'റോഷന്റെയും പാർവതിയുടെയും ഏറ്റവും ഇഷ്ടപ്പെട്ട സിനിമ നോട്ട്ബുക്കാണ്, എന്നെങ്കിലും അവരെ കണ്ടാൽ ഞാൻ ഇത് പറയും'

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സമൂഹത്തിലെ ഒരു പ്രധാന വിഷയം കൈകാര്യം ചെയ്ത സിനിമയായിരുന്നു നോട്ടുബുക്ക്. പുതുമുഖങ്ങൾ നിറഞ്ഞ സിനിമയിലെ സംഗീതം കൈകാര്യം ചെയ്തതും പുതുമുഖമായ മെജോ ജോസഫാണ്. അദ്ദേഹം സിനിമയിൽ ഫിറോസ് എന്ന കഥാപാത്രമായി അഭിനയിച്ചിട്ടുമുണ്ട്. പാർവതി, റോമ തുടങ്ങിയ താരങ്ങൾ മലയാളികളുടെ മനസിലേക്ക് കയറിയതും നോട്ട്ബുക്ക് എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ നോട്ട് ബുക്ക് എന്ന സിനിമയെ കുറിച്ച് നടി ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

റോഷന്റെയും പാർവതിയുടെയും കരിയറിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ നോട്ട്ബുക്കാണ് എന്നാണ് ഉർവശി പറയുന്നത്. കഴിഞ്ഞ ദിവസം ഉർവശിയും പാർവതിയും അവരുടെ ഏറ്റവും പുതിയ സിനിമയായ ഉള്ളൊഴുക്കിന്റെ പ്രമോഷനായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി നോട്ട്ബുക്ക് സിനിമയെ കുറിച്ച് സംസാരിച്ചത്.

Actress Urvashi

മോള് ജനിച്ചശേഷം അച്ചുവിന്റെ അമ്മയിലൂടെയാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. പാർവതിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും നോട്ട്ബുക്കാണ്. റോഷന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ഇതാണ്. അതുപോലെ ബോബി-സഞ്ജയ് ടീമിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ക്രിപ്റ്റും നോട്ട്ബുക്കാണ്. കാരണം ഞാൻ ആ പ്രായം കടന്നുവന്നതാണ്.

എനിക്ക് അത് മനസിലാകും നല്ലോണം. എന്റെ ഫ്രണ്ട്സിനെ മിസ് ചെയ്തല്ലോയെന്ന് കുറച്ച് വർഷം ഞാൻ ഫീൽ ചെയ്തതാണ്. അതുകൊണ്ട് നോട്ട്ബുക്ക് സിനിമ എനിക്ക് നല്ലോണം മനസിലായി. എങ്ങനെ ഒരു പുതിയ സംവിധായകൻ ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ ഹൃദയം അറിഞ്ഞുവെന്ന് തോന്നിപ്പോയി. ഞാൻ ഇതുവരെയും റോഷനെ നേരിട്ട് കണ്ടിട്ടില്ല ബോബി-സഞ്ജയേയും കണ്ടിട്ടില്ല.

എന്നെങ്കിലും അവരെ കണ്ടാൽ ഞാൻ ഇത് പറയും. പിന്നീട് അവർ ചെയ്തതിൽ നോട്ട്ബുക്ക് പോലെ മറ്റൊന്നും ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് പാർവതി പറഞ്ഞത്. ഉർവശിയുടെ വാക്കുകൾ വൈറലായതോടെ അത് റോഷൻ ആൻ​ഡ്രൂസിന്റെ ശ്രദ്ധയിൽപ്പെട്ടു. മാത്രമല്ല തന്റെ സിനിമയെ കുറിച്ചുള്ള ഉർവശിയുടെ നല്ല വാക്കുകൾക്ക് റോഷൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ നന്ദി പറയുകയും ചെയ്തു. സിനിമാ ഇൻഡസ്‌ട്രിയിലെ എൻ്റെ പ്രിയപ്പെട്ട നടി ഉർവശി ചേച്ചിയാണ്.

നോട്ടബുക്ക് ഇറങ്ങി 17 വർഷങ്ങൾക്ക് ശേഷം എൻ്റെ സിനിമയെ കുറിച്ചുള്ള സംസാരം ഉണ്ടായതിനും ചേച്ചിയുടെ സ്നേഹത്തിനും അഭിനന്ദനത്തിനും നന്ദി. നിങ്ങളുടെ പുതിയ റിലീസിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങൾ ഇരുവരും അതിനെ മികച്ചതാക്കുമെന്ന് ഉറപ്പുണ്ട് എന്നാണ് ഉർവശിയുടെ വാക്കുകൾ പങ്കിട്ട് നന്ദി പറ‍ഞ്ഞ് കുറിച്ചത്. റോഷന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ നോട്ട്ബുക്ക് സിനിമയെ കുറിച്ച് സംസാരിച്ച് എത്തി.

Actress Urvashi

ചില സിനിമകൾ എല്ലാ കാലത്തും ആ​ഘോഷിക്കപ്പെടുമെന്നും അങ്ങനെയൊന്നാണ് നോട്ട്ബുക്ക് എന്നുമാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ കുറിച്ചത് ഈ അഭിനന്ദനം റോഷൻ അർഹിച്ചിരുന്നതാണ് എന്നാണ്. ക്രിസ്റ്റോ ടോമിയുടെ ഉർവശി-പാർവതി ചിത്രം ഉള്ളൊഴുക്കിന്റെ സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊച്ചി ഫോറം മാൾ പി.വി.ആറിൽ വെച്ച് നടന്ന പ്രിവ്യുയിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

കുട്ടനാടൻ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം എന്നാണ് സംവിധായകൻ ബ്ലെസി സിനിമ കണ്ട് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്റ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X