അമ്മയെ കൂടി മനസിലാക്കാൻ മകളെ അച്ഛൻ പഠിപ്പിച്ചതിന്റെ ​ഗുണം, മഞ്ജുവിനും ഇങ്ങനൊരു ദിവസം വരും; മകൾക്കൊപ്പം ഉർവശി

By Desk

മാതാപിതാക്കൾ വേർപിരിയുമ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതും വിഷമങ്ങളും മാനസീക സംഘർഷങ്ങളും അനുഭവിക്കേണ്ടി വരുന്നതും കുഞ്ഞുങ്ങൾക്കാണ്. അത്തരമൊരു സാഹചര്യത്തിലൂടെ കുട്ടിക്കാലത്ത് കടന്നുപോകേണ്ടി വന്ന കുഞ്ഞാണ് മനോജ് കെ ജയന്റേയും ഉർവശിയുടേയും മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി. ഏറെ കാലത്തെ പ്രണയത്തിനുശേഷം 2000ത്തിൽ ആയിരുന്നു ഇരുവരുടേയും വിവാഹം. എട്ട് വർഷത്തോളം ഒരുമിച്ച് ജീവിച്ചു.

മകൾ പിറന്നശേഷം അഭിനയത്തിൽ നിന്ന് വരെ ഉർവശി ഇടവേളയെടുത്തിരുന്നു. കുഞ്ഞിനൊപ്പം ഏറെനേരം ചിലവഴിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇരുവരുടേയും വേർപിരിയൽ അക്കാലത്ത് വലിയ രീതിയിൽ ചർച്ചയാവുകയും വിവാദമാവുകയും ചെയ്ത ഒന്നായിരുന്നു. വളരെ മോശമായ തരത്തിൽ രണ്ടുപേരുടേയും സ്വകാര്യ ജീവിതം മാധ്യമങ്ങളിൽ ചർച്ചയാവുകയും തലക്കെട്ടായി മാറുകയും ചെയ്തു.

Actress Urvashi
Photo Credit: Urvashi / Manju Warrier

ഉർവശിക്ക് എതിരെ ​ഗുരുതരമായ ആരോപണങ്ങളായിരുന്നു മനോജ് കെ ജയൻ ഉന്നയിച്ചത്. മദ്യത്തിന് അടിമയാണെന്ന് മനോജ് കെ ജയൻ നടിയെ കുറിച്ച് പറയുന്ന വീഡിയോ ഇപ്പോഴും സോഷ്യൽമീ‍ഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉർവശിയുടെ ദുശീലങ്ങളെ കുറിച്ച് മനോജ് കെ ജയന് പരാതി ഉണ്ടായിരുന്നതുകൊണ്ട് തന്നെ മകളുടെ സംരക്ഷണം കോടതി മനോജ് കെ ജയനാണ് നൽകിയിരുന്നത്.

കുഞ്ഞിനെ ചെറിയ പ്രായം മുതൽ കുഞ്ഞാറ്റയെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം മനോജ് കെ ജയനാണ്. അടുത്ത കാലത്താണ് തേജലക്ഷ്മി ഉർവശിക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയത്. ചെന്നൈയിൽ സെറ്റിൽഡായ ഉർവശിക്ക് രണ്ടാം വിവാഹത്തിൽ ഒരു മകൻ കൂടിയുണ്ട്. അമ്മയെ കാണുന്നതിൽ നിന്നോ സംസാരിക്കുന്നതിൽ നിന്നോ അന്നും ഇന്നും മനോജ് കെ ജയൻ മകളെ തടഞ്ഞിട്ടില്ല.

കുട്ടിക്കാലത്ത് ലഭിക്കാതെ പോയ അമ്മയുടെ സ്നേഹം പതിന്മടങ്ങായി ഇപ്പോൾ തേജലക്ഷ്മിക്ക് ഉർവശി എന്ന അമ്മ വാരിക്കോരി നൽകുന്നുണ്ട്. ഇത്തവണത്തെ തിരുവോണം മകൾക്കൊപ്പം ആഘോഷിച്ചതിന്റെ സന്തോഷം വീഡിയോ പങ്കുവെച്ച് ഉർവശി ആരാധകരെ അറിയിച്ചു. എന്റെ സുന്ദരിയായ മകൾക്കൊപ്പം ദുബായിൽ ഓണം ആഘോഷിച്ചുവെന്ന തലക്കെട്ടോടെയാണ് ഉർവശി വീഡിയോ പങ്കിട്ടത്. മകൾക്ക് തിരുവോണ സദ്യ വാരിക്കൊടുക്കുന്ന ഉർവശിയെ വീഡിയോയിൽ കാണാം.

അച്ചുവിന്റെ അമ്മയിലെ എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവാ സോങിനൊപ്പമായിരുന്നു ഉർവശിയുടെ വീഡിയോ. ആ​ദ്യമായാണ് ഇങ്ങനൊരു വീഡിയോ നടി പങ്കുവെക്കുന്നത് എന്നതുകൊണ്ട് തന്നെ വളരെ വേ​ഗത്തിൽ വൈറലായി. തെന്നിന്ത്യൻ സിനിമയിലെ താരങ്ങളെല്ലാം ഇരുവരുടേയും വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് എത്തി.

Actress Urvashi
Photo Credit: Urvashi / Manju Warrier

ദുബായ്ക്ക് അമ്മയ്ക്കൊപ്പം പറക്കും മുമ്പ് അച്ഛൻ മനോജ് കെ ജയനൊപ്പവും കുഞ്ഞാറ്റ ഓണം ആഘോഷിച്ചിരുന്നു. കുടുബചിത്രം നടൻ സോഷ്യൽമീഡിയയിൽ പങ്കിട്ടത് വൈറലായിരുന്നു. അമ്മയെ കൂടി മനസിലാക്കാൻ മകളെ അച്ഛൻ പഠിപ്പിച്ചതിന്റെ ​ഗുണമാണ് ഇന്ന് ഇങ്ങനൊരു നിമിഷം ഉർവശിക്ക് ലഭിക്കാൻ കാരണമെന്നായിരുന്നു ചിലർ കുറിച്ച കമന്റുകൾ. അമ്മ അമ്മയാണ്... നടി ഉർവശിയെ അനാവശ്യമായി അന്ന് എല്ലാവരും കുറ്റപ്പെടുത്തി. ഇന്ന് ദൈവം തന്റെ ശക്തമായ കൃപയാൽ അവരെ ഉയർത്തി.

ആർക്കും അവരെ നിരാശപ്പെടുത്താനോ തളർത്താനോ കഴിയില്ല. സത്യം എപ്പോഴും ജയിക്കും. അമ്മയുടെയും മകളുടെയും ബന്ധം എന്നെന്നേക്കുമായി അനുഗ്രഹിക്കപ്പെടട്ടെ എന്നും കമന്റുകളുണ്ട്. ഇതുപോലെ ഒരു ദിവസം മഞ്ജു വാര്യരുടെ കൂടി ലൈഫിൽ കടന്നുവരട്ടെ. അങ്ങനൊരു ദിവസത്തിനായി കാത്തിരിക്കുന്നു. മഞ്ജുവും മീനാക്ഷിയും ഒരുമിച്ച് സമയം ചിലവഴിക്കാൻ അർഹതയുള്ളവരാണ് എന്നിങ്ങനേയും കമന്റുകളുണ്ട്.

കുഞ്ഞാറ്റയും മീനാക്ഷിയും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. മീനാക്ഷിയുടെ ഇൻസ്റ്റ സ്റ്റോറിയിൽ ഇടയ്ക്ക് കുഞ്ഞാറ്റ പ്രത്യക്ഷപ്പെടാറുമുണ്ട്. അതേസമയം ആദ്യ സിനിമയുടെ തിരക്കുകളിൽ കൂടിയാണ് കുഞ്ഞാറ്റ. സുന്ദരിയായവൾ സ്റ്റെല്ല എന്നാണ് സിനിമയുടെ പേര്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X