ഭാര്യയും ഭര്‍ത്താവും തമ്മിൽ കാണാതിരുന്ന് കാണുമ്പോഴുള്ള സീനാണ്! റൊമാന്റിക് സീനിനിടെ സംഭവിച്ചതിനെ പറ്റി ഉര്‍വശി

മലയാള സിനിമയുടെ പൊടിമോള്‍ അതാണ് നടി ഉര്‍വശി. തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമൊക്കെ സജീവസാന്നിധ്യമായിരുന്നു ഉര്‍വശി. ഏറ്റവും പുതിയതായി ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ മലയാളത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമിനൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. അന്ന് സിനിമയുടെ സെറ്റിലുണ്ടായ രസകരമായ കഥകളും റൊമാന്റിക് സീന്‍ ചെയ്യാന്‍ മടിച്ചതിനെ പറ്റിയുമൊക്കെ ഉര്‍വശി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കുകയായിരുന്നു നടി.

urvashi

ഭര്‍ത്താവ് ശിവന്‍ ഇടയ്‌ക്കൊരു സിനിമ സംവിധാനം ചെയ്തിരുന്നു. അതില്‍ ഞാനും അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന കഥ വെച്ച് ചെയ്ത സിനിമയാണിത്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഞങ്ങള്‍ക്കിടയിലും വഴക്കൊക്കെ ഉണ്ട്. അതില്ലാതെ പോവാന്‍ വലിയ പാടാണ്. ദാമ്പത്യമാവുമ്പോള്‍ വഴക്കും ഉണ്ടാവണമല്ലോ. പ്ലാന്‍ ചെയ്ത് പഠിക്കാന്‍ പറ്റുന്ന കാര്യമല്ല ജീവിതം. ഓരോ ഘട്ടത്തിലൂടെ പോകുമ്പോഴാണ് ഓരോന്നും പഠിക്കുന്നത്.

ജയറാമാണോ ഉര്‍വശിയുമായി ഏറ്റവും നന്നായി പ്രണയിച്ച് അഭിനയിച്ച ജോഡി എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് നടി നല്‍കിയത്. 'സംവിധായകന്‍ പറയുന്നത് പോലെ അഭിനയിക്കുന്നു. അതായിരുന്നു എന്റെ ജോലി. അല്ലാതെ നായകനെ നമ്മളായിട്ട് തിരഞ്ഞെടുത്ത് ക്യാമറയുടെ മുന്നില്‍ കൊണ്ട് വന്ന് പ്രണയിക്കാനൊന്നും നിര്‍മാതാവ് കാശ് മുടക്കില്ല. അതിന് വേറെ പോയി പ്രണയിക്കേണ്ടി വരും. പക്ഷേ അദ്ദേഹത്തിനൊപ്പം കുറേ നല്ല തമാശനിറഞ്ഞ സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റി. അത്തരത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് ജയറാമിനൊപ്പമാണ്.

ജയറാമിനൊപ്പം പ്രണയരംഗത്തില്‍ അഭിനയിച്ചപ്പോള്‍ നഖം കൊണ്ട് അദ്ദേഹത്തിന്റെ വയറില്‍ മാന്തിയ കഥ മുന്‍പ ഉര്‍വശി തന്നെ പറഞ്ഞിട്ടുണ്ട്. ഇതേ പറ്റിയുള്ള ചോദ്യത്തിന് ജയറാമിനെ ശരിക്കും തൊഴണമെന്നാണ് നടി പറയുന്നത്. ഭരതനങ്കിളിന്റെ സിനിമയാണെങ്കില്‍ അദ്ദേഹം എല്ലാം കലാപരമായി എടുക്കുന്ന ആളാണ്. മാളൂട്ടി എന്ന സിനിമയിലാണ് സംഭവം നടക്കുന്നത്. കാണാതിരുന്നിട്ട് കാണുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്.

urvashi

ഈ രംഗം ചിത്രീകരിക്കുന്നത് കൂടുതല്‍ നേരമായി കഴിഞ്ഞാല്‍ ഞാന്‍ അപ്പോഴെക്കും എന്റെ ആയൂധം പുറത്തെടുക്കും. ആറാം വാരിയ്ക്ക് തന്നെ കുത്തി കൊടുക്കും. അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ സംവിധായകനോട് പറയണം. എന്നെ എന്തിനാണ് കുത്തി കൊല്ലുന്നതെന്ന് ജയറാം ചോദിക്കും. ജയറാമിന്റെ മുഖത്ത് ഇറിറ്റേഷന്‍ വരുമ്പോള്‍ സംവിധായകന്‍ കട്ട് പറയുമല്ലോ എന്നാണ് എന്റെ മനസിലെ ചിന്ത.

ഞാന്‍ സ്‌കോര്‍ ചെയ്ത സിനിമകളിലൊക്കെ നായകന്‍ ജയറാമായിരുന്നു. മുഖചിത്രം, കടിഞ്ഞൂല്‍ കല്യാണം, പൊന്മുട്ടയിടുന്ന താറാവ്, അങ്ങനെ ഒരുപാട് സിനിമകളില്‍ ജയറാം എന്റെ നായകനായി. പക്ഷേ അദ്ദേഹത്തോട് ഞാനീ ചെയ്തതിനൊന്നും സോറി പറഞ്ഞിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

മാളൂട്ടിയില്‍ അഭിനയിക്കുന്ന സമയത്ത് ജയറാം പാര്‍വതിയുമായി പ്രണയത്തിലായിരുന്നു. എനിക്ക് ആ കാര്യം നേരത്തെ അറിയാമായിരുന്നു. അവരുടെ പ്രണയത്തില്‍ ഞാനടക്കം എല്ലാവരും സഹായിച്ചിരുന്നു. പിന്നെ എന്തിന് ജയറാമിനെ നഖം വെച്ച് കുത്തിയെന്ന് ചോദിച്ചാല്‍ ആ സ്വതന്ത്ര്യം എടുക്കാന്‍ പറ്റിയ ആളായത് കൊണ്ടാണ്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X