For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറക്കാന്‍ പറയാന്‍ എളുപ്പമാണ്; ഭര്‍ത്താവ് ഇല്ലാത്ത ഒരു വിവാഹ വാര്‍ഷികം കൂടി, പ്രിയതമന്റെ ചിത്രവുമായി താര കല്യാൺ

  |

  നടി താരകല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷുമെല്ലാം സന്തോഷത്തിലൂടെ കടന്ന് പോവുകയാണ്. കഴിഞ്ഞ മാസമാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് താരപുത്രി പങ്കുവെച്ച് കൊണ്ടിരുന്നത്. ഇപ്പോഴിതാ അകാലത്തില്‍ വേര്‍പെട്ട് പോയ ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് കൊണ്ടാണ് താര എത്തിയിരിക്കുന്നത്.

  ഭര്‍ത്താവിനൊപ്പമുള്ള പഴയൊരു ഫോട്ടോയുടെ മുന്നില്‍ നിന്നും സെല്‍ഫി എടുത്തിരിക്കുകയാണ് താര. ആ ഫോട്ടോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതിനൊപ്പമാണ് ഈ ദിവസത്തിന്റെ പ്രത്യേകത കുറിച്ച് കൂടി താര സൂചിപ്പിച്ചത്. ജനുവരി ഇരുപത്തിരണ്ടിന് താര കല്യാണിന്റെയും നടിയുടെ ഭര്‍ത്താവും നടനുമായിരുന്ന രാജ റാമിന്റെയും വിവാഹവാര്‍ഷികമായിരുന്നു. ഈ ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയപ്പോഴാണ് പ്രിയപ്പെട്ട ഭര്‍ത്താവിനെ കുറിച്ച് കൂടി നടി സൂചിപ്പിച്ചത്.

  'മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം, നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാത്ത മറ്റൊരു വിവാഹ വാര്‍ഷികം കൂടി' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി താര കല്യാണ്‍ കുറിച്ചത്. ഭര്‍ത്താവിന്റെ കൂടെയുള്ള ഫ്രെയിം ചെയ്ത് വെച്ച ചിത്രത്തിന് മുന്നില്‍ നിന്നാണ് താര സെല്‍ഫി എടുത്തത്. വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചതിനൊപ്പം താരയെ ആശ്വസിപ്പിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നിരുന്നത്. നഷ്ടപെടുന്നവര്‍ക്കേ അതിന്റെ വില മനസിലാകൂ. ആശ്വാസ വാക്കായി ആര്‍ക്കും എന്തും പറയാം. അദ്ദേഹം നല്‍കിയ സ്‌നേഹത്തിലൂടെ താര ഇനിയും മുന്നോട്ട് പോകണം. എന്റെ അച്ഛന്‍ മരിച്ചിട്ട് 23 വര്‍ഷം കഴിഞ്ഞു. അമ്മയുടെ നഷ്ടം ഞങ്ങളുടെ നഷ്ടം.. അതു നഷ്ടപ്പെടുന്നവര്‍ക്കെ മനസ്സിലാകൂ.. എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് താരയുടെ പോസ്റ്റിന് താഴെ വരുന്നത്.

  സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടനായിരുന്നു താര കല്യാണിന്റെ ഭര്‍ത്താവ് രാജറാം. ഒരു ടിവി ചാനല്‍ പ്രോഗ്രാം എഡിറ്റര്‍ കൂടിയായിരുന്ന അദ്ദേഹം ഇരുപതിലധികം മെഗാസീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2017 ജൂലൈ മുപ്പതിനാണ് താരത്തിന്റെ വിയോഗം. വൈറല്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവരുടെയും ഏകമകളാണ് നര്‍ത്തകി കൂടിയായ സൗഭാഗ്യ വെങ്കിടേഷ്.

  ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ആ സന്തോഷ വാര്‍ത്ത പറഞ്ഞ് നടി ഭാവന; നവീന്റെ ഭാര്യയായിട്ട് ഇന്നേക്ക് 4 വര്‍ഷം

  നടനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും സൗഭാഗ്യ ഗര്‍ഭിണിയായതും ഇപ്പോള്‍ മകള്‍ ജനിച്ചതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമാക്കാന്‍ താരകുടുംബത്തിന് സാധിച്ചിരുന്നു. കുഞ്ഞിനെ കൈയ്യില്‍ എടുത്ത് കൊണ്ടുള്ള ഡാന്‍സും ശ്രദ്ധിക്കപ്പെട്ടെങ്കിലും ചില വിമര്‍ശനങ്ങള്‍ അതിന് ലഭിച്ചു.

  ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; ഒടുവില്‍ സംഭവിച്ചത് കണ്ടോ, പ്രിയങ്ക ചോപ്രയോട് കെആര്‍കെ

  Recommended Video

  അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി

  മകളെ പ്രസവിച്ചതിന് ശേഷം ആശുപത്രിയില്‍ നിന്നും ഡോക്ടറെ പരിചയപ്പെടുത്തി താരപുത്രി വന്നതും ശ്രദ്ധേയമായിരുന്നു. തന്നെ പരിശോധിച്ച ഡോക്ടര്‍ അച്ഛനെയും നോക്കിയിരുന്നെങ്കില്‍ അദ്ദേഹത്തെ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് സൗഭാഗ്യ പറഞ്ഞിരുന്നത്. വേര്‍പിരിഞ്ഞെങ്കിലും ഇന്നും പ്രിയതമന്റെ ഓര്‍മ്മകളിലൂടെ ജീവിക്കുന്ന താരയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് ആരാധകര്‍ വരുന്നത്.


  ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന കരീന; അന്ന് മോളെന്ന് വിളിച്ച് സെയിഫ് അലി ഖാനും

  English summary
  Actress Thara Kalyan Remember Her Late Husband Rajaram On Their Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X