'ആ​ഗ്രഹം സാധിച്ചത് നാൽപ്പതാം വയസിൽ‌... തുടക്കത്തിൽ വാശിയായിരുന്നു ഇപ്പോൾ ഒരു അനു​ഗ്രഹമായി തോന്നുന്നു'

അങ്ങനെ കാത്തിരുന്ന അതിഥി വീട്ടിലെത്തിയ സന്തോഷത്തിലാണ് അഭിനേത്രിയും നർത്തകിയുമായ താര കല്യാൺ. വർഷങ്ങൾക്കുശേഷം താര കല്യാൺ പുതിയൊരു വാ​ഹനം വാങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ആ​ഗ്രഹത്തിന് പിന്നാലെയായിരുന്നു താര കല്യാൺ. പന്ത്രണ്ട് വർഷത്തോളം കൂടെയുണ്ടായിരുന്ന ഹോണ്ട സിറ്റിയെന്ന കാർ മാറ്റിയാണ് പുതിയ വാഹനം താര കല്യാൺ സ്വന്തമാക്കിയിരിക്കുന്നത്. അത് എക്‌സ്‌ചേഞ്ച് ചെയ്തിട്ടാണ് പുതിയൊരു സിലേറിയോ കാർ വാങ്ങിയത്.

വർഷങ്ങളോളം താൻ ഉലകം ചുറ്റിയ വാഹനമായിരുന്നുവെന്നതുകൊണ്ട് തന്നെ ഹോണ്ട സിറ്റി കൊടുക്കാൻ താരയുടെ മനസ് അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വാഹനം കൈമാറിയപ്പോൾ താരയുടെ സങ്കടവും അണപൊട്ടിയൊഴുകി. വാഹനം വീട്ടിൽ നിന്നും മാറ്റിയപ്പോൾ നിറ കണ്ണുകളോടെ അത് നോക്കിനിൽക്കുന്ന നടിയുടെ വീഡിയോ വൈറലായിരുന്നു.

Thara Kalyan

താര സ്വന്തം ആ​ഗ്രഹപ്രകാരമാണ് പന്ത്രണ്ട് വർഷം മുമ്പ് ഹോണ്ട സിറ്റി വാങ്ങിയത്. തന്റെ ആവശ്യങ്ങൾക്ക് ഇനി അത്ര വലിയൊരു വാഹനം ആവശ്യമില്ലെന്ന് പറഞ്ഞാണ് പുതിയൊരു ഒതുങ്ങിയ‌ കാർ വാങ്ങാനുള്ള തീരുമാനത്തിലേക്ക് താര കല്യാൺ എത്തിയത്. ആ​ഗ്രഹം പോലൊരു വാഹനം കണ്ണിൽ ഉടക്കി. അതാണ് സിലേറിയോ കാർ.

ഉടനെ അഡ്വാൻസ് പെയ്മെന്റ് അടച്ച് ബുക്കും ചെയ്തു. ടെസ്റ്റ് ഡ്രൈവൊക്കെ നടത്തിയെന്നും തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും താര തന്നെ കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ വാഹനം ഷോറൂമിലെത്തി കുടുംബസമേതം വാങ്ങിയതിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് താര. സ്വന്തം യുട്യൂബ് ചാനലിലാണ് കൊച്ചുമകൾ സുദർശന തന്റെ പുതിയ വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ദൃശ്യങ്ങൾ താര പങ്കിട്ടത്.

താരയ്ക്കൊപ്പം താക്കോൽ വാങ്ങാനും വാഹനം ഷോറൂമിൽ നിന്നും കൊണ്ടുവാരനും പോയത് മകൾ സൗഭാ​ഗ്യയും കൊച്ചുമകൾ സുദർശനയുമാണ്. ഇന്നെനിക്ക് വളരെ സ്പെഷ്യലായ ദിവസമാണ്. എന്റെ കാർ ഇറങ്ങാൻ പോകുന്ന ദിവസമാണ്. ഞാൻ സൂപ്പർ എക്സൈറ്റഡാണ്. ഞാൻ ഒരുപാട് ഒരുപാട് ആ​ഗ്രഹിച്ച ദിവസമാണ്. ഹോണ്ട സിറ്റി എക്സ്ചേഞ്ച് ചെയ്തതുകൊണ്ട് മാത്രമാണ് എനിക്ക് പുതിയ വണ്ടി എടുക്കാൻ സാധിച്ചത്.

ആ എമൗണ്ട് അഡ്ജസ്റ്റ് ചെയ്ത് ബാക്കി പണം മാത്രമാണ് പുതിയ കാറിനായി ഞാൻ അടച്ചത്. ഫുൾ എമൗണ്ടും അടച്ചു. ടെംപററി രസിട്രേഷൻ ചെയ്തിട്ടാണ് വണ്ട് ട്രൂ വല്യുവിന്റെ ആളുകൾ തന്നത്. പ്രോപ്പർ രജിസ്ട്രേഷന് കാത്തിരുന്നുവെങ്കിൽ അവർ പറയുന്ന ദിവസമെ എനിക്ക് വാഹനമിറക്കാൻ കഴിയു. പക്ഷെ എനിക്ക് അത് പോരായിരുന്നു. നല്ല ദിവസം നോക്കി വാഹനം ഇറക്കണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഈ ദിവസത്തിൽ എത്തിയത്.

Thara Kalyan

കൊച്ചിയിൽ നിന്നാണ് എന്റെ വണ്ടി കൊണ്ടുവന്നത്. തിരുവനന്തപുരത്തെ ഷോറൂമിൽ ബ്ലാക്ക് കളർ ഉണ്ടായിരുന്നില്ല. പന്ത്രണ്ട് വർഷം മുമ്പാണ് ഒരു കാർ ഇതിന് മുമ്പ് ഞാൻ ഷോറൂമിൽ നിന്നും ഇറക്കിയത്. സുധാപ്പൂ കാറിന്റെ കീ സ്വീകരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നി.‍ ഞാൻ ലൈസൻസ് എടുത്തത് 2009ലാണ്.

അന്ന് സൗഭാ​ഗ്യ പത്താം ക്ലാസിൽ പഠിക്കുകയാണ്. അത്രത്തോളം ലേറ്റായി ഞാൻ ലൈസൻസ് എടുക്കാൻ. അത്യാവശ്യം വന്നതുകൊണ്ടാണ് ലൈസൻസ് എടുത്തത്. ഒരിടത്തും പോകാൻ എനിക്ക് വണ്ടിയുണ്ടായിരുന്നില്ല. കൊണ്ടുപോകാൻ ആളുമുണ്ടായിരുന്നില്ല. അങ്ങനെ പല പ്രയാസങ്ങൾ വന്നപ്പോൾ ഒരു വാശിയുടെ പുറത്താണ് ‍ഡ്രൈവിങ് പഠിച്ചത്.

പഠിച്ചത് ഇന്ന് എനിക്ക് വലിയൊരു അനു​ഗ്രമായി തോന്നുന്നു. ഇനിയുള്ള തലമുറയിൽ എല്ലാവരും ഡ്രൈവിങ് പഠിച്ചിരിക്കണം. ലൈസൻസ് എടുത്തപ്പോൾ എനിക്ക് നാൽപ്പത് വയസായിരുന്നു എന്നാണ് താര ഡ്രൈവിങ് പഠിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി പറഞ്ഞത്.

ഷോറൂമിൽ നിന്നും വാഹനവുമായി താര നേരെ പോയത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കാണ്. അവിടെ വെച്ച് വാഹനപൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുതിയ വീഡിയോയിൽ താര ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷം അമ്മായിയമ്മയുടെ പുതിയ കാർ അർജുനും സഹോദരനുമെല്ലാം ടെസ്റ്റ് ഡ്രൈവ് നടത്തുന്നതും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് താരയുടെ പുതിയ നേട്ടത്തെ പ്രശംസിച്ച് എത്തിയത്.

More from Filmibeat

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X