twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ സെറ്റിലെ ആ രഹസ്യ യോഗയെ കുറിച്ച് ഉര്‍വശി; കെപിഎസി ലളിത തന്നത് എട്ടിന്‌റെ പണി

    |

    തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന അഭിനേത്രിയാണ് ഉര്‍വശി. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്. കരിയറിന്റെ തുടക്കസമയത്തും അങ്ങനെ തന്നെയായിരിന്നു. നായികയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഉര്‍വശി ശ്രദ്ധിച്ചിരുന്നു.

    തോളോട് തോള്‍ ചേര്‍ന്നിരുന്ന് ശാലിനിയുടെ ഗെയിം പൊളിച്ചടുക്കി ഡെയ്‌സി, ഒപ്പം ഒരു മുന്നറിയിപ്പും...തോളോട് തോള്‍ ചേര്‍ന്നിരുന്ന് ശാലിനിയുടെ ഗെയിം പൊളിച്ചടുക്കി ഡെയ്‌സി, ഒപ്പം ഒരു മുന്നറിയിപ്പും...

    മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും നടി സജീവാമയിരുന്നു. ഇപ്പോഴും മലയാളത്തിനോടൊപ്പം മറ്റുള്ള ഭാഷകളിലും ഉര്‍വശി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടിയുടെ ഒരു പുതിയ അഭിമുഖമാണ്. ആദ്യകാലത്ത് കിട്ടിയ രസകരമായ പണിയെ കുറിച്ചാണ് പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ മക്കളുടെ സിനിമ പ്രവേശനത്തെ കുറിച്ചും പറയുന്നുണ്ട്.

    അസുഖം ഭേദമാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു, ഡോ. രമയെ കുറിച്ച് മുകേഷ്അസുഖം ഭേദമാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു, ഡോ. രമയെ കുറിച്ച് മുകേഷ്

    യോഗ

    സിനിമ സെറ്റിലെ ഉര്‍വശിയുടെ രഹസ്യ യോഗയെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു രസകരമായ സംഭവം പറഞ്ഞത്. രാവിലെ ഷൂട്ടിംങ്ങിന് വരാന്‍ മടി കാരണം യോഗയുണ്ടെന്ന് പറഞ്ഞ് മുങ്ങുമായിരുന്നു. യോഗയുടെ പേരില്‍ നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ' വെങ്കലം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഭരതന്‍ അങ്കിളിന് രാവിലത്തെ ലൈറ്റിലൊക്കെ സീനുകള്‍ എടുക്കണം. അപ്പോള്‍ എന്നോട് നേരത്തെ വരാന്‍ പറഞ്ഞു. അപ്പോള്‍ നേരത്തെ വരാന്‍ പറ്റില്ല യോഗ ചെയ്യണമെന്ന് അദ്ദേഹത്തിനേട് പറഞ്ഞു. ഒരു ദിവസം മിസ് ചെയ്താല്‍ തല കറക്കം വരുമൊന്നൊക്കെ അദ്ദേഹത്തിനോട് തട്ടി വിട്ടു. എന്നാല്‍ ഈ കാര്യം കെപിഎസി ലളിത ചേച്ചി അറിഞ്ഞു. അതോടെ കള്ളി പൊളിഞ്ഞു. തൊട്ട് അടുത്ത ദിവസം രാവിലെ ലോഹിയേട്ടനും ഭരതന്‍ അങ്കിളും റൂമില്‍ വന്ന് തട്ടുകയാണ്. ഉറക്കം പോകാതിരിക്കാന്‍ പകുതി കണ്ണ് മാത്രം തുറന്ന് കൊണ്ട് മുറി തുറന്ന് കൊടുത്തു. ഇടിച്ച് അകത്ത് കയറിയപ്പോഴാണ് ആളെ കണ്ടത്. ഇവരെ കണ്ടതും ഞാന്‍ ഞെട്ടി. ഇനി മുതല്‍ തന്റെ ഷൂട്ടിന് രാവിലെ വരണമെന്ന് പറഞ്ഞാണ് ഭരതേട്ടന്‍ പോയത്.

    വേദനിപ്പിച്ചിട്ടില്ല

    സിനിമയോ സിനിക്കാരോ എന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ലെന്നും ഉര്‍വശി പറയുന്നു.പൊടിമോളെന്നാണ് സിനിമയിലുള്ളവര്‍ വിളിക്കാറുള്ളത്. മൂന്ന് മക്കളുടെ കൂട്ടത്തില്‍ ഏറ്റവും ഇളയ ആളാണ് ഞാന്‍. പൊടിമോളാണ് പിന്നീട് ഉര്‍വശിയും ചേച്ചിയും മാഡവുമൊക്കെയായത് . കൂടാതെമലയാളം കഴിഞ്ഞാല്‍ ഏറ്റവും സ്നേഹം കിട്ടുന്നത് തമിഴില്‍ നിന്നാണെന്നും ഉര്‍വശി പറഞ്ഞു. ഗ്ലാമറസായ ഇന്‍സ്ട്രിയാണ് തെലുങ്ക്.അതുകൊണ്ട് കുറെയധികം ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

     പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

    സിനിമ രചനയുടെ ഭാഗമായതിനെ കുറിച്ചും ഉര്‍വശി പറയുന്നുണ്ട്. ''പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അറിയാതെ സംഭവിച്ചതാണ്. ഇടയ്ക്ക് വെച്ചാണ് ഞാന്‍ അതിന്റെ നിര്‍മ്മാതാവാകേണ്ടി വന്നത്. അതിന്റെ രചന ഞാനായിരുന്നു. തമിഴില്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു അത്. സാമ്പത്തികമായി പ്രതിസന്ധി വന്നതോടെയാണ് അത് മലയാളത്തില്‍ ചെയ്യാനായി തീരുമാനിച്ചത്. കഥ എഴുതിയിരിക്കുന്നത് വേറെ ആള്‍ക്കാരാണ്''.

    സിനിമയിലെ തിരക്ക്

    നാടകീയമായി അഭിനയിക്കാന്‍ ഇഷ്ടമല്ലെന്നും ഉര്‍വശി വ്യക്തമാക്കി. അങ്ങനെ അഭിനയിക്കാനാറില്ല. ലാല്‍സലാമിലെ അമ്മച്ചി അവിടെയുള്ളപ്പോഴാണ് അത് അവതരിപ്പിച്ചത്. അവരുടെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. മറ്റെല്ലാ ജോലിക്കും മുന്‍കാല പരിചയവും സര്‍ട്ടിഫിക്കറ്റും കൃത്യമായ സാലറി തുടങ്ങി നിശ്ചിത പാറ്റേണുണ്ടല്ലോ, സിനിമ ഒരിക്കലും സിസ്റ്റമാറ്റിക്കല്ല. നമുക്കൊന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റാത്ത കാര്യമാണ്. പണ്ട് രുദിവസം മൂന്നാല് സിനിമയൊക്കെ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ചേച്ചിയുടെ കല്യാണത്തിന്റെ സമയത്ത് മുഹൂര്‍ത്തത്തിന് മുന്‍പായാണ് വീട്ടിലേക്കെത്തിയത്. കുടുംബത്തിലെല്ലാവര്‍ക്കും ജോലിയെക്കുറിച്ച് അറിയാവുന്നതിനാല്‍ പ്രശ്നമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ കുഞ്ഞിന്റെ ഫ്രീ ടൈമൊക്കെ നോക്കിയാണ് പോവുന്നത്. ഓടിനടന്ന് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ അതും നടക്കും.

    Recommended Video

    ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
    മക്കളുടെ സിനിമ പ്രവേശനം

    കുടുംബത്തിലെ അടുത്ത തലമുറയുടെ സിനിമ പ്രവേശനത്തെ കുറിച്ചും പറയുന്നുണ്ട്. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും സിനിമ ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോള്‍ പഠനം പ്രധാനമാണെന്നും ഉര്‍വശി പറയുന്നു. '' അടുത്ത തലമുറ സിനിമയില്‍ വരുന്നതിന് എതിര്‍പ്പുകളൊന്നുമില്ല. സിനിമയിലെ നിലനില്‍പ്പിന് അവരുടെ കഴിവും ഭാഗ്യവുമൊക്കെ പ്രധാനമാണ്. പഠനമൊക്കെ കഴിഞ്ഞ് വേണം സിനിമയിലേക്ക് വരാന്‍, മക്കള്‍ക്കെല്ലാം സിനിമയോട് താല്‍പര്യമുണ്ട്. വരുന്ന അവസരങ്ങള്‍ എന്നല്ലാതെ ആരോടും അവസരം ചോദിച്ച് പോവാറില്ല. നല്ല അവസരങ്ങള്‍ അവരെ തേടിയെത്തിയാല്‍ നല്ലത്. അങ്ങോട്ട് അവസരം ചോദിച്ച് പോവുകയോ അവരെ പരിചയപ്പെടുത്തുകയോ ചെയ്യില്ലെന്നും'' ഉര്‍വശി പറഞ്ഞു.

    Read more about: urvashi
    English summary
    Actress urvashi Opens Up About bharathan's Venkalam movie Funny Incident,went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X