For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടാളും പോയിരുന്നു'; ബിജു മേനോനേയും സംയുക്തയേയും കുറിച്ച് ഊർമ്മിള ഉണ്ണി!

  |

  മാതൃകാ ദാമ്പത്യം നയിക്കുന്ന താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ആവർത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു സംയുക്ത വർമ്മ.

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ ഭാവനയെന്ന കഥാപാത്രമായാണ് സംയുക്ത വ​ർമ്മ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്.

  Also Read: മോശം സമയം!, എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കുറിപ്പുമായി രംഭ

  ജയറാമിനൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സംയുക്ത വർമ്മയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് നിരവധി മുന്‍നിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

  ഭര്‍ത്താവിനൊപ്പവും അല്ലാതെയുമൊക്കെയായി അഭിനയിക്കാനുള്ള നിരവധി അവസരങ്ങൾ വിവാഹശേഷവും സംയുക്തയെ തേടിയെത്തിയിരുന്നു.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  എന്നാല്‍ തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത വര്‍മ്മ ചിന്തിച്ചതേയില്ല. മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു താരം. കേവലം 18 ചിത്രങ്ങളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

  ഇന്നും പലരും സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് പ്രതീക്ഷിക്കുന്നുണ്ട്. വെറും നാല് വർഷങ്ങൾക്കുള്ളിലാണ് സംയുക്ത വർമ്മ പതിനെട്ട് സിനിമകളിൽ അഭിനയിച്ചത്. ഇന്നുള്ള ഒരു നായികമാർക്കും ഇത് സാധ്യമാകില്ല.

  Also Read: എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

  ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്‌ത പുത്രൻ എന്ന സിനിമയിലൂടെയായിരുന്നു ബിജു മേനോന്റെ ബിഗ് സ്ക്രീനിലേക്കുള്ള എൻട്രി. മിഖായേലിന്റെ സന്തതികൾ എന്ന ജനപ്രിയ സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ സിനിമ വെള്ളിത്തിരയിൽ പുനർജനിച്ചത്.

  ഈ-മ-യൗ, അതിരൻ എന്നീ സിനിമകളിലൂടെ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനായ പി.എഫ് മാത്യൂസ് ആയിരുന്നു ഈ സിനിമയുടെ രചന നിർവഹിച്ചത്. നടൻ പ്രേം പ്രകാശായിരുന്നു ഈ സിനിമ നിർമിച്ചത്.

  സീരിയലിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച നടീനടന്മാർ തന്നെയാണ് വെള്ളിത്തിരയിലും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇക്കാരണം കൊണ്ടായിരുന്നു ബിജു മേനോൻ എന്ന അഭിനേതാവിന്റെ ബിഗ് സ്ക്രീൻ പ്രവേശനം പെട്ടെന്ന് സംഭവിച്ചത്.

  പക്ഷെ സിനിമ പരാജയമായിരുന്നു നടൻ എന്ന നിലയിൽ യാതൊരു ഗുണവും ഈ സിനിമ ബിജു മേനോന് സമ്മാനിച്ചില്ല. പിന്നേയും കഠിന പ്രയത്നത്തിലൂടെ ബിജു മേനോൻ മലയാള സിനിമയിൽ പിടിച്ച് നിന്നു. മുമ്പ് മലയാള സിനിമ അധികം പ്രയോജനപ്പെടുത്താത്ത നടൻ ആയിരുന്നു ബിജു മേനോൻ.

  പക്ഷെ ഇന്ന് അ​ദ്ദേഹം വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ ചെയ്യുന്നുണ്ട്. അ​ദ്ദേഹത്തിന്റെ പ്രയത്നത്തിനുള്ള പരിഹാരമെന്നോണമാണ് അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്കാരം ബിജു മേനോന് ലഭിച്ചത്.

  പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഇരുവരും നേരെ ​ഗുരുവായൂരപ്പനെ കാണാനാണ് പോയത്. അതിന്റെ വിശേഷങ്ങൾ ഇരുവരുടേയും ബന്ധു ഊർമ്മിള ഉണ്ണിയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  'ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടുപേരും കൂടി പോയിരുന്നു. രണ്ടുപേരും ഗുരുവായൂരപ്പന്റെ ഭക്തരാണ്' എന്നായിരുന്നു സംയുക്തയേയും ബിജു മേനോനെയും കുറിച്ച് ഊര്‍മ്മിള ഉണ്ണി കുറിച്ചത്. ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമായാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ഗുരുവായൂരും മമ്മിയൂരും സന്ദര്‍ശിച്ചത്.

  ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. കുടുംബത്തിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ബിജു മേനോന്റേതെന്ന് നേരത്തെ ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു. ഒരു തെക്കൻ തല്ലുകേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ.

  Read more about: urmila unni
  English summary
  Actress Urmila Unni Latest Social Media Post About Biju Menon And Samyuktha Varma-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X