മണ്ണും പെണ്ണും വിധിച്ചതാണ്, എല്ലാം തലയിൽ എഴുതിയിട്ടുണ്ട്, ഒരേ വഴിയിൽ സഞ്ചരിക്കാനുള്ള മാർ​ഗം...; ഉർവശി പറയുന്നു

നടൻ മനോജ് കെ ജയനുമായുള്ള എട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ഉർവശി പിന്നീട് ശിവപ്രസാദിന് സ്വന്തമാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2000ൽ ആയിരുന്നു ഉർവശിയുടേയും മനോജ് കെ ജയന്റേയും വിവാഹം. ഇരുവർക്കും ഒരു മകളും പിറന്നു. മനോജും ഉർവശിയും വേർപിരിഞ്ഞുവെന്നത് മലയാളികൾക്ക് അവിശ്വസനീയമായ വാർത്തയായിരുന്നു. അന്ന് വലിയ രീതിയിലുള്ള ആരോപണങ്ങളാണ് മനോജ് കെ ജയൻ ഉർവശിക്ക് എതിരെ ഉന്നയിച്ചത്.

കുഞ്ഞിന്റെ സംരക്ഷണം പിന്നീട് മനോജഡ് കെ ജയനായിരുന്നു. വിവാഹമോചനത്തിനുശേഷം നാല് വർഷത്തോളം ഉർവശിയുടേത് ഒറ്റപ്പെട്ട ജീവിതമായിരുന്നു. 2013ൽ ആയിരുന്നു ശിവപ്രസാദുമായുള്ള ഉർവശിയുടെ വിവാഹം. ഇരുവർക്കും ഇഷാൻ പ്രജാപതി എന്നൊരു മകനുണ്ട്. മനോജ് കെ ജയനും പിന്നീട് മറ്റൊരു ജീവിതത്തിലേക്ക് കടന്നു.

Actress Urvashi

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഉർവശിയും ശിവപ്രസാദും. ജനനം മരണം വിവാഹം എന്നിവ നമ്മൾ ജനിക്കും മുമ്പ് തലയിൽ എഴുതിയ കാര്യങ്ങളാണെന്നാണ് ഉർവശി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ലവ് മാരേജാണോയെന്ന് ചോദിച്ചാൽ... പ്രത്യേക കാര്യങ്ങളും സാഹചര്യങ്ങളും കൊണ്ട് വളരെ പക്വതയോടെ എടുത്ത തീരുമാനമാണ്. അതൊരു നല്ല തീരുമാനമായിരുന്നു. ഒരു നിയോ​ഗമാണ്.

കാരണം ജനനവും മരണവും വിവാഹവും എന്ന് പറയുന്നത് നമ്മൾ ജനിക്കും മുമ്പ് നമ്മുടെ തലയിൽ എഴുതിയ കാര്യങ്ങളാണ്. ഇത് മൂന്നിനും നമ്മൾ വിചാരിച്ചാൽ മാറ്റമുണ്ടാകില്ല. ജനിച്ചുവെന്നതിനെ ജനിച്ചിട്ടല്ലെ കേട്ടോ... മായ്ച്ച് കളയൂവെന്ന് പറഞ്ഞാൽ മാറ്റാൻ പറ്റില്ല. മരിച്ചൂവെന്ന് പറഞ്ഞാൽ മരിച്ചുവെന്ന് തന്നെയാണ്. അവിടെ ജനിച്ചൂവെന്ന് അർത്ഥമില്ല.

അതുപോലെ തന്നെയാണ് വിവാഹവും. എന്റെ സഹോദരന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് എന്റെ ഭർത്താവ്. കറക്ട് ജോഡിയെ കിട്ടുന്നതല്ല. അങ്ങനെ ആയി വരുന്നതാണ്. എന്റെ കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും മക്കളായ ഞങ്ങൾക്കും എല്ലാം ഒരേ അഭിപ്രായമാണ്. വ്യത്യസ്തമായതില്ല. അത് യോജിച്ച് വരുന്നതാണ്. കല ചേച്ചി അഭിപ്രായം പറഞ്ഞാൽ മറ്റുള്ളവരും അത് അം​ഗീകരിക്കും. അതുപോലെ തന്നെയാണ് ഞങ്ങളും ഇപ്പോൾ.

ഒരാളുടെ അഭിപ്രായം എല്ലാവരും അം​ഗീകരിക്കുമെന്ന ഉർവശി പറയുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. മണ്ണും പെണ്ണും വിധിച്ചതാണ് എന്നതാണ് അത്. നമ്മൾ എത്ര വിചാരിച്ചാലും ചില സ്ഥലം നമുക്ക് വാങ്ങാൻ കഴിയില്ല. കല്യാണവും അതുപോലെയാണെന്നായിരുന്നു ശിവപ്രസാദിന്റെ മറുപടി. മണ്ണും പെണ്ണുമൊക്കെ നമ്മൾ ഒന്നും വിചാരിച്ചപോലെ നടക്കണമെന്നില്ല. പ്രേമിച്ചവർ എല്ലാം വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഇരുപത് ശതമാനം പോലും വിവാഹം എല്ലാ മതത്തിലും നടക്കില്ല.

Actress Urvashi Husband Shivaprasad

ആർക്ക് ആരെ എന്നത് ഈശ്വരൻ തീരുമാനിക്കുന്നതാണ്. എന്റെ ഭാ​ര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം കൂട്ടുകുടുംബമാണ്. അവൾ മുമ്പ് കൂട്ടുകുടുംബം പോലെ ജീവിച്ചതാണ്. ഇത് ഞാൻ പഠിക്കണം. കാരണം ഭാര്യയ്ക്ക് ഇഷ്ടമാണ്. അതൊരു വലിയ കാര്യമാണ്. അതുപോലെ എന്തെങ്കിലും കാര്യങ്ങൾ ഇഷ്ടമല്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതും ഓർത്ത് വെയ്ക്കണം. ഒരേ വഴിയിൽ സഞ്ചരിക്കാൻ ഇതാണ് മാർ​ഗം.

എന്റെ വീട്ടിലേക്ക് ഞാൻ പോകുമ്പോൾ ഒരു വലിയ പട വരും എന്നെ കാണാൻ. അങ്ങനൊരു കൂട്ടായ്മ ഇഷ്ടമായതുകൊണ്ട് ഉർവശിയും അത് ആസ്വദിക്കും. ഭാര്യ റിസർവ്ഡായിരുന്നുവെങ്കിൽ ഞാനും അങ്ങനെയായി മാറേണ്ടി വന്നേനെ എന്നും ശിവപ്രസാദ് പറഞ്ഞു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X