'നിങ്ങളെ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു'; സർ‌ജറിക്ക് പിന്നാലെ ജോലിക്കെത്തി താര കല്യാൺ!

സിനിമയിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് നടി താര കല്യാൺ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് താരയുടെ യുട്യൂബ് ചാനൽ വഴിയാണ്.

എല്ലാ വിശേഷങ്ങളും പുതിയ കാര്യങ്ങളുമെല്ലാം താര കല്യാൺ യുട്യൂബ് ചാനൽ വീഡിയോ വഴി പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. താരയുടെ മകൾ സൗഭാ​ഗ്യ വെങ്കിടേഷും പ്രേക്ഷകർക്ക് സുപരിചിതയാണ്. അമ്മയുടെ ചുവടുപിടിച്ച് ഭർത്താവ് അർജുനൊപ്പം സൗഭാ​ഗ്യയും ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നുണ്ട്.

Thara Kalyan, Thara Kalyan news, Thara Kalyan films, Thara Kalyan family, താര കല്യാൺ, താര കല്യാൺ ന്യൂസ്, താര കല്യാൺ ഫിലിംസ്, താര കല്യാൺ കുടുംബം

സൗഭാ​ഗ്യയ്ക്കും യുട്യൂബ് ചാനലുണ്ട്. അടുത്തിടെയാണ് താര കല്യാൺ ഒരു മേജർ സർജറിക്ക് വിധേയയായത്. മകൾ സൗഭാ​ഗ്യ പങ്കുവെച്ച ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള താരയുടെ ചിത്രം വൈറലായതോടെയാണ് താരയുടെ സർജറി വിവരം എല്ലാവരും അറിഞ്ഞത്.

ഇതറിഞ്ഞ ഉടൻ തന്നെ താരയ്ക്ക് എന്താണ് അസുഖമെന്നും എന്തിനാണ് സർജറിയെന്നും നിരവധി പേർ അന്വേഷിക്കുകയും ചെയ്തിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് താരയ്ക്ക് കണ്ടെത്തിയത്.

രാവിലെ 8.30ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് ശസ്ത്രക്രിയ എല്ലാം പൂർത്തിയായത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയായിരുന്നെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. പ്രാർത്ഥിച്ചവർക്ക് കുടുംബം നന്ദി അറിയിച്ച് എത്തിയിരുന്നു.

ഇപ്പോൾ സർ‌ജറി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താര കല്യൺ. സർജറി ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ മാറി വരികയാണെന്നും ശബ്ദത്തിന് ആവശ്യമായ തെറാപ്പികളും വ്യായാമവും ചെയ്യുന്നുണ്ടെന്നും താര കല്യാൺ പുതിയ വീഡിയോയിലൂടെ പറഞ്ഞു.

Thara Kalyan, Thara Kalyan news, Thara Kalyan films, Thara Kalyan family, താര കല്യാൺ, താര കല്യാൺ ന്യൂസ്, താര കല്യാൺ ഫിലിംസ്, താര കല്യാൺ കുടുംബം

ഒപ്പം തന്റെ നൃത്ത വിദ്യാർഥികളെ നൃത്തം പഠിക്കുന്ന ദൃശ്യങ്ങളും താര കല്യാൺ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. താര കല്യാൺ വിശ്രമത്തിലായിരുന്നപ്പോൾ സൗഭാ​ഗ്യയും അർജുനുമാണ് വിദ്യാർഥികളെ നൃത്തം പരിശീലിപ്പിച്ചിരുന്നത്. മഹാനവമിക്കും വലിയ ആഘോഷമാണ് താര കല്യാൺ നൃത്ത വിദ്യാലയത്തിൽ നടത്തിയത്.

പഴയതുപോലെ ഊർജസ്വലയായി തിരികെ എത്തിയ താര കല്യാണിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസകൾ നേർന്നത്. 'ശബ്ദം പഴയതുപോലെ ആകുന്നുണ്ട്. ഒരുപാട് സന്തോഷം. എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, താരമ്മയുടെ തിരിച്ച് വരവ് സൂപ്പർ ആകട്ടെ.'

'കണ്ണൻ കൂടെ ഉണ്ടാകും, താരസർജറി കഴിഞ്ഞ് സുഖപ്പെട്ട് ഇത്രയും എഫേർട് എടുത്ത് ഡാൻസ് പറഞ്ഞ് കൊടുക്കുന്നത് കാണുമ്പോൾ വളരെ സന്തോഷവും അഭിമാനവും ഉണ്ട്' എന്നിങ്ങനെ എല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്. അടുത്തിടെ അന്തരിച്ച ഭര്‍ത്താവിന്റെ ഓര്‍മകള്‍ സുഹൃത്തുക്കളുമായും ആരാധകരുമായും പങ്കിട്ടെത്തിയ താരയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു.

നടനും അവതാരകനും നര്‍ത്തകനുമായിരുന്ന രാജാറാമിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു. 2017 ജൂലൈ 30ന് പനി ബാധിച്ചാണ് രാജാറാം അന്തരിച്ചത്. സീരിയലുകളിലെ നായകവേഷം തന്നെ മതിയായിരുന്നു രാജാറാമിനെ ടെലിവിഷന്‍ പ്രേക്ഷരോട് അടുപ്പിക്കാന്‍.

ഇതിന് പുറമെ അവതാരകന്‍ എന്ന നിലയിലും നര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം രാജാറാം തിളങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര ഇടം സിനിമാലോകത്തോ കലാലോകത്തോ കിട്ടിയില്ല എന്ന ദുഖം പിന്നീട് താരയും സൗഭാഗ്യയും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് സൗഭാഗ്യ അമ്മയായത്.

ഇതിന്റെ സന്തോഷവും ആഘോഷങ്ങളുമെല്ലാം കുടുംബം സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കല്യാണരാമന്‍ പോലുള്ള സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുള്ള സുബ്ബലക്ഷ്മിയാണ് താരയുടെ അമ്മ. സൗഭാ​ഗ്യയുടെ ഭർത്താവ് അർജുൻ ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആരാധകരെ സമ്പാദിച്ചത്.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X