twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്കൂൾ ഫിനിഷ് ചെയ്തിട്ടില്ല, അഹങ്കാരിയാണ്, ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും, ആ വിമർശനത്തെക്കുറിച്ച് ഉർവശി

    |

    മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഉർവശി. 1980 കളിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടി വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടാണ് ഓരോ തവണ സിനിമയിൽ എത്തിയത്. മുൻനിര നടിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

    താരജാഡയില്ലാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഉർവശി. ഈ പെരുമാറ്റം തന്നെയാണ് ഉർവശിയെ മറ്റുള്ളവരുടെ പ്രിയങ്കരിയാക്കുന്നതും. ഇപ്പോഴിത സിനിമ ജീവിതത്തിൽ ആദ്യമായി കേട്ട വിമർശനത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഉർവശി. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിന് ശേഷം ഉർവശിക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ നൽകിയ തമിഴ് സിനിമയിൽ നിന്നാണ് നടിക്ക് ഇത്തരത്തിലുളള ഒരു വിമർശനം കേൾക്കേണ്ടി വന്നത്.

    വിമർശനം

    1980 കളിലാണ് ഉർവശി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കെ ഭാഗ്യ രാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ് നടിയുടെ ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് തന്നെ കുറിച്ച് ആദ്യമായി ഒരു വിമർശനം വരുന്നതെന്നാണ് നടി പറയുന്നത്. ഉർവശിയുടെ വാക്കുകൾ ഇങ്ങനെയാണ്.‘പുതിയതായി ഒരു നായിക വന്നിട്ടുണ്ട്. സ്കൂൾ ഫിനിഷ് ചെയ്തിട്ടില്ല. ഭയങ്കര അഹങ്കാരിയാണ്, സംവിധായകൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും' എന്നൊക്കെയായിരുന്നു അന്ന് കേൾക്കേണ്ടി വന്ന വിമർശനങ്ങൾ- ഉർവശി പറയുന്നു.

    Recommended Video

    wccയെപ്പറ്റി മനസ്സ് തുറന്ന് നടി ഉര്‍വശി | Filmibeat Malayalam
     മികച്ച പ്രേക്ഷകാഭിപ്രായം

    ചിത്രത്തിലെ ‘പരിമളം' എന്ന കഥാപാത്രം ചെയ്തു കഴിഞ്ഞപ്പോൾ അന്ന് ജനിച്ച നിരവധി കുട്ടികൾക്ക് അങ്ങനെ ഒരു പേര് ഞാൻ ഇട്ടിട്ടുണ്ട് .അന്ന് വിമർശിക്കപ്പെട്ടെങ്കിലും അതൊക്കെ ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ മറക്കാനാവാത്ത കാര്യങ്ങളാണെന്നും ഉർവശി അഭിമുഖത്തിൽ പറഞ്ഞു. ‘മുന്താനെ മുടിച്ച്' എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഉർവശിയും കോളിവുഡ് കോളങ്ങളിലെ ചർച്ച വിഷയമാകുകയായിരുന്നു. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു നടി.

    Read more about: urvashi
    English summary
    Actress Urvashi Opens Up About Her The Biggest Criticism On Her Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X