'അച്ഛന്റെയും അമ്മയുടെയും വഴിയേ..., കുറച്ചുനാൾ ജോലി ചെയ്തു... ഇനി സിനിമയാണ് സ്വപ്നം'; ഉർവശിയുടെ മകൾ പറഞ്ഞത്!

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികയാണ് ഉർവശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. അടുത്തിടെയാണ് താരം ഇൻസ്റ്റ​ഗ്രാമിലേക്ക് എത്തിയത്. പിന്നാലെ കുടുംബത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെക്കാൻ തുടങ്ങി. ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുടുംബചിത്രങ്ങല്ലാം തന്നെ വൈറലാണ്.

ഉർവശിയുടെ ഭർത്താവ് ശിവനും മകൻ ഇഷാനുമൊപ്പം മകൾ കുഞ്ഞാറ്റയും എല്ലാം താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന ഓമനപ്പേരുള്ള തേജാലക്ഷ്മി. അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറിയാണ് കുഞ്ഞാറ്റയുടെ താമസം. ഉർവശി ഏത് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയാലും ഇപ്പോൾ മകളെയും ഒപ്പം കൂട്ടാറുണ്ട്.

 Urvashi

കഴിഞ്ഞ ദിവസം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ ഉർവശി എത്തിയപ്പോൾ ഒപ്പം മകൾ കുഞ്ഞാറ്റയുമുണ്ടായിരുന്നു. അണിഞ്ഞൊരുങ്ങി സുന്ദരിയായി അമ്മയ്ക്കൊപ്പം കാറിൽ ഉദ്ഘാടന വേദിയിലേക്ക് എത്തുന്നതും പരിപാടികൾക്കുശേഷം മടങ്ങിപ്പോകുന്നതുമായ കുഞ്ഞാറ്റയുടെ ദൃശ്യങ്ങൾ വൈറലാണ്. പരിപാടികൾക്കുശേഷം ഉർവശി ചെന്നൈയിലേക്ക് മടങ്ങിപ്പോയി.

യാത്ര തിരിക്കും മുമ്പ് മകളെ ഭദ്രമായി തന്റെ സഹപ്രവർത്തകരുടെ കയ്യിൽ ഏൽപ്പിച്ചാണ് ഉർവശി മടങ്ങിയത്. നടി കുക്കുവിനെയാണ് ഉർവശി മകളെ ഏൽപ്പിച്ചത്. പോകും മുമ്പ് കുഞ്ഞാറ്റയെ ഉർവശി കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് കുഞ്ഞാറ്റ അവിടെ വെച്ച് മാധ്യമങ്ങോട് സംസാരിക്കുകയും ചെയ്തിരുന്നു. 'ഞാൻ ഇപ്പോൾ കൊച്ചിയിലുണ്ട്. പയ്യെ സിനിമ മോഹങ്ങളൊക്കെയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിൻതുണയുമൊക്കെ വേണം. ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്യാൻ തുടങ്ങിയിട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകളിലാണ്. പയ്യെ എന്തെങ്കിലും കിട്ടിയാൽ ചെയ്യാനാണ് ആഗ്രഹം. അമ്മയുടെയും അച്ഛന്റെയും പാത അങ്ങനെയാണല്ലോ.'

'അപ്പോൾ അതിലേക്ക് തിരിയാൻ തന്നെയാണ് തീരുമാനം. ഉടനെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാൽ അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നേ പറയാനൊക്കു. മീഡിയ സ്റ്റഡീസ് ആൻഡ് സൈക്കോളജിയാണ് പഠിച്ചത്. കുറച്ചുനാൾ ജോലി ചെയ്തു. ഇപ്പോൾ സിനിമ മോഹവുമായി നടക്കുന്നു', എന്നാണ് കുഞ്ഞാറ്റ സിനിമയിലേക്ക് തിരിയാൻ താൻ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.

 Urvashi

സ്ത്രീകൾ സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യം പിടിച്ചുവാങ്ങിക്കണമെന്നാണ് ഉർവശി രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതുണ്ട്. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്ത് പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി പറഞ്ഞു.

ഉർവശിയ്ക്ക് ആദ്യ ഭർത്താവ് നടൻ മനോജ് കെ ജയനിലുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ മനോജ് കെ ജയനുമായി ബന്ധം വേർപെടുത്തിയ ഉർവശി 2013ലാണ് ശിവനെ വിവാഹം ചെയ്യുന്നത്. ഉർവശിയുടെ ഭർത്താവിനും മകനുമായി നല്ല ബന്ധമാണ് കുഞ്ഞാറ്റയ്ക്ക്.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X