അന്ന് എല്ലാ പ്രശ്‌നത്തിനും കാരണം ഞാനാണെന്ന് അമ്മ പറഞ്ഞു, ജയറാം പാര്‍വതി പ്രണയത്തെ കുറിച്ച് ഉര്‍വശി

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ജയറാമും പാര്‍വതിയും. നിരവധി സിനിമകളില്‍ നായികാനായകന്‍മാരായി അഭിനയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നടന്ന താരദമ്പതികളുടെ വിവാഹം മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ചിരുന്നു. പ്രണയകാലത്ത് സുഹൃത്തുക്കളെല്ലാം സഹായിച്ചിരുന്ന കാര്യം മുന്‍പ് ജയറാമും പാര്‍വതിയും തുറന്നുപറഞ്ഞിട്ടുണ്ട്. ലൊക്കേഷനുകളില്‍ വെച്ചായിരുന്നു ഇരുവരും അന്ന് കൂടുതല്‍ സംസാരിച്ചിരുന്നത്.

വീട്ടുകാരുടെ എതിര്‍പ്പുകളെയെല്ലാം തരണം ചെയ്തുകൊണ്ടാണ് ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തിയത്. അതേസമയം ജയറാം പാര്‍വതി പ്രണയകാലത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജയറാം നായകനായ സിനിമയില്‍ ഇനി പാര്‍വതിയെ അഭിനയിക്കാന്‍ വിടില്ല എന്ന നിലയില്‍ വരെ രൂക്ഷമായ അന്നത്തെ സംഭവത്തെ കുറിച്ചാണ് ഉര്‍വ്വശി അഭിമുഖത്തില്‍ മനസുതുറന്നത്.

വേണുചേട്ടന്‌റെ സ്വാഗതം എന്ന സിനിമയില്‍

വേണുചേട്ടന്‌റെ സ്വാഗതം എന്ന സിനിമയില്‍ ഞാനും ജയറാമും പാര്‍വതിയുമെല്ലാം ഉണ്ടായിരുന്നു. അന്ന് അവരുടെ പ്രണയം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന സമയമായിരുന്നു. ഞാനാണേല്‍ ഫുള്‍ സപ്പോര്‍ട്ടും. ജയറാമിനെ അടുത്തിരുത്തി കൊണ്ട് പാര്‍വതിയുടെ റൂമിലേക്ക് ഫോണ്‍ ചെയ്യും, അമ്മയായിരിക്കും ഫോണ്‍ എടുക്കുന്നത്.

ഞാനാണ് വിളിക്കുന്നതെന്ന

ഞാനാണ് വിളിക്കുന്നതെന്ന രീതിയില്‍ അമ്മ പാര്‍വതിക്ക് ഫോണ്‍ കൊടുക്കും. ആ സമയം ഞാന്‍ ജയറാമിന് ഫോണ്‍ കൈമാറും. അമ്മ പിന്നീട് ഇതറിഞ്ഞതോടെ ഈ പൊടിയാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് പറയും. അതൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ഭയങ്കര രസകരമായ കാര്യങ്ങളാണ്. ഉര്‍വ്വശി പറഞ്ഞു.

സ്വാഗതത്തിന് പുറമെ തലയമണമന്ത്രം പോലുളള

സ്വാഗതത്തിന് പുറമെ തലയമണമന്ത്രം പോലുളള സിനിമകളിലും ജയറാമിനും പാര്‍വതിക്കുമൊപ്പം ഉര്‍വ്വശി അഭിനയിച്ചു. തലയണമന്ത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ വേഷത്തിലാണ് പാര്‍വതി എത്തിയത്. ശ്രീനിവാസന്റെ നായികയായി ഉര്‍വ്വശിയും അഭിനയിച്ചു. ജയറാം പാര്‍വതി പ്രണയകാലത്തെ കുറിച്ച് മുന്‍പ് സിദ്ധിഖും തുറന്നുപറഞ്ഞിട്ടുണ്ട്.

ജയറാമിന്റെ അടുത്ത സുഹൃത്തുക്കളില്‍

ജയറാമിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സിദ്ധിഖ്. വിവാഹ ശേഷം സിനിമ വിട്ട് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു പാര്‍വതി. ജയറാമിന് പുറമെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിരുന്നു നടി. കൂടാതെ മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും പാര്‍വതി പ്രവര്‍ത്തിച്ചു.

Recommended Video

wccയെപ്പറ്റി മനസ്സ് തുറന്ന് നടി ഉര്‍വശി | Filmibeat Malayalam
ജയറാമിനും പാര്‍വതിക്കും പിന്നാലെ

ജയറാമിനും പാര്‍വതിക്കും പിന്നാലെ മകന്‍ കാളിദാസ് ജയറാമും സിനിമയില്‍ തിളങ്ങിനില്‍ക്കുകയാണ്. ബാലതാരമായി സിനിമയില്‍ എത്തിയ താരം പന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനടനായും സജീവമായത്. അടുത്തിടെ നടന്റെതായി പുറത്തിറങ്ങിയ പുത്തം പുതുകാലെ എന്ന ആന്തോളജി ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലൂടെ മികച്ചൊരു തിരിച്ചുവരവാണ് കാളിദാസ് നടത്തിയത്. ജയറാമും കാളിദാസിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചു.

Read more about: jayaram parvathy urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X