'ഫഹദ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാകും, ബ്രില്യന്റ് ആക്ടറാണ് ബേസിൽ ശ്രീനിയേട്ടന്റെ പിൻ‌​ഗാമിയായി പറയാം'

സോഷ്യല്‍ മീഡിയയില്‍ നടന്ന സംവാദത്തിനിടെ നടി കനി കുസൃതി നല്‍കിയ മറുപടികള്‍ അടുത്തിടെ വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ പ്രിയ നടന്‍ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ഉര്‍വശിയെന്നായിരുന്നു. പാര്‍വതിയോ മഞ്ജു വാര്യറോ എന്ന ചോദ്യത്തിനും ഉര്‍വശി എന്നായിരുന്നു കനിയുടെ മറുപടി. എന്നാല്‍ മഞ്ജു വാര്യറുടെ കടുത്ത ആരാധികയാണെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിക്ക ചോദ്യത്തിനും ഉര്‍വശി എന്ന മറുപടി താരം പറഞ്ഞതോടെയാണ് കനിക്കെതിരെ ട്രോളുകൾ വന്നത്.

മമ്മൂട്ടിയും മോഹൻലാലും മലയാളിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്ര തന്നെ പ്രിയം ഉർവശിയോടുമുണ്ട്. ലേഡി സൂപ്പർസ്റ്റാറെന്ന വിശേഷണം ഉർവശിയെപ്പോലെ മാച്ചാകുന്ന മറ്റൊരു നടിയില്ലെന്ന അഭിപ്രായവും സിനിമാപ്രേമികൾക്കുണ്ട്. എന്നാൽ ഇത്തരം ടാ​ഗുകളോടൊന്നും താൽപര്യമില്ലാത്തയാളാണ് ഉർവശി. ഏൽപ്പിച്ച ജോലി ഭം​ഗിയായി ചെയ്യുന്നതിലാണ് ഉർവശിക്ക് എന്നും ശ്രദ്ധ.

Urvashi  Fahadh Faasil  Basil Joseph

അടുത്തിടെ ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നടി നേടിയിരുന്നു. ഇപ്പോഴിതാ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാളസിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഉര്‍വശി. കനി കുസൃതിയുടെ വൈറലായ മറുപടി കൂടി ചേർത്തുവെച്ചുകൊണ്ടാണ് ജോണി ലൂക്കോസ് ഉർവശിയോട് ചോദ്യം ചോദിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ ഫഹദ് ഫാസിലായിരിക്കുമെന്നാണ് ഉര്‍വശി പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണ്. ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിക്കാന്‍ അവര്‍ വഹിച്ച പങ്ക് ചെറുതല്ല.

സൂപ്പര്‍സ്റ്റാര്‍സ് എന്നതുപോലെ മികച്ച നടന്മാര്‍ കൂടിയാണ് അവര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന മലയാള നടന്‍ ഫഹദ് ഫാസിലായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. തമിഴിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകള്‍ അയാളെ തേടിയെത്തുന്നുണ്ട്. നായകവേഷം മാത്രമെ താന്‍ ചെയ്യുള്ളൂവെന്ന നിര്‍ബന്ധമൊന്നും ഫഹദിനില്ല. 22 ഫീമെയില്‍ കോട്ടയം, ചാപ്പാ കുരിശ് പോലുള്ള സിനിമകള്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്തയാളാണ് ഫഹദ്.

ഏത് തരം കഥാപാത്രവും ചെയ്യാന്‍ പറ്റുന്ന നടനാണ് അയാള്‍. ഏറ്റവും ലാസ്റ്റ് ചെയ്ത ആവേശം കൂടിയായപ്പോള്‍ ആക്ഷന്‍ റോളും ചെയ്യാന്‍ പറ്റുമെന്ന് ഫഹദ് തെളിയിച്ചു. ഇനി മലയാളത്തില്‍ നിന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ അയാളാകും ഉര്‍വശി പറഞ്ഞു. പിന്നീട് നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പ്രതിഭയെ കുറിച്ചും ഉർവശി സംസാരിച്ചു.

Urvashi  Fahadh Faasil  Basil Joseph

ഒരു ബ്രില്യന്റ് ആക്ടറെന്ന് ബേസിൽ ജോസഫിനെ പറയാം. ശ്രീനിയേട്ടന്റെ പിൻ​ഗാമിയായിട്ടും പറയാം. ബാക്കി എല്ലാ അഭിനേതാക്കളും ടാലന്റഡ് തന്നെയാണ്. ആരെയും ഞാൻ കുറച്ച് പറയുകയല്ല. ഓരോരുത്തരും ഓരോ രീതിയിലാണ്. അതുപോലെ പൃഥ്വിരാജ് അയാളുടെ ഉള്ളിൽ വളരെ നല്ലൊരു സംവിധായകനുണ്ടെന്ന് പ്രൂവ് ചെയ്ത് കഴിഞ്ഞു. ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം വന്നവരിൽ ഒരുപാട് നടന്മാർ ഓൾറൗണ്ടേഴ്സാണ്.

കമൽഹാസന്റെ സിനിമകളിൽ മറ്റൊരു നടൻ ശ്രദ്ധിക്കപ്പെടുക എന്നത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. വിക്രം എന്ന സിനിമ ഫഹദിനും കൂടി വേണ്ടിയാണ് ഓടിയത്. ചില സീനുകളിൽ ആളുകൾ ഫഹദിനെ പ്രതീക്ഷിച്ച് കാണുന്ന രീതിയിലേക്ക് വരെ മാറി. എനിക്കും വളരെ ഇഷ്ടമുള്ള നടനാണ് ഫഹദെന്നാണ് ഉർവശി പറ‍ഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X