For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പത്തുവർഷം കൊണ്ട് ഇങ്ങനെ മാറിപ്പോകുമോ....?'; വർഷങ്ങൾ പഴക്കമുള്ള ചിത്രം കണ്ട് അമ്പരപ്പ് മാറാതെ ഊർമിള ഉണ്ണി!

  |

  അമ്മ വേഷങ്ങളും സഹനടി വേഷങ്ങളും ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അഭിനേത്രികളിൽ ഒരാളാണ് നടി ഊർമിള ഉണ്ണി. ഇപ്പോൾ താരം സിനിമയിൽ അത്ര സജീവമല്ല. നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരിയായിരുന്നു ഊർമള ഉണ്ണി.

  ഊർമിളയ്ക്ക് പക്ഷെ സിനിമയിൽ നൃത്ത പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല. സർഗത്തിൽ മനോജ്.കെ.ജയൻ അനശ്വരമാക്കിയ കുട്ടൻ തമ്പുരാന്റെ അമ്മയായി ഊർമിള പ്രേഷക പ്രശംസ പിടിച്ചുപറ്റി.

  Also Read: 25 വര്‍ഷം മുന്‍പ് സിദ്ദിഖ് ഇക്കയെ വിവാഹം കഴിച്ചു; ഇപ്പോഴും ഭാര്യയായി തുടരുന്നു, ആ കഥ പറഞ്ഞ് നടി ലെന

  പക്ഷെ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും ഊർമിളയ്ക്ക് ലഭിച്ചില്ല. കരിയർ തന്നെ മാറിമറിഞ്ഞുവെങ്കിലും ഊർമിള ഇന്നും ചില കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നുണ്ട്. ഊർമിളയുടെ പാത പിന്തുടർന്ന് മകൾ ഉത്തര ഉണ്ണിയും സിനിമയിൽ അരങ്ങേറിയിരുന്നു.

  വിവാഹത്തോടെ പക്ഷെ ഉത്തരയും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സിനിമയിൽ സജീവമല്ലാത്ത സെലിബ്രിറ്റികളെല്ലാം ഇന്ന് സോഷ്യൽമീഡിയയിൽ സജീവമാണ്. അക്കൂട്ടത്തിൽ ഒരാളാണ് ഊർമിള ഉണ്ണിയും.

  തന്റേയും കുടുംബത്തിന്റേയും മാത്രമല്ല ബന്ധുവായ സംയുക്ത വർമയുടെ വിശേഷങ്ങൾ വരെ ഊർമിള വഴിയാണ് പ്രേക്ഷകർ‌ അറിയുന്നത്. ഇപ്പോഴിത തന്റെ പത്ത് വർഷം പഴക്കമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഊർമിള ഉണ്ണി.

  പത്ത് വർഷം മുമ്പുള്ള ചിത്രവും ഇപ്പോഴത്തെ തന്റെ ഒരു ചിത്രവും പങ്കുവെച്ചാണ് തന്നിലെ മാറ്റത്തെ കുറിച്ച് ഊർമിള ഉണ്ണി സംസാരിച്ചത്. 'ഈശ്വരാ പത്തുവർഷം കൊണ്ട് ഇങ്ങനെ മാറിപ്പോകുമോ...' എന്നാണ് ആശ്ചര്യത്തോടെ ഊർമിള കുറിച്ചത്.

  തന്റെ പേരിലുള്ള ഫാൻസ് പേജിൽ വന്ന ചിത്രമാണ് പത്ത് വർഷം മുമ്പുള്ള ചിത്രമായി ഊർമിള പങ്കുവെച്ചത്. നടിയുടെ പുതിയ പോസ്റ്റ് വൈറലായതോടെ നിരവധി പ്രേക്ഷകർ കമന്റുമായി എത്തി.

  'ഇനി അടുത്ത പത്ത് വർഷം കഴിയുമ്പോൾ എന്ത് എന്ന് തൽക്കാലം ചിന്തിക്കേണ്ട, എങ്ങിനെ ഇത്രയും മാറി?, രൂപം മാറിയാലും മനസ് മാറിയില്ലല്ലോ..... അതാണ്‌ വേണ്ടത്' എന്നിങ്ങനെയെല്ലാമാണ് കമന്റ് വന്നത്.

  നർത്തകിയാവണമെന്നും നൃത്തത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ തേടിയെത്തുമെന്നും കരുതിയാണ് ഊർമ്മിള ഉണ്ണി സിനിമയിലേക്ക് എത്തിയത്.

  Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

  എന്നാൽ താരത്തെ തേടിയെത്തിയിരുന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. സിനിമയിലെത്തിയതോടെ ഊർമ്മിള ഉണ്ണിയുടെ കരിയർ മാറി മറിയുകയും ചെയ്തു. നൃത്തപരിപാടികളുമായി സജീവമായിരുന്ന ഊർമ്മിള ഉണ്ണി വിവാഹ ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

  ഹരിഹരൻ സംവിധാനം ചെയ്ത സർഗമായിരുന്നു ഊർമ്മിള ഉണ്ണിയുടെ രണ്ടാമത്തെ ചിത്രം. സർഗം സിനിമ ഇറങ്ങിയതിനുശേഷം സ്റ്റേജ് പരിപാടികൾക്കും മറ്റുമായി ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് ഊർമിള മുമ്പ് പറഞ്ഞിരുന്നു.

  ഭരതനാട്യത്തിൽ ഡിഗ്രിയെടുത്തിട്ടുണ്ട് ഊർമ്മിളയുടെ മകൾ ഉത്തര ഉണ്ണി പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. നൃത്തത്തിൽ ദേശീയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഊർമിളാ ഉണ്ണീസ് വശ്യഗന്ധി എന്ന പേരിൽ ഒരു പെർഫ്യൂം ഇപ്പോൾ താരം വിപണിയിൽ എത്തിച്ചിട്ടുണ്ട്.

  മോഹൻലാലും സുരേഷ്‌ഗോപിയും ഉൾപ്പടെയുള്ള താരങ്ങൾ ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെ കൂട്ടെന്താണെന്നും തന്നോട് ചോദിക്കാറുണ്ട്. തന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഉപയോഗിച്ചിരുന്നത്.

  തങ്ങളുടെ കോവിലകങ്ങളിൽ മുത്തശ്ശിമാർ പകർന്നുതന്ന ഒരു കൂട്ടാണ് ഇതെന്നും നടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. 'താൻ വർഷങ്ങളായി ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ പേര് വശ്യഗന്ധി എന്നാണ്.'

  'ചന്ദനതൈലത്തിന്റേയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്' എന്നാണ് വശ്യ​ഗന്ധിയെ കുറിച്ച് സംസാരിക്കവെ ഊർമിള ഉണ്ണി പറഞ്ഞിരുന്നു. അക്വേറിയം, ബ്ലാക്ക് കോഫി എന്നിവയാണ് ഊർമിള അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമകൾ.

  Read more about: urmila unni
  English summary
  Actress Urmila Unni Shared Her 10 Years Old Picture, Latest Write Up Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X