ഒരുമിച്ച് ഒരുപാട് യാത്രകൾ... എണ്ണമറ്റ വേദികൾ, 12 വർഷത്തോളം ഞങ്ങൾക്കൊപ്പമായിരുന്നു; അമ്മയുടെ ഓർമയിൽ താര!

മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിരുന്നു നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്‍മി അമ്മ. നടി താര കല്യാണിന്റെ അമ്മയായ സുബ്ബലക്ഷ്മിക്ക് മകൾക്കുള്ളതിനേക്കാൾ പതിന്മടങ്ങ് ആരാധകരായിരുന്നു. മലയാളവും കടന്ന് ബോളിവുഡില്‍ വരെ എത്തിയ സുബ്ബലക്ഷ്മിയമ്മയെ നമുക്ക് നഷ്ടമായത് ഒരു വർഷം മുമ്പാണ്. 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയ സുബ്ബലക്ഷ്മി ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു.

ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് സീരിയൽ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് നന്ദനം സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു.

Subbalakshmi Thara Kalyan

കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. സുശാന്ത് സിങ് രജ്‌പുത് നായകനായ ദിൽ ബെച്ചാര എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ ഒരുപിടി ഓർമ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താര കല്യാൺ.

പിറന്നാൾ ആശംസകൾ അമ്മക്കിളിയെന്ന് കുറിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ പോസ്റ്റ്. സുബ്ബലക്ഷ്മിയമ്മയുടെ എഴുപതാം പിറന്നാളിന് എടുത്തതും താര കല്യാണിന്റെ സീമന്തം ഫങ്ഷന് എടുത്തതും ആദ്യമായി അവാർഡ് കിട്ടിയപ്പോൾ പകർത്തിയ ചിത്രവും അടക്കം ഉൾപ്പെടുത്തിയായിരുന്നു താര കല്യാണിന്റെ പോസ്റ്റ്.

ഇന്ന് അമ്മയുടെ ബർത്ത് ഡെയാണ്. അമ്മയുടെ എഴുപതാം പിറന്നാൾ വലിയ സെലിബ്രേഷനായിരുന്നു. വൈകീട്ട് എല്ലാവരേയും വിളിച്ച് ചേർത്ത് സൽക്കാരവുമുണ്ടായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൂട്ടുകെട്ട് എന്റെ അച്ഛനും അമ്മയും സൗ​ഭാ​ഗ്യയും തമ്മിലുള്ള കൂട്ടുകെട്ടാണ്. അവർക്ക് ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടിയും സൗഭാ​ഗ്യയായിരുന്നു. അച്ഛനും അമ്മയും അന്ന് ഞങ്ങളുടെ കൂടെ തന്നെയായിരുന്നു താമസം.

പന്ത്രണ്ട് വർഷത്തോളം അവർ നമുക്കൊപ്പമായിരുന്നു. സുധാപ്പൂവിന് ഞാൻ‌ അമ്മ ടു ആണെങ്കിൽ സൗഭാ​ഗ്യയ്ക്ക് എന്റെ അമ്മയായിരുന്നു അമ്മ വൺ. അവർ തമ്മിൽ അത്ര സ്നേഹമായിരുന്നു. പഴയ ഹിന്ദി, തമിഴ് ​ഗാനങ്ങൾ ​ഗാനമേളയിൽ അമ്മ പാടിയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് എണ്ണമറ്റ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Subbalakshmi Thara Kalyan

രാജകുടുംബവുമായും അമ്മയ്ക്ക് നല്ലൊരു അടുപ്പമുണ്ടായിരുന്നു. എല്ലാവരുടെയും പ്രിയങ്കരിയായ മുത്തശ്ശിയാണ്. എന്നും എന്റെ കാര്യത്തിൽ അമ്മയ്ക്ക് ഒരു കരുതലുണ്ടായിരുന്നു. നിറയെ അനു​ഗ്രഹങ്ങളും തന്നിട്ടുണ്ടെന്നാണ് അമ്മയെ കുറിച്ച് താര കല്യാൺ പറഞ്ഞത്. വാർധക്യസഹജമായ അവശതകൾ മൂലം ഏറെ കാലം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് അന്ത്യം സംഭവിച്ചത്.

താരയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സുബ്ബലക്ഷ്മി അമ്മയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് താരകുടുംബത്തിന്റെ ആരാധകരും എത്തി. ബോളിവുഡിൽ വരെ അഭിനയിച്ച നാഷണൽ സെൻസേഷനല്ലേ... അമ്മയുടെ ഫോട്ടോകൾ കാണുമ്പോൾ സന്തോഷവും വല്ലാത്തൊരു വിങ്ങലും മനസിൽ തോന്നുന്നു എന്നെല്ലാമാണ് കമന്റുകൾ.

More from Filmibeat

Read more about: subbalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X