ഊർമിളയുമായി പിരിഞ്ഞിട്ട് രണ്ട് വർഷം, രണ്ടാമത് വിവാഹിതനായി മൊഹ്സിൻ; കാരണങ്ങൾ ഇന്നും...
ബോളിവുഡ് നടി ഊർമിള മതോണ്ഡ്ക്കറുടെ മുൻഭർത്താവ് മൊഹ്സിൻ അക്തർ രണ്ടാമത് വിവാഹിതനായി. നിത ഭട്ട് എന്നാണ് ഭാര്യയുടെ പേര്. മൊഹ്സിൻ അക്തർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശുദ്ധമായ ഉദ്ദേശ്യവും സത്യസന്ധമായ സ്നേഹവും. നിങ്ങളുടെ ആത്മാവിനെ ശുദ്ധമായി സൂക്ഷിക്കുക. ജീവിതയാത്രയിൽ സുഖപ്പെടുത്തുക. അള്ളാഹുവിന്റെ കഥയാണ് എപ്പോഴും മികച്ചതെന്ന് വിശ്വസിക്കുക. അദ്ദേഹത്തിന്റെ ശരിയായ സമയത്ത് ആത്മാർത്ഥതയ്ക്ക് അനുഗ്രഹം നൽകും. തന്റെ സുന്ദരിയായ ഭാര്യ ജീവിതത്തിൽ പ്രകാശം കൊണ്ട് വരുന്നു എന്നാണ് മൊഹ്സിൻ അക്തർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഊർമിളയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് മൊഹ്സിൻ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്. മുംബെെ കോടതിയിൽ ഊർമിളയാണ് ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്താണ് ഇവർ പിരിഞ്ഞതിന് കാരണമെന്ന് വ്യക്തമല്ല. വിവാഹ സമയത്തേ ഊർമിളയുടെയും മൊഹ്സിന്റെയും പ്രായവ്യത്യാസം ചർച്ചയായിരുന്നു. ഊർമിളയേക്കാൾ 10 വയസ് കുറവാണ് മുഹ്സിന്. നടി ഇന്ന് അമ്പതുകാരിയാണ്. മുഹ്സിന്റെ പ്രായം നാൽപതും. വിവാഹ ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ ഊർമിള സംസാരിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം അമ്മയായി ജീവിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കൽ ഊർമിള മറുപടി നൽകി.

കുട്ടികൾ വേണമെന്നോ വേണ്ടെന്നോ തീരുമാനിച്ചിട്ടില്ല. സംഭവിക്കുകയാണെങ്കിൽ സംഭവിക്കും. എല്ലാ സ്ത്രീകളും അമ്മയാകേണ്ടത് അത്യാവശ്യമല്ല. ശരിയായ കാരണങ്ങൾക്ക് വേണ്ടിയാണ് അമ്മയാകേണ്ടത്. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷെ നമ്മുടെ സ്നേഹവും കരുതലും ആവശ്യമുള്ള ഒരുപാട് കുട്ടികൾ ചുറ്റിലുമുണ്ട്. മക്കൾ നമ്മളിൽ നിന്ന് തന്നെ ജനിക്കേണ്ടതില്ലെന്നും ഊർമിള അന്ന് പറഞ്ഞു.
2016 മാർച്ച് മൂന്നിന് സ്വകാര്യമാായി നടന്ന ചടങ്ങിലാണ് മൊഹ്സിനും ഊർമിളയും വിവാഹിതരായത്. മനീഷ് മൽഹോത്രയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ വെച്ചാണ് ഊർമിള ആദ്യമായി മുഹ്സിനെ കാണുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നു. പിരിഞ്ഞതിന് കാരണം ഇതുവരെയും ഇവർ സംസാരിച്ചിട്ടില്ല. കശ്മീരിൽ നിന്നുള്ള മുഹ്സിൻ അക്തർ മിൻ ബിസിനസുകാരനാണ്. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ഊർമിള മതോണ്ട്ക്കർ. 2018 ൽ ബ്ലാക്ക്മെയിൽ എന്ന സിനിമയിലെ ഗാന രംഗത്തിലാണ് ഊർമിളയെ പ്രേക്ഷകർ സ്ക്രീനിൽ കണ്ടത്. പിന്നീട് രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചു. സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് ഊർമിള. രാം ഗോപാൽ വർമയുടെ രംഗീല എന്ന ചിത്രത്തിലെ നായിക വേഷം ഊർമിളയുടെ കരിയറിൽ വലിയ വഴിത്തിരിവായി.
ഒരുഘട്ടത്തിൽ ഊർമിളയുടെ കരിയറിൽ വീഴ്ച വന്നു. അക്കാലഘട്ടങ്ങളിലെ ഒട്ടുമിക്ക നായിക നടിമാരെയും പോലെ പുതുമുഖങ്ങൾ വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞു. ഇന്ന് റിയാലിറ്റി ഷോകളിൽ ജഡ്ജായി ഊർമിള സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. പ്രിയ താരം വീണ്ടും സിനിമകളിൽ സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഊർമിളയുടെ സമകാലീനരായിരുന്ന പല നായിക നടിമാരും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിട്ടുണ്ട്.


Click it and Unblock the Notifications
