Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഈ ഫോട്ടോ കണ്ടിട്ടാണ് മാധവിക്കുട്ടി അഭിനയിക്കാൻ വിളിച്ചത്, ചിത്രം പങ്കുവെച്ച് നടി
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഊർമിള ഉണ്ണി. 1988 ൽ മാറാട്ടം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. പിന്നീട് സർഗം, കഥാപുരുഷൻ, മഴ, ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇന്നും സിനിമയിൽ സജീവമാണ്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്. ഒരു പഴയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. പണ്ട് മാധവിക്കുട്ടി ഈ ഫോട്ടോ കണ്ടിട്ടാണ് അവരുടെ ഒരു കഥ അഭിനയിക്കാൻ വിളിച്ചത്... നടന്നില്ല എന്നായിരുന്നു ഊർമിള ഉണ്ണിയുടെ കുറിപ്പ്. നടിയുടെ പോസ്റ്റും ചിത്രവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത് . മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നുവെങ്കിൽ ക്ലിക്ക് ചെയ്തേനെ പ്രത്യേകിച്ച് ആ കണ്ണുകൾ, എന്തൊരു ഭംഗിയാണ് തുടങ്ങിയ നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഊർമിള ഉണ്ണി. ദിവസങ്ങൾക്ക് മുൻപ് നൃത്തം ചെയ്യുന്നതിന്റെ പഴയ ഒരു വീഡിയോ നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 2020 ൽ ഫേസ് ബുക്കിൽ പങ്കുവെച്ച വീഡിയോ ആയിരുന്നു ഇത്. '' കുറേ കാലത്തിനു ശേഷം വെറുതെ ഒന്ന് കളിച്ചു നോക്കിയതാ ... സജിത് പള്ളിപ്പുറത്തിന്റെ ഈ പാട്ടു കേട്ടാൽ ആരും മോഹിനിയാട്ടമാടിപ്പോകും! PK മുരളീകൃഷ്ണന്റെ വരികൾക്ക് നന്ദി .എന്റെ ഉണ്ണിയേട്ടന്റെ ക്യാമറ വർക്കിനും! എന്ന് കുറിച്ച് കൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. 1962 ജൂൺ 14ന് തിരുവല്ലയിലെ നെടുമ്പുറം കൊട്ടാരത്തിൽ ജനിച്ച ഊർമിള ഉണ്ണി. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീവ അഭ്യസിച്ചിട്ടുണ്ട്.
ഏപ്രിലായിരുന്നു ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടേയും നരേഷ് നാരായണന്റേയിം വിവാഹം. 2020 ൽ നടത്താനിരുന്ന വിവാഹം കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ഏപ്രിൽ 8 ന് നടന് വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. പിന്നീട് സുഹൃത്തുക്കൾക്കും മറ്റും വേണ്ട റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടത്തിയത്.
Recommended Video
ഊർമിള ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ