ഷക്കീല അങ്ങനെയൊരു പെണ്ണായിരുന്നു, എന്തുകൊണ്ടോ ട്രാക്ക് മാറി; നടിയെക്കുറിച്ച് ഉർവശി

സിനിമാ രം​ഗത്ത് മാദക നടിയായി അറിയപ്പെട്ട ഷക്കീല ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ ഇന്നും ന‌‍ടിയെ ഈ സിനിമകളുടെ പേരിൽ അധിക്ഷേപിക്കുന്നവരുണ്ട്. തന്റെ കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കുടുംബത്തിന് വേണ്ടി ജീവിച്ചെങ്കിലും ഒടുക്കം ഈ കുടുംബവും ഷക്കീലയെ തള്ളിക്കളഞ്ഞു. മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ പിന്തുണയില്ലാഞ്ഞിട്ടും ഒറ്റയ്ക്ക് മുന്നോട്ട് നീങ്ങാൻ ഷക്കീലയ്ക്ക് കഴിഞ്ഞു. ബി ​ഗ്രേഡ് സിനിമകളിലെ നായിക എന്ന പേര് മാറാൻ ഷക്കീലയ്ക്ക് വർഷങ്ങൾ വേണ്ടി വന്നു. ഇന്ന് തമിഴ് ഷോകളും മറ്റുമാണ് ഷക്കീലയുടെ ഉപജീവനമാർ​ഗം.

Shakeela

ഷക്കീലയെക്കുറിച്ച് നടി ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ നിർ​ദ്ദേശ പ്രകാരം തുടക്കകാലത്ത് ഷക്കീലയെ ഒരു തമിഴ് സിനിമയിൽ നായികയാക്കിയിരുന്നെന്ന് ഉർവശി പറയുന്നു. ഷക്കീലയെ ഞാൻ റെക്കമന്റ് ചെയ്ത് കൊണ്ട് വന്ന സിനിമയുണ്ട്. കെആർ സർ സംവിധാനം ചെയ്ത സിനിമ. അതിൽ ഒരു ക്യാരക്ടറായി ഷക്കീല തമിഴിൽ ഇൻഡ്രഡ്യൂസ് ചെയ്യപ്പെ‌ട്ടു. അപ്പോൾ ഈ ​ഗ്ലാമർ റോൾ ചെയ്യാനൊന്നും ഐഡിയ ഇല്ല.

നന്നായി പഠിച്ച് നല്ല ആർട്ടിസ്റ്റായി വരണമെന്ന് ആ​ഗ്രഹിച്ച പെണ്ണ്. പക്ഷെ എന്തുകൊണ്ടോ ട്രാക്ക് മാറിപ്പോയെന്നും ഉർവശി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ താൻ ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ച് ഷക്കീല സംസാരിക്കുകയുണ്ടായി.

Urvashi  Shakeela

തന്റെ കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചത്. ആ പേര് പോകാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോൾ പല സ്ത്രീകളും സോഷ്യൽ മീഡിയയിൽ മോശമായ വസ്ത്രങ്ങൾ ധരിക്കുന്നു. അത് തെറ്റാണ്. നാളെ തന്റെ മക്കൾ ഇത് കാണുമെന്ന ചിന്ത വേണമെന്നും ഷക്കീല തുറന്നടിച്ചു.

സിനിമകളിൽ ഇപ്പോൾ ഷക്കീലയെ കാണാറില്ല. അടുത്തിടെ ബി​ഗ് ബോസ് തെലുങ്കിൽ പങ്കെടുത്തെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ പുറത്തായി. തന്റെ ജീവിതത്തെക്കുറിച്ച് ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ ഷക്കീല തുറന്ന് സംസാരിച്ചിട്ടുണ്ട്. കുടുംബം തന്നെ വേണ്ടെന്ന് വെച്ചതിലെ നിരാശ നടിക്കുണ്ട്. അതേസമയം അടുത്തിടെയുണ്ടായ ചില അനുഭവങ്ങളാൽ കുടുംബത്തെക്കുറിച്ച് ഇനി ചിന്തിക്കുന്നില്ലെന്ന് ഷക്കീല തുറന്ന് പറഞ്ഞു. സഹോദരന്റെ മകളുമായുണ്ടായ പ്രശ്നമാണ് ഇതിന് കാരണമായത്.

ചെറുപ്പം മുതലേ സഹോദരന്റെ മകളെ വളർത്തുന്നത് ഷക്കീലയാണ്. എന്നാൽ മകൾ തന്നെ മർദ്ദിച്ചെന്ന് അടുത്തിടെ ഷക്കീല പൊലീസിൽ പരാതിപ്പെട്ടു. തന്റെ ഭാ​ഗം ന്യായീകരിച്ച് കൊണ്ട് മകളും രം​ഗത്ത് വന്നു. ഷക്കീല തന്നെ മർദിക്കുകയും ശകാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് വളർത്ത് മകൾ ആരോപിച്ചു. കുടുംബാം​ഗങ്ങൾ തന്നെ വഞ്ചിച്ചതിനെക്കുറിച്ച് ഷക്കീല നേരത്തെ സംസാരിച്ചിട്ടുണ്ട്. തന്റെ സമ്പാദ്യം ബന്ധുക്കൾ കൈക്കലാക്കിയെന്നും എന്നെ തന്നെ അം​ഗീകരിക്കാൻ തയ്യാറായില്ലെന്നും നടി തുറന്നടിച്ചു.

Read more about: urvashi shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X