കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം എനിക്കെന്ന് ഡോക്ടർ; ​ഗർഭകാലം ഓർത്തെടുത്ത് ഉർവശി

ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടിയായ ഉർവശി സിനിമകളിൽ പല തരത്തിലുള്ള റോളുകൾ ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ഉർവശി ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഇഷ്ടപ്പെടുന്നതും അമ്മയെന്ന റോൾ ആണ്. അമ്മയാകാനുള്ള അടങ്ങാത്ത ആ​ഗ്രഹം കൊണ്ടാണ് താൻ വിവാഹം ചെയ്തതെന്ന് ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തേജാലക്ഷ്മി എന്നാണ് ഉർവശിയു‍ടെ മൂത്ത മകളുടെ പേര്. മുൻഭർത്താവ് നടൻ മനോജ് കെ ജയനിൽ ഉർവശിക്ക് പിറന്ന മകളാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.

‌ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ
‌ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ

മനോജ് കെ ജയനുമായുള്ള വിവാഹത്തിന് ശേഷവും ഉർവശി അഭിനയ രം​ഗത്ത് തുടർന്നിരുന്നു. ​ഗർഭിണിയായ ശേഷവും സിനിമകൾ ചെയ്തു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ എനിക്കൊരു കാലഘട്ടവും സുവർണമെന്നോ സുവർണമല്ലാത്തതെന്നോ തോന്നിയിട്ടില്ല. ഞാൻ കൊവിഡ് സമയത്ത് മാത്രമാണ് ​ഇടവേളയെടുത്തത്. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ഞാൻ വർക്ക് ചെയ്തു. അത് കഴിഞ്ഞ് ഡോക്ടർ എന്നോട് വളരെ ശക്തമായി ദേഷ്യപ്പെട്ടു. നാളെ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ നൂറ് ശതമാനം ഉത്തരവാദിത്വം ഉർവശിക്കായിരിക്കും എന്ന് പറഞ്ഞ് പേടിപ്പിച്ചത് കൊണ്ട് ഞാൻ പോകാതിരുന്നതാണെന്നും ഉർവശി പറഞ്ഞു.

Actress Urvashi

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ചും ഉർവശി സംസാരിച്ചു. ഏതെങ്കിലും പടത്തിൽ വർക്ക് ചെയ്യാതെ പോയതിൽ എനിക്ക് ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ അത് ചാക്കോച്ചന്റെ പ‌ടത്തിലാണ്. ഞാനും ചാക്കോച്ചനും പ്രായത്തിൽ വിരലിൽ എണ്ണാവുന്ന വ്യത്യാസമേയുള്ളൂ. മകളെ ​ഗർഭിണിയായി രണ്ട് മാസമായപ്പോൾ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ഓഫർ വന്നു. ഇത് ശരിയാകുമോ എന്ന് ഞാൻ ചോദിച്ചു. ഇല്ല ഉർവശി, നായകനേക്കാൾ കുറച്ച് പുഷ്ടിയുള്ള നായികയാണെന്ന് സത്യേട്ടൻ പറഞ്ഞു. ​ഗർഭിണിയായത് കൊണ്ട് അഭിനയിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു അന്ന് ഞാൻ. പിന്നീട് ആ തീരുമാനം മാറ്റേണ്ടി വന്നു എന്നത് വേറെ കാര്യമെന്നും ഉർവശി പറഞ്ഞു.

ആരെയും പഴിചാരാനോ, ഇല്ലാവചനങ്ങൾ പറയാനോ നിൽക്കാതെ ഞങ്ങളുടെ ലൈഫ്! മനോജിന്റെ ഈ വാക്കുകൾ ഉർവശിക്കുള്ള മറുപടിയോ?
ആരെയും പഴിചാരാനോ, ഇല്ലാവചനങ്ങൾ പറയാനോ നിൽക്കാതെ ഞങ്ങളുടെ ലൈഫ്! മനോജിന്റെ ഈ വാക്കുകൾ ഉർവശിക്കുള്ള മറുപടിയോ?

കഴിഞ്ഞ ദിവസം തേജാലക്ഷ്മിയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും ഉർവശി സംസാരിച്ചിരുന്നു. സിനിമയിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. അച്ചുവിന്റെ അമ്മയിലെ ‍ഡയലോ​ഗ് എനിക്ക് പോലും ഓർമയില്ല. അത് അവൾ ഡബ്സ്മാഷ് ചെയ്യുന്നത് കണ്ടപ്പോൾ ഇവൾ കോമഡി നന്നായി ചെയ്യുമെന്ന് വിചാരിച്ചു. ഈ രം​ഗത്തേക്ക് തന്നെ വരുമെന്ന് അറിയാമായിരുന്നു. ഞാൻ കൂടുതൽ പ്രോമോട്ട് ചെയ്തില്ല.

എന്റെ ഭർത്താവിനാണ് വീഡിയോ ചെയ്ത് അയക്കുക. ഉ​ഗ്രനാണെന്ന് അദ്ദേഹം പറയും. ഞാൻ കണ്ടതായി ഭാവിക്കില്ല. കോമഡിയിലേക്കാണ് അവളുടെ ലക്ഷ്യം. നീ പഠിച്ചിട്ട് ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയ ശേഷം മാത്രം അഭിനയം മതിയെന്ന് ഞാൻ പറഞ്ഞു. ശിവൻ ചേട്ടനുമായാണ് മുഴുവൻ പറച്ചിൽ. അവസാനമായപ്പോൾ അവളുടെ സുഹൃത്തുക്കൾ പറയാൻ തുടങ്ങി. അങ്ങനെ മകളുടെ ആ​ഗ്രഹത്തിന് താൻ സമ്മതം പറഞ്ഞെന്നും ഉർവശി വ്യക്തമാക്കി.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X