എന്നെ കെട്ടിപ്പിടിച്ച് സ്‌നേഹിച്ചവർ അവിടെ മൈൻഡ് ആക്കിയില്ല! ബിഗ് ബോസ് സാമ്പത്തിക ഗുണമുണ്ടായി; തെസ്നി ഖാൻ

സ്ത്രീകള്‍ മിമിക്രി രംഗത്ത് സജീവമാകുന്നതിന് മുന്‍പേ ശ്രദ്ധേയായി മാറിയ താരമാണ് തെസ്‌നി ഖാന്‍. മിമിക്രി ലോകത്തിന് പുറമേ സിനമയിലും സീരിയലുകളിലുമൊക്കെ നടി സജീവമായിരുന്നു. ഇടയ്ക്ക് മലയാളം ബിഗ് ബോസില്‍ മത്സരിക്കാനും നടി പോയിരുന്നു. ഇതിനെ പറ്റി പറഞ്ഞ നടിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

നടി ബീന ആന്റണിയ്‌ക്കൊപ്പം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ടെലിവിഷന്‍ പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു തെസ്‌നി ഖാന്‍. ബിഗ് ബോസിലേക്ക് പോയതിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു രസകരമായ ചില അനുഭവങ്ങളും തെസ്‌നി പങ്കുവെച്ചത്.

beena-antony

ബിഗ് ബോസില്‍ ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നതെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. കുറച്ച് സൈലന്റായി പോയി. അതിനകത്ത് കുറച്ച് വൈലന്റ് ആവുകയാണ് വേണ്ടത്. പിന്നെ ഞാന്‍ നോക്കുമ്പോള്‍ പുറത്ത് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിരുന്നവര്‍ അതിനകത്ത് കണ്ടപ്പോള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ വേറെ ലെവല്‍ ഗെയിം കളിക്കുകയാണ്.

എനിക്ക് സ്‌ക്രീന്‍ സ്‌പേസ് ഇല്ലാതെയായി. എന്നോട് അവര്‍ മിണ്ടിയാല്‍ അല്ലേ സ്‌ക്രീന്‍ സ്‌പേസ് എനിക്ക് കിട്ടു. അവരൊന്നും എന്നോട ഒന്നിനും ഇല്ലായിരുന്നു. അങ്ങനെ അധികമാരോടും മിണ്ടാതെയായി. ഒരു മാസത്തോളം നിന്നതിന് ശേഷമാണ് ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയത്.

അങ്ങനൊരു ഷോ യിലേക്ക് പോയി എന്നത് കൊണ്ട് തനിക്ക് സാമ്പത്തികമായി നല്ല ഗുണം ചെയ്തു എന്ന് പറയാം. വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ പറ്റുമെന്നല്ല പറയുന്നത്. എന്നിരുന്നാലും അത്യാവശ്യത്തിനുള്ളത് അതിലൂടെ കിട്ടും. ഞാന്‍ മത്സരിച്ച സീസണ്‍ കൊവിഡ് കാരണം നിര്‍ത്തുകയായിരുന്നു. അതിന്റെ ഫിനാലെ പോലും നടത്തിയില്ല.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം നാട്ടുകാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. പണ്ട് തെസ്‌നിയെ ഞങ്ങള്‍ക്ക് അത്ര ഇഷ്ടമൊന്നും അല്ലായിരുന്നു. ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണെന്ന് പറയുന്നവരുന്നുണ്ട.

thesni-khan

ബേസിക്കലി ഞാന്‍ പാവമാണ്. അതുപോലെ തന്നെയാണ് ബിഗ് ബോസില്‍ നിന്നതും. അവിടെ അങ്ങനെ നില്‍ക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. അവിടെ നമ്മള്‍ രണ്ട് കാലില്‍ പോയി ഒറ്റക്കാലില്‍ ഗെയിം കളിക്കുകയാണ് വേണ്ടതെന്നും നടി പറയുന്നു.

ബിഗ് ബോസിലേക്ക് പോവാത്തതിനെ പറ്റി ബീന ആന്റണിയും പറഞ്ഞിരുന്നു. താനിത് വരെ ബിഗ് ബോസിലേക്ക് പോയിട്ടില്ല. അതിനൊരു കാരണമുണ്ട്. ഏഷ്യാനെറ്റിന്റെ തന്നെ ഏതെങ്കിലും നല്ല സീരിയലില്‍ ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരിക്കും. ഓരോ തവണയും പ്രധാനപ്പെട്ട റോള്‍ ആയത് കൊണ്ട് അത് ഉപേക്ഷിച്ചിട്ട് ഇതിലേക്ക് പോകാന്‍ സാധിക്കാറില്ല.

കഴിഞ്ഞ സീസണിലും എന്റെ പേര് പറഞ്ഞിരുന്നു. പക്ഷേ എനിക്കതിലേക്ക് പോവാന്‍ സാധിച്ചില്ല. ഇപ്പോള്‍ പിന്നെ ആ ഷോ യിലേക്ക് പോകാനും പേടിയാണ്. അതിനകത്ത് അതിജീവിക്കാന്‍ എനിക്ക് പറ്റുമോ എന്ന പേടിയാണ്. പിന്നെ ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ പുറത്ത് എടുക്കേണ്ടതായി വരും.

More from Filmibeat

Read more about: Thesni Khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X