കടുത്ത ഭാഷയിൽ ദേഷ്യപ്പെടും, ഒരിക്കലും ജ​ഗതിയുടെ വായിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിക്കില്ല: ഉർവശി

ജീവിതത്തിൽ കോമഡി പറഞ്ഞ് ഫലിപ്പിക്കുന്ന നടൻ മുകേഷ് ആണെന്ന് നടി ഉർവശി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണിവർ. പുതിയ അഭിമുഖത്തിലാണ് മുകേഷ്, ജ​ഗതി ശ്രീകുമാർ എന്നിവരെക്കുറിച്ച് ഉർവശി സംസാരിച്ചത്. മുകേഷേട്ടൻ സുന്ദരമായി തമാശ പറയുന്ന ആളാണ്. ജീവിതത്തിൽ നല്ല പഞ്ചോടെ, ടെെമിം​ഗിൽ കോമഡി പറയുന്ന വളരെ കുറച്ച് പേരെയേ ഞാൻ കണ്ടിട്ടുള്ളൂ. നമ്മളെ കളിയാക്കി പറഞ്ഞാലും നമ്മൾ ആദ്യമൊന്ന് പൊട്ടിച്ചിരിച്ചേ പിന്നെ റിയാക്ട് ചെയ്യാൻ പറ്റൂ.

അപ്പോഴേക്കും നീ മാലയിട്ട് ചുമരിൽ തൂങ്ങും, നിന്റെ മോന്തപോലെ ലോറി കയറി ഇറങ്ങിയ മോന്തയാണോ എന്റേത്?; സത്യഭാമ
അപ്പോഴേക്കും നീ മാലയിട്ട് ചുമരിൽ തൂങ്ങും, നിന്റെ മോന്തപോലെ ലോറി കയറി ഇറങ്ങിയ മോന്തയാണോ എന്റേത്?; സത്യഭാമ

ചില സമയത്ത് മുകേഷേട്ടൻ ​ഗൗര‍വത്തിൽ സംസാരിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ഇത്രയും തമാശ പറയുന്ന മുകേഷേട്ടനാണോ ഇത്രയും ​ഗൗരവക്കാരനായിട്ട് പറയുന്നതെന്ന്. ആ രണ്ട് എക്സ്ട്രീം ഉണ്ടാകും. അത് തമാശ പറയുന്ന എല്ലാവരിലും ഉണ്ട്. ജ​ഗതി ശ്രീകുമാർ പേഴ്സണൽ ലെെഫിൽ ഒരു കൊമേഡിയനേ അല്ല. പുള്ളി സാധാരണ സ്റ്റേജിൽ സംസാരിക്കുമ്പോൾ പുള്ളിയോടുള്ള താൽപര്യം കുറഞ്ഞ് പോകുന്നതായി തോന്നും എനിക്ക്.

urvashi  jagathy

കടുത്ത വാക്കുകളൊക്കെ ഉപയോ​ഗിച്ച് കളയും. ഞാൻ ചത്താൽ പോലും നിങ്ങൾ വരരുതെന്ന വാക്കുകളൊക്കെ ഉപയോ​ഗിക്കും. അദ്ദേഹത്തിന്റെ മനസിൽ എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടാകും. പക്ഷെ ഒരിക്കലും നമ്മൾ ജ​ഗതിയുടെ വായിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിക്കില്ല. ചിലർ വെറുതെ അ​ദ്ദേഹത്തെ കാണുമ്പോൾ ചിരിച്ചാൽ പെട്ടെന്ന് ചൂടാകും. പുള്ളി എപ്പോൾ ദേഷ്യപ്പെടുമെന്ന് പറയാൻ പറ്റില്ല. നല്ല വിദ്യഭ്യാസമുള്ളയാളാണ്. നന്നായി പുസ്തകം വായിക്കും. അങ്ങനെ ​ഗൗരവമുണ്ട്. വെറുതെ ആരെങ്കിലും കോമഡി പറയാൻ ചെന്നാൽ പെട്ടെന്ന് ദേഷ്യപ്പെടും. പക്ഷെ മുകേഷേട്ടൻ ആരോടായാലും കോമഡി പറയും. എത്ര ​ഗൗരവക്കാരനോടും മുകേഷ് തമാശ പറയുമെന്നും ഉർവശി പറയുന്നു. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X