മനസ്സിനെ സാന്ത്വനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണ്; ലൗ യു ഓള്‍ , നന്ദി അറിയിച്ച് നടി
നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താര തന്റെ സിനിമ, നൃത്ത വിശേഷങ്ങളും ജീവിതത്തിലുണ്ടാകുന്ന സുഖ ദുഃഖങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. താര കല്യാൺ മാത്രമല്ല മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിലെ താരമാണ്. ടിക്ക് ടോക്ക് റാണി എന്നാണ് സൗഭാഗ്യ അറിയപ്പെടുന്നത്. അമ്മയും മകളും ചേർന്ന് നിരവധി ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു താര കല്യാണിന്റെ ഫേസ്ബുക്ക് ലൈവ്. സാധാരണ ചിരിച്ച് പ്രത്യക്ഷപ്പെടാറുള്ള നടി നിറഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടായിരുന്നു വീഡിയോയിൽ എത്തിയത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പകർത്തിയ ഒരു വീഡിയോ ഒരാൾ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് താരം പറഞ്ഞു. ഏറെ വൈകാരികമായിട്ടായിരുന്നു നടിയുടെ പ്രതികരണം. നിങ്ങൾക്കും ഒരു അമ്മയില്ലേ എന്നും ഒരിക്കലും താൻ ഇതിന് മാപ്പ് നൽകില്ലെന്നും വീഡിയോയിൽ താര പറയുന്നുണ്ടായിരുന്നു.
നിമിഷ നേരം കൊണ്ട് നടിയുടെ വീഡിയോ വൈറലായത്. താര കല്യാണിന് പിന്തുണയറിയിച്ച് സമൂഹത്തിലെ വിവിധകോണിലുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത തന്റെ ദുഃഖത്തിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് നടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. താര കല്യാണിന്റെ വാക്കുകൾ ഇങ്ങനെ...നിങ്ങളുടെ സപ്പോര്‍ട്ടിനും സ്‌നേഹത്തിനും സാന്ത്വന വാക്കുകള്‍ക്കും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. ലൗ യു ഓള്‍ വീണ്ടും മനസ്സിനെ സാന്ത്വനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണെന്ന് കൂടി അറിയിച്ചോട്ടെ. മില്യണ്‍ താങ്ക്‌സ്
ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു സൗഭാഗ്യയുടെ വിവാഹം നടക്കുന്നത്. താര കല്യാണിന്റെ ശിഷ്യൻ അർജുനാണ് സൗഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തിയത്. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാണ്‍. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.


Click it and Unblock the Notifications











