റൊമാന്റിക് സീനുകളില്‍ നിന്നും മാറിയത് ശരിക്കും പ്രണയത്തിലായതോടെ! കഥാപാത്രങ്ങളെ പറ്റി ഉര്‍വശി പറഞ്ഞത്

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് നടി ഇതുവരെയുള്ള ജീവിതത്തില്‍ കാഴ്ച വെച്ചിട്ടുള്ളത്. അതേസമയം തന്റെ സിനിമാ ജീവിതത്തിലെ ചില കഥാപാത്രങ്ങളെ പറ്റി ഉര്‍വശി പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

സീരിയസ് റോളുകളും പ്രണയറോളുകളും അവതരിപ്പിച്ചിരുന്ന ഉര്‍വശി വളരെ പെട്ടെന്നാണ് ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങിയത്. പിന്നീട് തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് നടി തെളിയിച്ചു. എന്തുകൊണ്ടാണ് അങ്ങനൊരു മാറ്റം പെട്ടെന്ന് ഉണ്ടായതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി. മുന്‍പ് നടി രോഹിണിയുമായിട്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

urvashi

അഭിനയം എനിക്ക് യോജിച്ചതാണോ എന്ന് ഇപ്പോഴും തോന്നാറില്ല. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അനുസരിച്ചിരിക്കും എന്റെ ഓരോ പടങ്ങളും. അങ്ങനെയല്ലാത്തത് കണ്ടാല്‍ തന്നെ മനസിലാകും. ദിവസവും പാചകം ചെയ്യുമ്പോള്‍ കറി നന്നായി വരും എന്ന് പറയുന്നത് പോലെയാണെന്നാണ് തമാശരൂപേണ ഉര്‍വശി പറയുന്നത്.

മലയാളത്തില്‍ സീരിയസ് റോളുകള്‍ ചെയ്യുമ്പോള്‍ തമിഴില്‍ കോമഡി വേഷങ്ങളാണ് ചെയ്തിരുന്നത്. മനഃപൂര്‍വ്വം ഞാന്‍ ഉണ്ടാക്കി എടുത്തതാണ് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ എന്ന് പറയാം. അതിനുപ്രധാനമായി രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാമതായി മഗളിര്‍മട്ടും ഒക്കെ ചെയ്യുന്ന സമയത്താണ് എനിക്ക് ഒരു പ്രണയം ഉണ്ടാകുന്നത്. അപ്പോള്‍ ലവ് സീനുകള്‍ക്ക് ഒക്കെ കുറച്ച് റെസ്ട്രിക്ഷന്‍സ് വന്നു. ആരും പറഞ്ഞിട്ട് വച്ചതല്ല. എനിക്കത് സ്വയം തോന്നിയതാണ്. പരസ്പരം അഭിനയിച്ചൂടാ എന്ന് പറഞ്ഞിട്ടല്ല. നമ്മള്‍ അറിയാതെ അങ്ങനൊന്ന് ഉണ്ടായതാണ്.

പിന്നെ തമിഴിന്റെ ട്രെന്‍ഡ് മാറി. ഒരുപാട് എക്‌സ്‌പോസ് ചെയ്യുന്ന വേഷങ്ങള്‍ ആണ് വന്നത്. അത് എനിക്ക് ചെയ്യാന്‍ ആകില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് രണ്ടുമല്ലാത്ത കഥാപാത്രമെന്ന് പറഞ്ഞാല്‍ കുറച്ച് ഹ്യൂമറുള്ളതാണെന്ന് മനസിലായി. അങ്ങനെയാണ് എന്റെ കഥാപാത്രങ്ങളിലെല്ലാം ലേശം ഹ്യൂമര്‍ മിക്‌സ് ചെയ്ത് മറ്റൊരു ട്രാക്കിലൂടെ പോവാന്‍ തീരുമാനിച്ചത്. ഒരു സേഫ് അതായിരുന്നു.

urvashi

മാത്രമല്ല ഒരു സീരിയസ് നായികയുടെ പ്രമോഷന്‍ എന്ന് പറയുന്നത് അമ്മ, ചേട്ടത്തി ആ നിലയിലേക്ക് അങ്ങ് പോകും, ഹ്യൂമര്‍ ചെയ്യുന്നവര്‍ക്ക് അതിരില്ലാതെ റോളുകള്‍ ചെയ്യാം എന്നായി. ഇന്നും സുകുമാരി അമ്മയെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്. അത്തരത്തില്‍ റോളുകള്‍ ഏറ്റെടുത്തപ്പോള്‍ എനിക്ക് നല്ല വേഷങ്ങള്‍ കിട്ടുകയും ചെയ്തു.

അഭിനയത്തില്‍ എത്തിയില്ലായിരുന്നു എങ്കില്‍ ടീച്ചര്‍ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ഞാന്‍ ജനിച്ചില്ലായിരുന്നു എങ്കില്‍ എന്തായേനെ എന്നാകും മനസ്സിലുണ്ടാവുക. ഇതുവരെ ചെയ്ത റോളുകള്‍ അവാര്‍ഡും കിട്ടുമെന്ന് വിചാരിച്ചിട്ട് ചെയ്തതൊന്നുമല്ല. കിട്ടിയതൊക്കെയും സന്തോഷം മാത്രമാണ്.

ജീവിതത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഒന്നും തെറ്റാണെന്ന് തോന്നിയിട്ടില്ല. ഞാനൊരു കടുത്ത ഈശ്വര വിശ്വാസിയാണ്. എനിക്ക് വേണ്ടതെല്ലാം അദ്ദേഹം തരുമെന്നാണ് വിശ്വസിക്കുന്നത്. കാരണം ഞാന്‍ ഒരു പരിശ്രമവും ഇല്ലാതെയാണ് ഇവിടെ വരെ എത്തിയത്. അപ്പോള്‍ കിട്ടിയതൊക്കെയും ബോണസ് ആയി കരുതുന്നു. ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ സംവിധായകന്‍ ദൈവമാണ്. അദ്ദേഹമാണ് എല്ലാം മുന്‍പോട്ട് നയിക്കുന്നതെന്നും ഉര്‍വശി പറയുന്നു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X