'എനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനം, ആഘോഷം വൈകിയതിന് ദൈവത്തിന് നന്ദി പറയുന്നു'; ഉർവശിയുടെ മകൾ!

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഓളം സൃഷ്ടിക്കുകയും ഇപ്പോഴും കേന്ദ്രകഥാപാത്രങ്ങൾ അടക്കം ചെയ്ത് ബി​ഗ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയും ചെയ്യുന്ന നടിയാണ് ഉർവശി. നടിയുടെ പഴയ സിനിമകൾ കണ്ടവരാരും ഇന്നത്തെ യുവനടിമാരുടെ സൗന്ദര്യത്തിൽ മയങ്ങില്ല. യാതൊരു മേക്കപ്പുമില്ലാതെ തന്നെ ചിരിയും കുസ‍ൃതി നിറഞ്ഞ സംസാരവും കൊണ്ട് ഉർവശി പ്രേക്ഷകരെ ആരാധകരാക്കി.

നടൻ മനോജ് കെ ജയനെ പിന്നീട് ഉർവശി പ്രണയിച്ച് വിവാഹം ചെയ്തപ്പോൾ മലയാളികൾക്ക് നടിയോടുള്ള ഇഷ്ടം വർധിച്ചു. ഒരു കാലത്ത് ഉർവശി-മനോജ് കെ ജയൻ ജോഡി ആരാധകർ ഒരുപാട് സെലിബ്രേറ്റ് ചെയ്തിരുന്നു. എന്നാൽ വൈകാതെ ഇരുവരും വിവാ​ഹമോചിതരായി. ഉർവശിയോടും മനോജ് കെ ജയനോടും മലയാളികൾക്കുള്ള സ്നേഹമാണ് ഇന്ന് ഇരുവരുടെയും മകൾ തേജലക്ഷ്മിക്കും ലഭിക്കുന്നത്.

Urvashi

മനോജ് കെ ജയന്റെ സംരക്ഷണയിലാണ് തേജലക്ഷ്മിയെന്ന കുഞ്ഞാറ്റ വളരുന്നത്. അമ്മയുടെ പകർപ്പാണ് തേജാലക്ഷ്മി. കുഞ്ഞാറ്റയുടെ കുസൃതിയും ചുറുചുറുക്കുള്ള പ്രകൃതവും ചിരിയും കാണുമ്പോൾ ഉർവശിയുടെ ചെറുപ്പം പ്രതിഫലിക്കാറുണ്ടെന്നാണ് ആരാധകർ പറയാറ്. ഉർവശി അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നത്. തേജാലക്ഷ്മിയും സോഷ്യൽമീഡിയയിൽ ആക്ടീവാണ്.

ഉർവശിയുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ തേജ നിറസാന്നിധ്യമാണ്. അമ്മയും മകളും പരസ്പരം ഫോളോ ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ തേജാലക്ഷ്മി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനം... പിറന്നാൾ ആഘോഷം വൈകിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നായിരുന്നു കുഞ്ഞാറ്റ കുറിച്ചത്.

ഫോട്ടോയിലും വീഡിയോയിലും കുഞ്ഞാറ്റയ്ക്കൊപ്പമുള്ളത് ബോളിവുഡ് യുവസുന്ദരൻ വരുൺ ധവാനാണ്. പിറന്നാൾ ആഘോഷിക്കാൻ കൊച്ചിയിലെ ഒരു ലക്ഷ്വറി ഹോട്ടലിലെ റെസ്റ്റോറന്റിൽ പോയപ്പോഴാണ് കുഞ്ഞാറ്റ അപ്രതീക്ഷിതമായി വരുൺ ധവാനെ കണ്ടുമുട്ടിയത്. പിന്നെ ഒട്ടും വൈകിയില്ല ഒപ്പം നിന്നൊരു സെൽഫി പകർത്തി.

സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന വരുൺ ധവാന്റെ വീഡിയോയും കുഞ്ഞാറ്റ പങ്കിട്ടിട്ടുണ്ട്. സെലിബ്രിറ്റികൾ കേരളത്തിൽ എത്തുമ്പോൾ തങ്ങാറുള്ള ഒരു പ്രമുഖ ഹോട്ടലാണ് കൊച്ചി മാരിയറ്റ് ഹോട്ടൽ. പ്രിയ താരത്തെ നേരിൽ കാണാനായതിന്റെ സന്തോഷവും ആകാംഷയും അത്ഭുതവുമെല്ലാം കു‍ഞ്ഞാറ്റയുടെ മുഖത്തുണ്ടായിരുന്നു.

Urvashi

നിരവധി പേരാണ് തേജാലക്ഷ്മിയുടെ ഫോട്ടോയ്ക്ക് കമന്റുകളും ലൈക്കുമായി എത്തിയത്. ഇരുപത്തിരണ്ടുകാരിയായ തേജാലക്ഷ്മി പഠനം പൂർത്തിയാക്കി ജോലിയും യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ്. ഉർവശിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയപ്പോൾ മകളുടെ സംരക്ഷണ അവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു.

ആദ്യ വിവാഹബന്ധം തർന്നതിനാൽ 2013 നവംബർ മാസത്തിലാണ് ഉർവശിയും ശിവപ്രസാദും ജീവിതത്തിൽ ഒന്നിച്ചത്. തൊട്ടടുത്ത വർഷം ഇരുവർക്കും ഇഷാൻ എന്നൊരു മകൻ പിറന്നു. എട്ടര വയസുകാരനാണ് ഇഷാൻ. കുഞ്ഞാറ്റ തന്റെ നിലയിൽ തന്നെ ഫേമസായ താരപുത്രിയാണ്. ടിക് ടോക്ക് സജീവമായിരുന്ന നാളുകളിൽ കുഞ്ഞാറ്റ വീഡിയോകളുമായി എപ്പോഴും സജീവമായിരുന്നു.

അമ്മയുടെയും വല്യമ്മ കല്പനയുടെയും ഡയലോഗുകൾ പുഷ്പം പോലെ പറഞ്ഞ് കുഞ്ഞാറ്റ ഫോളോവേഴ്‌സിനെ ആ സമയത്ത് നേടി. അച്ഛനും അമ്മയും കലാകാരന്മാരായതുകൊണ്ട് തന്നെ കുഞ്ഞാറ്റയും അടുത്തുള്ള വർഷങ്ങളിൽ സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷ മലയാളികൾക്കുണ്ട്. കൽപനയുടെ മകൾ ശ്രീമയി സിനിമ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയുമായി പിരിഞ്ഞശേഷം ആശയെയാണ് മനോജ് കെ ജയൻ വിവാ​ഹം ചെയ്തത്. 2011ലാണ് മനോജ് കെ ജയൻ ആശയെ വിവാ​ഹം ചെയ്തത്. ഇരുവർക്കും പിന്നീട് ഒരു മകൻ പിറന്നു.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X