഡിന് തനിക്ക് നടത്തിയ സർജറിയുടെ ഭാ​ഗമായി ഉള്ളിൽ നിന്നും സ്റ്റിച്ച് എടുക്കാനായി ആശുപത്രിയിൽ പോകേണ്ടി വന്നുവെന്നും അക്കാരണം പറഞ്ഞ് അമ്മ സുബ്ബലക്ഷ്മിയേയും ഒപ്പം കൂട്ടിയാണ് അമ്മയെ ഡോക്ടറെ കാണിച്ചതെന്നും താര കല്യാൺ വീഡിയോയിൽ പറയുന്നുണ്ട്.

'തൈറോയിഡിന് സർജറി ചെയ്തതിന്റെ ഭാ​ഗമായി ഒരു സ്റ്റിച്ച് ഉള്ളിൽ നിന്നും എടുക്കാനുണ്ട്. അതിനായി ആശുപത്രിയിലേക്ക് പോവുകയാണ്. അമ്മയ്ക്ക് വർഷങ്ങളായി കേൾവി ശക്തിയുടെ പ്രശ്നങ്ങളുണ്ട്.'

അമ്മയ്ക്ക് ഭയമാണ്

'പക്ഷെ ആശുപത്രിയും സൂചിയുമെല്ലാം അമ്മയ്ക്ക് ഭയമാണ്. അതുകൊണ്ട് ചെറിയൊരു കള്ളം പറഞ്ഞ് അമ്മയേക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുപോയി കേൾവി ശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഡോക്ടറെ കാണിക്കാൻ പോവുകയാണ്.'

'അമ്മയുടെ നല്ലതിന് വേണ്ടി ഒരു ചെറിയ കള്ളം പറയുന്നതിൽ കുഴപ്പമില്ലല്ലോ' താര കല്യാൺ പറഞ്ഞു. ശേഷം സുബ്ബലക്ഷ്മിക്ക് ടെസ്റ്റുകൾ നടത്തുന്നതിന്റെ ദൃശ്യങ്ങളും താര കല്യൺ വീഡിയോയിലൂടെ തന്റെ പ്രേക്ഷകരെ കാണിച്ചു.

ഒരു ലക്ഷത്തിന്റെ ഹിയറിങ് എയ്ഡ് വെച്ചു

'താരയ്ക്ക് കൂട്ടുവന്നതാണ് ഞാൻ. എനിക്ക് ഇഞ്ചക്ഷനൊക്കെ പേടിയാണ്. സർജറിയൊന്നും വേണ്ട. ശ്രവണശക്തി കുറഞ്ഞിട്ടുണ്ട്. പലതും കൃത്യമായി കേൾക്കാൻ പറ്റുന്നില്ല. സർജറിയൊക്കെ ഭയമായതിനാലാണ് ആശുപത്രിയിൽ കാണിക്കാതിരുന്നത്.'

'പ്രാർഥനകൾ പോലും കേൾക്കാൻ പറ്റുന്നില്ല. ഫോൺ വരുമ്പോൾ പോലും ശബ്ദം കേൾക്കുന്നില്ല. വലിയ ബുദ്ധിമുട്ടാണ്.‌...' സുബ്ബലക്ഷമി ഡോക്ടറോട് പറഞ്ഞു. സർജറി ചെയ്യേണ്ടതില്ലെന്നും ഹിയറിങ് എയ്ഡ് വെച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഡോക്ടർ വിശദീകരിച്ചു.

നേരത്തെ ഒരു പുകയായിരുന്നു

ശേഷം ദുബായിലുള്ള തന്റെ സഹോദരനുമായി ചർച്ച ചെയ്ത ശേഷം അദ്ദേഹത്തിന്റെ സഹായത്തോടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഹിയറിങ് എയ്ഡ് അമ്മയ്ക്ക് വാങ്ങി നൽകിയതിന്റെ ദൃശ്യങ്ങളും താര കല്യാൺ‌ പുതിയ വീഡിയോയിൽ പങ്കുവെച്ചു.

ഹിയറിങ് എയ്ഡ് വെച്ചതോടെ എല്ലാം കൃത്യമായി കേൾക്കാൻ സാധിക്കുന്നുണ്ടെന്നും നേരത്തെ ഒരു പുകയായിരുന്നുവെന്നും സുബ്ബലക്ഷ്മി പറയുന്നുണ്ട്. തന്നെ ചികിത്സിച്ച ഡോക്ടർ‌ക്ക് സുബ്ബലക്ഷ്മി നന്ദി പറയുന്നതും വീഡിയോയിൽ കാണാം.

അമ്മമാർക്ക് നല്ല മക്കളെ കിട്ടണം

'അമ്മയുടെ ഹിയറിങ് എയ്ഡിന്റെ കാര്യം ഞാൻ എന്റെ സഹോദരനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിനുള്ള പണം വളരെ സന്തോഷത്തോടെ നൽകുകയും ചെയ്തു. അമ്മമാർക്ക് നല്ല മക്കളെ കിട്ടണം.'

'അത് പൈസ ചിലവാക്കിയത് കൊണ്ട് പറയുന്നതല്ല. അമ്മമാർക്ക് ചെയ്ത് കൊടുക്കാനുള്ള മനസ് മക്കൾക്ക് വേണ്ടെ. ഒരുപാട് അമ്മമാർക്ക് ആ ഭാ​ഗ്യം ലഭിക്കാറില്ല. എല്ലാ അമ്മമാർക്കും ആ ഒരു ഭാ​ഗ്യം ലഭിക്കണമെയെന്ന് ഞാൻ പ്രാർഥിക്കാറുണ്ട്' അമ്മയുടെ വിശേഷം പങ്കുവെച്ചുള്ള വീഡിയോയിൽ താര കല്യാൺ പറഞ്ഞു.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X