മമ്മി മരിക്കുന്നതിന് മുമ്പ് ഞാൻ മരിക്കണമെന്നാണ്; മമ്മി പോയാൽ ഞാനെന്ത് ചെയ്യും?; തെസ്നി ഖാൻ

കലാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് തെസ്നി ഖാൻ, സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലുമെല്ലാം സജീവ സാന്നിധ്യമായ തെസ്നി ഖാൻ സിനിമകളിലും ശ്രദ്ധ നേടി. കരിയറിൽ അധികം സിനിമകളിൽ തെസ്നി ഖാൻ അഭിനയിച്ചിട്ടില്ല. അതേസമയം കാര്യസ്ഥൻ, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്യാൻ തെസ്നി ഖാന് കഴിഞ്ഞു. ഇതിനിടെ ബി​ഗ് ബോസിലും മത്സരാർത്ഥിയായി തെസ്നി എത്തിയിരുന്നു.

അടുത്തിടെയാണ് തെസ്നി ഖാന്റെ അടുത്ത കൂട്ടുകാരിയായ നടി സുബി സുരേഷ് അന്തരിച്ചത്. കൂട്ടുകാരിയുടെ വിയോ​ഗത്തിൽ തെസ്നി ഏറെ വിഷമിച്ചു. കരഞ്ഞ് കൊണ്ട് സുബിയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുന്ന തെസ്നിയെയാണ് അടുത്തിടെ ജനങ്ങൾ കണ്ടത്. അന്നും ഇന്നും സിം​ഗിൾ ലൈഫാണ് തെസ്നി ഖാൻ നയിക്കുന്നത്.

വിവാഹം കഴിച്ചെങ്കിലും രണ്ട് മാസത്തിനുള്ളിൽ ബന്ധത്തിൽ നിന്ന് തെസ്നി ഖാൻ പിൻമാറുകയായിരുന്നു. തന്നെ സംരക്ഷിക്കാത്ത ആളോടൊപ്പം എന്തിനാണ് കഴിയുന്നതെന്നായിരുന്നു തെസ്നി ഇതേക്കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞത്. വിവാഹം തനിക്ക് പറ്റിയ അബദ്ധമായിരുന്നെന്നും തെസ്നി ഖാൻ അന്ന് തുറന്ന് പറഞ്ഞു.

ജീവിതത്തിൽ എല്ലാവർക്കും അബദ്ധങ്ങൾ പറ്റും. അങ്ങനെ പറ്റിയ അബദ്ധമാണ് വിവാഹം. സിനിമയിലും ജീവിതത്തിലും വളരെ കരുതലോടെ ജീവിക്കുന്ന പെണ്ണാണ് ഞാൻ. പക്ഷെ എന്നിട്ടും തനിക്കങ്ങനെയൊരു അബന്ധം പറ്റിയെന്നാണ് തെസ്നി പറഞ്ഞത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തെസ്നി ഖാൻ. മാതാപിതാക്കൾ താൻ വലിയ കലാകാരിയാവാൻ ആ​ഗ്രഹിച്ചിരുന്നെന്ന് തെസ്നി പറയുന്നു.

Thesni Khan

'അവർക്ക് എത്താൻ പറ്റാത്തത് കൊണ്ടാണ് അവർ എന്നിൽ നിന്ന് ആ​ഗ്രഹിച്ചത്. എന്റെ ​ഗ്രാന്റ് ഫാദർ ഞാൻ ഡെയ്സിയിലൊക്കെ അഭിനയിച്ചപ്പോൾ പോയി കണ്ടു. എപ്പോഴാണ് നിന്നെ മാത്രം കാണുന്ന ഒരു സിനിമ വരികയെന്നൊക്കെ എന്റെ വല്യാപ്പ ചോദിക്കുമായിരുന്നു. പക്ഷെ അതദ്ദേഹത്തിന് കാണാൻ പറ്റിയില്ല. ഉപ്പച്ചിക്ക് കാണാൻ പറ്റി. മമ്മി എപ്പോഴും ഹാപ്പിയാണ്. തീരെ വർ‌ക്കില്ലാതെ വീട്ടിലിരുന്നാലും
നല്ല ബിസിയാണെങ്കിലും എന്റെ മമ്മി ഒരുപോലെയാണ്'

'എന്റെ മോൾക്ക് വർക്കില്ലെന്നൊന്നും മമ്മി പറയില്ല. മമ്മി എന്നെ കൂളാക്കും. കാരണം അമ്മ തളർന്ന് പോയാൽ നമ്മൾ പോയി. അമ്മയാണ് നമ്മുടെ എല്ലാം. മമ്മി തളരില്ല. എന്തിനാണ് വിഷമിക്കുന്നത് റേഷൻ കാർഡില്ലേ കൈയിൽ, അരി മേടിക്കാമല്ലോ എന്ന് പറയും. ഒരിക്കലും പട്ടിണി കിടക്കില്ലല്ലോ'

'ദൈവം സ്വന്തമായി ഒരു ഭവനം തന്നിട്ടുണ്ടല്ലോ. പിന്നെ എന്താ പേടിക്കാൻ. നിനക്ക് വരാനുള്ളത് നിനക്ക് വരുമെന്ന് പറയും. മമ്മിയില്ലെങ്കിൽ നിലനിൽപ്പില്ല. എന്റെ പേടിയതാണ്. മമ്മിക്ക് മുമ്പ് മരിക്കണമെന്നാണ് എന്റെ ആ​ഗ്രഹം'

Thesni Khan

'കാരണം മമ്മി പോയാൽ ഞാനെന്ത് ചെയ്യും. അങ്ങനെ സംഭവിച്ചാൽ ഞാൻ ഹാപ്പിയാണ്. മമ്മി പോയിക്കഴിഞ്ഞാൽ എന്റെ കാര്യം എനിക്ക് പറയാൻ പറ്റില്ല. അത്രയും ശക്തിയാണ് മമ്മി. മാതാപിതാ ​ഗുരു ദൈവം എന്നാണ്. നമ്മുടെ മരണം വരെ അമ്മയെ നോക്കുക. അമ്മയുടെ അനു​ഗ്രഹമുണ്ടെങ്കിലേ ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റൂ'

'പാരന്റ്സിനെ വിട്ട് കളിക്കരുത്. നമ്മളെത്ര പൊസിഷനിൽ എത്തിയാലും നമ്മളെ ജനിപ്പിച്ചവരെ പ്രൊട്ടക്ട് ചെയ്യണം,' തെസ്നി ഖാൻ പറഞ്ഞു. ബി​ഗ് ബോസ് രണ്ടാം സീസണിലാണ് തെസ്നി ഖാൻ പങ്കെടുത്തത്. അധിക നാൾ വീട്ടിൽ നിൽക്കാൻ തെസ്നിക്ക് കഴിഞ്ഞില്ല. വലിയ വഴക്കിനൊന്നും പോവാതെ ശാന്തയായ തെസ്നി ഖാനെയാണ് ബി​ഗ് ബോസ് വീട്ടിൽ കണ്ടത്.

Read more about: Thesni Khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X