എന്തോ അപാകത തോന്നുന്നു, 56 വയസിൽ തപ്പി തടഞ്ഞ് നടത്തം തുടങ്ങി; വിധിക്കാനും അപമാനിക്കാനും നമ്മളാരാണ്; കുറിപ്പ്!

സോഷ്യൽമീഡിയകളും ഓൺലൈൻ മീഡിയയും സജീവമായശേഷമാണ് സെലിബ്രിറ്റീസിന്റെ വ്യക്തി ജീവിതം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയതും സൈബർ ബുള്ളിയിങ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പലരുടേയും ജീവിതത്തെ ബാധിച്ച് തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം നടി ഉർവശി ക്ഷേത്ര ദർശനത്തിന് എത്തിയ വീഡിയോ വൈറലായിരുന്നു. അന്നത്തെ വീഡിയോകൾ വൈറലായപ്പോൾ ഉർവശിയുടെ നടത്തെ അടക്കം വിമർശിച്ച് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കുഞ്ഞ് അവൾക്കൊരു ഒബ്സഷനായി മാറി, വിസിറ്റിന് ആളുകൾ വരുന്നത് പോലും ചിഞ്ചുവിന് ഇഷ്ടമായിരുന്നില്ല; മിഥുൻ രമേശ്
കുഞ്ഞ് അവൾക്കൊരു ഒബ്സഷനായി മാറി, വിസിറ്റിന് ആളുകൾ വരുന്നത് പോലും ചിഞ്ചുവിന് ഇഷ്ടമായിരുന്നില്ല; മിഥുൻ രമേശ്

ഭർത്താവിന്റെ കൈപിടിച്ച് നടന്നതിനായിരുന്നു താരത്തിനെ വിമർശിച്ച് ചിലർ കമന്റുകൾ കുറിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ നെ​ഗറ്റീവ് കമന്റുകൾ ഇട്ടവ​ർക്കെതിരെ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു...

Actress Urvashi

അൽപം വിഷമത്തോട് കൂടിയൊരു കാര്യം പറയാം. ഇന്ന് ഞാനൊരു വീഡിയോ കണ്ടു. നടി ഉർവശിയും അവരുടെ ഭർത്താവും ചേർന്നൊരു ക്ഷേത്രം സന്ദർശിക്കുന്നു. തന്റെ ഭർത്താവിനൊപ്പം അല്പം പതുക്കെയാണ് ഉർവശി നടക്കുന്നത്. വേഗത്തിൽ നടക്കാൻ പ്രയാസമുണ്ടെന്ന് കാഴ്ച്ചയിൽ തന്നെ വ്യക്തം. പക്ഷെ അതിന് താഴെ വന്ന കമന്റ്സാണ് അസഹനീയമായത്.

ഇവർക്ക് എന്തോ ഒരു അപാകത തോന്നുന്നു. ഈ ഉർവശി എന്തിനാ 90 വയസുള്ള അമ്മൂമ്മയെ പോലെ നടക്കുന്നെ. കുറച്ച് സ്മാർട്ട്ായി നടക്കൂ ചേച്ചി. ഉർവശിക്ക് അത്ര പ്രായം ഒന്നുമായിട്ടില്ല. എന്നിട്ടും വയസത്തി നടക്കുന്ന പോലെ നടക്കുന്നത് കാണുമ്പോൾ എന്തോ പോലെ തോന്നുന്നു. 56 വയസിൽ തപ്പി തടഞ്ഞ് നടത്തം തുടങ്ങി എന്നിങ്ങനെ പോകുന്ന കമന്റ്സ് കണ്ടിട്ട് എനിക്കെന്തോ വിഷമം തോന്നി.

എത്ര വെളുപ്പിച്ചാലും വെളുക്കില്ല, ചേട്ടൻ മരിച്ചതോടെ തറവാട് വീടിന് കുറുകെ മതിൽ; കാണിച്ചത് ദ്രോഹം: ശാന്തിവിള
എത്ര വെളുപ്പിച്ചാലും വെളുക്കില്ല, ചേട്ടൻ മരിച്ചതോടെ തറവാട് വീടിന് കുറുകെ മതിൽ; കാണിച്ചത് ദ്രോഹം: ശാന്തിവിള

എന്തിനാണ് ഒരാളുടെ നടത്തം തൊട്ട് എല്ലാത്തിനെയും ഇത്രയും വൃത്തികെട്ട കമന്റ്സ് കൊണ്ട് വിലയിരുത്തുന്നത്?. അല്ലെങ്കിലും ഒരു മനുഷ്യന്റെ നടത്തം, ശരീരഭാഷ, വേഗം-മാന്ദ്യം ഇതൊക്കെ വിലയിരുത്തി അവരുടെ മൂല്യവും ആരോഗ്യവും പ്രായവും വരെ വിധിയെഴുതുന്ന മനോഭാവം എത്ര മോശമാണെന്ന് ഓന്നോർക്കണം. അത് സ്ത്രീ ശരീരത്തെ വയസ്സാകുന്നതിനെ മന്ദഗതിയെ തുടങ്ങി പലതിനേയും അപമാനിക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്നത്തിന്റെ ഭാഗം തന്നെയാണ്.

പിന്നെ ഒരാൾക്ക് നടക്കാൻ പ്രയാസം അനുഭവപ്പെടുന്നത് മുട്ടുവേദന, സന്ധിവേദന, കാൽപ്പാദ പ്രശ്നങ്ങൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ട്, മരുന്നുകളുടെ പാർശ്വ ഫലങ്ങൾ, ഹോർമോണൽ മാറ്റങ്ങൾ, ശാരീരിക തളർച്ച, എന്നിങ്ങനെ പലതരം കാരണങ്ങൾ കൊണ്ടാകാം. ഇനി അതൊന്നുമില്ലെങ്കിലും പങ്കാളിയുടെ കൂടെ നടക്കുമ്പോൾ സ്വാഭാവികമായി വേഗം കുറയുന്നതുമാകാം.

Actress Urvashi

കാരണമെന്തായാലും ശരി... അത് ചികയേണ്ട കാര്യം നമുക്കില്ല. അത്ര തന്നെ. അതായത് ഉർവശി നടക്കുന്നത് നമുക്ക് കാണാം. ആ കാഴ്ചയെ അനുഭവിക്കാം. അല്ലാതെ അതിനെ വിധിക്കാനും അപമാനിക്കാനുമൊക്കെ നമ്മളാരാണ്?. അല്ലെങ്കിലും ഈ കാണുന്നതും വിധിക്കുന്നതും തമ്മിലുള്ള അതിരുകൾ ഇപ്പോഴും പലർക്കുമറിയില്ല എന്നായിരുന്നു ഫേസ്ബുക്ക് യൂസറായ അനു ചന്ദ്രയുടെ കുറിപ്പ്.

ഉർവശിയുടെ സൗന്ദര്യത്തിനും നടത്തത്തിനും വില ഇടാൻ കേരളത്തിൽ എന്നല്ല ഈ ലോകത്തിൽ തന്നെ ആരുമില്ല. അവർ അഭിനയിച്ച് കണ്ടിട്ടില്ല. ജീവിച്ച് കണ്ടിട്ടേ ഉള്ളു, ഇന്നത്തെ കാലത്ത് അമ്പത് കഴിയുമ്പോഴേക്കും മിക്കവർ‌ക്കും മുട്ടിന് പ്രോബ്ലമാണ്. സ്ത്രീകൾക്കാണ് കൂടുതലും. നടി ആയതുകൊണ്ട് ശരീരത്തിന് മാറ്റമുണ്ടാവില്ലല്ലോ. അവരവർക്ക് വരുന്നതുവരെ ഇതുപോലെയൊക്കെ കമന്റ്സ് ഇടും.

നയൻതാരയ്ക്ക് കാരവാനിൽ വേണ്ട സൗകര്യങ്ങൾ; കരാറാകുമ്പോഴേ പറയും? അമ്മയായ ശേഷം നിബന്ധനകൾ കൂടി
നയൻതാരയ്ക്ക് കാരവാനിൽ വേണ്ട സൗകര്യങ്ങൾ; കരാറാകുമ്പോഴേ പറയും? അമ്മയായ ശേഷം നിബന്ധനകൾ കൂടി

കുറെ വിവര ദോഷികളുണ്ട്. അവരുടെ വിചാരം എന്നും 16 വയസ് ആയിരിക്കും എന്നാണ്. അത്തരക്കാർ മൂഢ സ്വർഗത്തിലാണ്. പച്ച പ്ലാവില വീഴുമ്പോൾ പഴുത്ത പ്ലാവില ചിരിക്കും എന്ന പഴമൊഴി ഓർത്തുപോയി എന്നാണ് അനു ചന്ദ്രയുടെ കുറിപ്പിനെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X