ഈ കുട്ടിയാണോ ആ ഗുണ്ടുമണി, ആണ്‍കുട്ടിയെ പോലെ ഉണ്ട്! ഞെട്ടിക്കുന്ന മേക്കോവര്‍ ചിത്രങ്ങളുമായി ഉര്‍വശിയുടെ മകൾ
മലയാളത്തില്‍ നിന്നും അതിവേഗം സിനിമയില്‍ നായികയായി പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള താരപുത്രിയാണ് തേജാലക്ഷ്മി. നടന്‍ മനോജ് കെ ജയന്റെയും നടി ഉര്‍വശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മോഡലിങ്ങിലേക്കും അഭിനയത്തിലേക്ക് ഒക്കെ ചുവടുറപ്പിക്കാനാണ് താരപുത്രി ശ്രമിക്കുന്നത്.
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ തേജാലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്. ചെറിയ പ്രായം മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള തന്റെ ജീവിതത്തിലെ പല ഘട്ടത്തിലുമുള്ള ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ ആയിരുന്നു തേജാലക്ഷ്മി പങ്കുവെച്ചത്.

ചെറിയ പ്രായത്തില്‍ വളരെ ക്യൂട്ട് ആയിരുന്നെങ്കില്‍ പിന്നീട് വളരുന്നതിനനുസരിച്ച് ഗുണ്ടുമണിയെ പോലെ മാറിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും മറ്റുമൊക്കെ തടിച്ചു ഉരുണ്ടാണ് തേജാലക്ഷ്മി ഇരുന്നത്. എന്നാല്‍ അതില്‍നിന്ന് ഇന്നത്തെ ലുക്കിലേക്കുള്ള മാറ്റം ഒരു പരിവര്‍ത്തനമാണെന്നാണ് താരപുത്രി പറയുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ ഈ വീഡിയോ കണ്ട് ആരാധകരും ഞെട്ടി. ഇത്രയും വലിയൊരു മേക്കവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്ങനെ ഈ ലുക്കിലേക്ക് എത്താന്‍ പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 'ചുന്ദരി കുഞ്ഞേ' എന്ന് വിളിച്ചാണ് നടി ബീന ആന്റണിയും എത്തിയിരിക്കുന്നത്.
ഈ ചിത്രങ്ങളൊക്കെ ഇഷ്ടപ്പെട്ടു എന്നിരുന്നാലും ഡയറ്റ് പ്ലാന്‍ എന്താണെന്ന് വെളിപ്പെടുത്തണം, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എടുത്ത കഠിനപ്രയത്‌നമാണെന്ന് മനസ്സിലായി തുടങ്ങി നിരവധി ആളുകളാണ് തേജയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഇതിനിടെ ചില വിമര്‍ശനാത്മകമായ കമന്റുകളും ഉണ്ടായിരുന്നു. നിങ്ങള്‍ ശരിക്കും ഒരു ആണ്‍കുട്ടിയെ പോലെ ഉണ്ടായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. 'യാര് അന്ത പയ്യന്‍' എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ വീഡിയോയ്ക്ക് തേജ ഇട്ടത്. ഈ പാട്ട് ശരിക്കും നിങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

അതേസമയം തന്റെ മകളെപ്പറ്റി അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉര്‍വശി തുറന്നു സംസാരിച്ചിരുന്നു. 'മോള് പഠിച്ച നല്ല ജോലിയൊക്കെ നേടി ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകണമെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. അവള്‍ പഠിക്കാന്‍ നല്ല മിടുക്കിയായിരുന്നു. പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലിയും ചെയ്തു.
നടിയുടെ മകള്‍ എന്ന ലേബലിലല്ല കുഞ്ഞാറ്റ വളര്‍ന്നത്. ആ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ പഠനവും ജോലിയുമൊക്കെ നേടിയിട്ടുള്ള ജീവിതം തന്നെയായിരുന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന് അവളോട് ചോദിച്ച് തുടങ്ങി. ഇതോടെയാണ് സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. ഇപ്പോള്‍ അവള്‍ സീരിയസ് ആയി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും', ഉര്‍വശി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications